ബെംഗളൂരു: മയക്കുമരുന്നു കേസിൽ പോലീസ് പിടിയിലായ ആഫ്രിക്കൻ പൗരൻ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് കോംഗോ എംബസി ഉദ്യോഗസ്ഥർ നഗരത്തിലെത്തി. കസ്റ്റഡി മരണത്തെയും തുടർന്ന് നടന്ന പ്രതിഷേധത്തെയും കുറിചുള്ളാ വിവരങ്ങൾ എംബസി ഉദ്യോഗസ്ഥർ ബെംഗളൂരു സിറ്റി പോലീസിനോട് ചോദിച്ചറിഞ്ഞു. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കോംഗോ എംബസിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് ബംഗളുരുവിൽ എത്തിയത്. ജെ.സി. നഗർ പോലീസ് കസ്റ്റഡിയിലായിരുന്ന ജോൺ (27) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ ആഫ്രിക്കൻ പൗരന്മാരുടെ കൂട്ടായ്മ പോലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം വൻ അക്രമാസക്തമായിരുന്നു. നഗരത്തിലെ…
Read More