300ല്‍ അധികം കാറുകള്‍ കത്തിനശിച്ചു;കാറുകളുടെ ശവപ്പറമ്പായി യെലഹങ്ക;കാറില്‍ വന്നവര്‍ക്ക് തിരിച്ചു പോകാന്‍ ബി.എം.ടി.സി ബസുകള്‍ സര്‍വീസ് നടത്തും;ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് പ്രത്യേക ഹെല്പ് ഡസ്ക് തുറക്കും.

ബെംഗളൂരു: എയാറോ ഇന്ത്യ ഷോ യോട് അനുബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട അഗ്നി നിയന്ത്രണവിധേയമാക്കി,തീയണച്ചു.ആളപായമില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 310 ലധികം കാറുകള്‍ അഗ്നിക്കിരയായി.കാറുകളുടെ ശവപ്പറമ്പ് ആയിമാറി ഈ പ്രദേശം.കാറുകള്‍ അഗ്നിക്ക് ഇരയാക്കപ്പെട്ടവര്‍ പലരും കരയുന്നതും കാണാമായിരുന്നു.പല കാറുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്പര്‍ പ്ലേറ്റുകള്‍ പോലും കത്തി നശിച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നതിലേക്കായി ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് നാല് ഹെല്പ് ഡെസ്ക്കുകള്‍ സംഭവ സ്ഥലത്ത് സ്ഥാപിക്കുന്നുണ്ട് എന്ന് പോലീസ് മേധാവി സുനില്‍…

Read More
Click Here to Follow Us