ബെംഗളൂരു: നഗരത്തിലെ ബ്രിഗേഡ് ഫോർ ആനിമൽ ലിബറേഷനുമായി ബന്ധമുള്ള പ്രവർത്തകർ ഞായറാഴ്ച ഉപവാസം അനുഷ്ഠിക്കുകയും നഗരമധ്യത്തിൽ ഒത്തുകൂടുന്നതിനുമുമ്പ് അവരുടെ വീടുകളിൽ നിന്ന് ‘സത്യഗ്രഹ നടത്തം സംഘടിപ്പിക്കുകയും മൃഗപീഡനം ഉയർത്തിക്കാട്ടുകയും സസ്യാഹാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗാനങ്ങൾ ആലപിക്കുന്നതിനും കവിതകൾ ചൊല്ലുന്നതിനും മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി പ്രവർത്തകർ വൈകുന്നേരം ബ്രിഗേഡ് റോഡിൽ ഒത്തുകൂടി. ‘മൃഗങ്ങൾക്കുള്ള സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവുമായി വീഗൻ ഇന്ത്യ മൂവ്മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 നഗരങ്ങളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിരുന്നു ഈ സംരംഭം. മൃഗോത്പന്നങ്ങളുടെ ഉപഭോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രചാരകർ സംസാരിക്കുകയും വിവിധ…
Read MoreTag: activists
കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രയ്ക്കായി പ്രവർത്തകരില്ല
ബെംഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചേർന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ…
Read Moreസർക്കാർ ജീവനക്കാർക്കെതിരെ വരുന്ന അജ്ഞാത പരാതികൾ ഇനി സ്വീകരിക്കില്ല
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പോസ്റ്റ്കാർഡുകളിലോ ഇൻലാൻഡ് ലെറ്ററുകളിലോ മറ്റ്ആശയവിനിമയ മാർഗങ്ങളിലൂടെയോ അയക്കുന്ന അജ്ഞാത പരാതികൾ സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അടുത്തിടെയാണ് ഈ സർക്കുലർ പാസാക്കിയതെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ എല്ലാ വകുപ്പ് മേധാവികളോടും സ്റ്റാഫുകളോടും അജ്ഞാത കത്തുകൾ പരിഗണിക്കരുതെന്നും സാധുവായ പേരും വിലാസവും ഉള്ളവ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. ഓരോ വർഷവും നൂറുകണക്കിന് അജ്ഞാത കത്തുകളിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആളുകൾ സർക്കാറിന്റെ ശ്രദ്ദയിൽ പെടുത്തുന്നുണ്ട്. കൂടുതലും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്ന്ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടു. വ്യക്തികൾ വിവരങ്ങൾ അറിയിക്കുമ്പോൾ തന്റെ…
Read Moreവീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ പോലീസ് പിടിയിൽ
ബെംഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് സീമ ഖാൻ(43), ഭർത്താവ് ഇമ്രാൻ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ദമ്പതികൾ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടർന്നും ഭീഷണി അസഹനീയമായപ്പോൾ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
Read More