വണ്ടര്‍ലായില്‍ റൈഡിനിടെ അപകടം;നാല് പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു: ബിടദിയിലെ വണ്ടര്‍ ലാ വാട്ടര്‍ തീം പാര്‍ക്കില്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.വൈദ്യുതി തകരാറിനെ തുടര്‍ന്ന് റൈഡ് ഇടയ്ക്കു വച്ച് നിന്ന് പോകുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഒരു ഭാഗം നിലത്തു പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ഈ മാസം 18 ന് നടന്ന അപകടത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.അതെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Read More
Click Here to Follow Us