എയർപോർട്ട് എക്‌സ്‌പ്രസ് വേയിൽ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) എക്‌സ്പ്രസ് വേയിൽ ഒരു കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് 45 കാരനായ ഒരാൾ മരിച്ചതായി പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ 11 വയസ്സുള്ള അനന്തരവന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ജെപി നഗർ സ്വദേശിയായ കാർ ഡ്രൈവർ എൻ വരുണിനെ അറസ്റ്റ് ചെയ്തു. തെരുവ് കച്ചവടക്കാരനായ ജക്കൂർ സ്വദേശി ആർ ഗോവിന്ദപ്പയാണ് മരിച്ചത്. അനന്തരവൻ സഞ്ജയ്‌ക്കൊപ്പം ജക്കൂർ എയ്‌റോഡ്രോമിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും കാണാൻ പോയിരുന്ന വഴി ആയിരുന്നു അപകടം എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാവിലെ…

Read More

കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരു മരണം

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് ഇടിച്ചു കൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു. അപകടം തൃശൂർ കുന്നംകുളത്ത്‌ രാവിലെ 5:30 യോടെ. ഇടിച്ച ബസ് നിർത്താത്ത പോകുകയായിരുന്നു. അപകടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തമിഴ്നാട്ടുകാരനായ കൽനടയാത്രക്കാരൻ പരസ്വാമി (55) ആണ് മരിച്ചത്. അപകടസമയം ബസ് അതിവെക്കത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരസ്വാമി റോഡ്മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. തൃശൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് ഇടിച്ചത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്തെക്ക് കൊണ്ടുവരും.  

Read More
Click Here to Follow Us