ലിംഗായത്ത് മഠാധിപതിയുടെ മരണം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു : കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗല്‍ബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതില്‍ ഒരാള്‍ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

മടിവാളേശ്വര മഠാധിപതി ജീവനൊടുക്കി, അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

ബെംഗളൂരു: മഡിവാളേശ്വര മഠാധിപതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ബെലഗാവി നെഹിനഹാല മഠത്തിലെ സ്വാമി ബസവ സിദ്ദലിംഗയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പ്രചരിച്ചിരുന്നു. ബസവസിദ്ദലിംഗ ഉള്‍പ്പെടെ ചുരുക്കം ചില സ്വാമിമാരുടെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള…

Read More

വിവിധ മതത്തിൽപെട്ടവരുടെ പ്രണയം ; വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു 

ബെംഗളൂരു: കർണാടകയിൽ മറ്റൊരു മതത്തിൽപെട്ട യുവതിയെ യുവാവ് പ്രണയിച്ചതിന്റെ പേരിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോപ്പൽ ജില്ലയിലെ ഹുളിഹ്യാദർ ഗ്രാമത്തിലായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹറം ഘോഷയാത്രയ്ക്കിടെ യുവതിയെ കാണാൻ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം . യുവാവും കുട്ടിയുടെ കുടുംബവുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവരും പ്രശനത്തിൽ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് പ്രദേശത്തെ മറ്റൊരു വിഭാഗവും എത്തിയതോടെ വലിയ സംഘർഷമുണ്ടാകുകയായിരുന്നു.…

Read More

ദുർമന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കൾ തല്ലിക്കൊന്നു

മുംബൈ : ദുര്‍മന്ത്രവാദം ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ, അമ്മ രഞ്ജന, അമ്മായി പ്രിയ ബന്‍സോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ കുടുംബവുമൊത്ത് തകല്‍ഘട്ട് പ്രദേശത്തെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍ ഇളയ മകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി സിദ്ധാര്‍ത്ഥിന് തോന്നി. മകള്‍ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് അയാള്‍ വിശ്വസിച്ചു. തുടര്‍ന്ന് ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.…

Read More
Click Here to Follow Us