ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. പുതിയ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിര്‍മിക്കുക. 2022-23 ലെ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3616 ക്ലാസ് മുറികള്‍ 13.90 ലക്ഷം രൂപ വീതം ചെലവിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ 2985 ക്ലാസുകള്‍ 16.40 ലക്ഷം രൂപ…
Read More