ചെന്നൈ: തമിഴ്നാട്ടില്‍ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പാസ്റ്റര്‍ ആന്‍ഡ്രൂസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയോട് ചേര്‍ന്ന് ആന്‍ഡ്രൂസും ഭാര്യയും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി നടത്തുന്ന ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരനും പഠിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിയ്ക്കായി വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഇനി താന്‍ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് ശഠിച്ചു. വീട്ടുകാര്‍ ഇതിന്റെ കാരണം ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. ഡിസംബര്‍ 14 ന് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുട്ടിയ്ക്ക് വൈകീട്ടത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം…
Read MoreTag: അറസ്റ്റ്
നിർബന്ധിത മത പരിവർത്തന ശ്രമം, പാസ്റ്റർ അടക്കം 8 പേർ അറസ്റ്റിൽ
ബെംഗളൂരു: വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമം. സംഭവത്തില്‍ പാസ്റ്റർ അടക്കം 8 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ കനകപുരയിലായിരുന്നു സംഭവം. പാസ്റ്ററായ ബര്‍നബാസ്, ഭാര്യ ബേബി എന്നിവര്‍ ചേര്‍ന്നാണ് വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ലംബാനി വിഭാഗത്തില്‍ നിന്നുള്ളവരെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അടിക്കടി ഇവര്‍ വനവാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് ശ്രീ രാമസേന പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംഘടന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read Moreപോസ്റ്റർ കീറിയ കേസിൽ നാലു പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തു. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച് ഹഡ്സണ്‍ സര്‍ക്കിളിലെ ഹോര്‍ഡിംഗുകള്‍ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമര്‍ശിച്ച കേരേഹള്ളി മൈസൂരിലെ മുന്‍ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ…
Read Moreപരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒരാൾ പിടിയിൽ
ബെംഗളൂരു: കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 59 ലക്ഷം തട്ടിയ ആളെ പോലീസ് പിടികൂടി. ബെളഗാവി സ്വദേശി സിദ്ധരാജു കട്ടിമണിയാണ് പിടിയിലായത്. ഇയാൾ ഉന്നത റാങ്ക് വാഗ്ദാനം നൽകി ഉദ്യോഗാർഥിയിൽ നിന്നും 59 ലക്ഷം കൈക്കൽ ആക്കുകയിരുന്നു. ഇയാൾ സമാനമായ രീതിയിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreമുഹമ്മദ് ഫാസിൽ വധം, 6 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: മുഹമ്മദ് ഫാസിൽ വധക്കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. വാടകയ്ക്കെടുത്ത കാറിലെത്തിയാണ് അക്രമികൾ കൊലപാതകം നടത്തിയതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഒരു ദിവസം 5000 രൂപ വാടക നിശ്ചയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഹൻ സിങ്, ശ്രീനിവാസ് കതിപല്ല, ഗിരിധർ, ദീക്ഷിത്, അഭിഷേക്, സുഹാസ് ഷെട്ടി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അജിത് കാസ്ട്ര എന്ന വ്യക്തിയിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇതോടെ കേസിൽ…
Read More