പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

ദുബായ്: പ്രവാസികളെ കുരിക്കിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. സാധാരണ നിരക്ക് വര്‍ധനയെക്കാള്‍ മൂന്നിരട്ടിയോളം നിരക്ക് വര്‍ധിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത് എന്നാണ് സൂചന. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍…

Read More

അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്.

തിരുവനന്തപുരം: അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായി ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയിലാണ് അനന്തപുരിയ്ക്ക് ഈ നേട്ടം. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് തിരുവനന്തപുരം നേടിയത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ക്രൈസ്റ്റ് ചര്‍ച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എന്തായാലും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍…

Read More

കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി.

ബെംഗളൂരു: കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാബിനിലെ ലഗേജിൽ തോക്ക് കണ്ടെന്നു പറഞ്ഞ് യാത്രക്കാരൻ തെറ്റായ സുരക്ഷാ അലാറം മുഴക്കി. ഇതേത്തുടർന്ന് വിമാനം 14 മണിക്കൂറോളം വൈകി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകാനിരുന്ന 150-ഓളം യാത്രക്കാരാണ് ഇതുകാരണം വിമാനത്താവളത്തിൽ കുടുങ്ങിയത്. പുലർച്ചെ 1.20-നായിരുന്നു എയർലൈന്റെ ടി.ആർ. 573 വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ അൽപ്പം വൈകി 1.48-ന് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ സുരക്ഷാ അലാറം മുഴക്കിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.…

Read More

‘ഗോ എയര്‍’ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്!!

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍.  ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള ബുക്കിംഗിനാണ് ഇളവുകള്‍ ലഭിക്കുന്നത്.  ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത് 2765 രൂപ മുതലാണ്. വിദേശ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7000 രൂപ മുതലാണ് ആരംഭിക്കുന്നത്. കണ്ണൂര്‍-ബംഗളൂരൂ-ലഖ്നൗ റൂട്ടില്‍ 3788 രൂപ മുതലാണ് ടിക്കട്റ്റ് നിരക്ക്. ഗോ എയര്‍ ബംഗളൂരുവില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…

Read More

വേനലായതോടെ കുടകിലെ തണുപ്പ് തേടി വിനോദ സഞ്ചാരികളുടെ പ്രവാഹം!

കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിലക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. കുടകിന്റെ സൗന്ദര്യം ആസ്വദിക്കാനും പിന്നെ ഈ വേനലിൽ കുറച്ച് തണുപ്പ് തേടിയുമാണ് വിനോദസഞ്ചാരികൾ കുടകിലേക്ക് എത്തുന്നത്. പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ  കാര്യമായവർധന രേഖപ്പെടുത്തി. ഈ വേനലിൽ നിങ്ങൾക്കും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. നിത്യഹരിത വനങ്ങളും,…

Read More

“ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ…”; ഒരു യാത്രാ വിവരണം.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു… “യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു… തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്… ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി……

Read More

വയോധിക മറന്നുവെച്ച പാസ്പോർട്ട് കണ്ടെത്താൻ വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ!!

യാത്രക്കാർ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനം വൈകിയപ്പോൾ യാത്രക്കാർ അൽപം പോലും ദേഷ്യം പ്രകടിപ്പിച്ചില്ല. പകരം വിമാനജീവനക്കാരെ അഭിനന്ദിക്കുകയാണ് ചെയ്തത്. കാരണം എന്താണെന്നോ, വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോർട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാൻ സജ്ജമായപ്പോഴാണ് ഇക്കാര്യം യാത്രക്കാരി ഓർമിച്ചത്. തുടർന്ന് വിമാനജീവനക്കാർ പാസ്പോർട്ട് ബാഗിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നൽകുകയും ചെയ്തു. മാർച്ച് 31ന് പുലർച്ചെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള…

Read More

‘മേ ഭീ ചൗക്കീദാർ’ എന്നെഴുതിയ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ!

ഡൽഹി: മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റുകൾ പിൻലിച്ചതിന് പിന്നാലെ മേ ഭീ ചൗക്കീദാർ(ഞാനും കാവൽക്കാരൻ) എന്നെഴുതിയ പേപ്പർ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ. വ്യാപകമായ എതിർപ്പിനെ  തുടർന്നാണ് റെയിൽവേ ചായക്കപ്പുകൾ പിൻവലിച്ചത്. ശതാബ്ദി ട്രെയിനിൽ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവൽക്കാരൻ എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചായക്കപ്പുകൾ പിൻവലിച്ചെന്നും കരാറുകാരനിൽ നിന്ന് പിഴ ഈടാക്കിയെന്നും റെയിൽവേ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് റെയിൽവേ പിഴ ഈടാക്കിയത്.…

Read More

വേനലവധിയ്ക്ക് പ്രവാസികളുടെ പോക്കറ്റ് കീറും.. വിമാനടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു!!!

വേനലവധിയ്ക്ക് പ്രവാസികളുടെ പോക്കറ്റ് കീറും. വിമാനടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും ടിക്കറ്റ് വർധന വന്‍തിരിച്ചടിയായി. സ്വകാര്യ കമ്പനികളെ കടത്തി വെട്ടി എയര്‍ ഇന്ത്യ കൂടി നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. ഒരാഴ്ച മുമ്പ് കോഴിക്കോട് നിന്ന് ആറായിരം രൂപ നിരക്കില്‍ ടിക്കറ്റ് ലഭിച്ച…

Read More

ജിവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് വിമാനയാത്രികർക്ക് ഏറ്റവും കൂടുതൽ പരാതി!

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രികർക്ക് വിമാനക്കമ്പനി ജിവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതിയെന്ന് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതിപരിഹാര സംവിധാനത്തിൽ ഇതു സംബന്ധിച്ച് 3,524 പരാതികളാണ് ലഭിച്ചിട്ടുള്ളത്. യാത്രയ്ക്കിടെ സാധനസാമഗ്രികൾ നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതികളാണ് രണ്ടാംസ്ഥാനത്ത്. ഇത്തരത്തിലുള്ള 1,822 പരാതികളാണ് ലഭിച്ചത്. ടിക്കറ്റ് വിതരണം, നിരക്ക്, യാത്രക്കൂലി തിരിച്ചുനൽകൽ എന്നീ പരാതികളാണ് മൂന്നാം സ്ഥാനത്ത്. 1,011 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചിട്ടുള്ളത്. പരാതികൾ ബന്ധപ്പെട്ട വിമാനക്കമ്പനികളെ അറിയിക്കുകയും നിശ്ചിതസമയത്തിനകം പരിഹരിച്ചോയെന്നും ഉറപ്പാക്കുകയും ചെയ്യും. വീഴ്ച വരുത്തുന്ന വിമാനക്കമ്പനികൾക്കെതിരേ നടപടിയെടുക്കും. വിമാനയാത്രികരുടെ പരാതികൾ വേഗം തീർപ്പാക്കാൻ 2007-08…

Read More
Click Here to Follow Us