‘ഗോ എയര്‍’ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്!!

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍.  ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള ബുക്കിംഗിനാണ് ഇളവുകള്‍ ലഭിക്കുന്നത്.  ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത് 2765 രൂപ മുതലാണ്. വിദേശ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7000 രൂപ മുതലാണ് ആരംഭിക്കുന്നത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

കണ്ണൂര്‍-ബംഗളൂരൂ-ലഖ്നൗ റൂട്ടില്‍ 3788 രൂപ മുതലാണ് ടിക്കട്റ്റ് നിരക്ക്. ഗോ എയര്‍ ബംഗളൂരുവില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-ഹൈദരാബാദ്-കൊച്ചി റൂട്ടില്‍ 3548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്‌സൈറ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ്. കണ്ണൂര്‍-ചെന്നൈ-പൂനെ റൂട്ടില്‍ 3839 രൂപ മുതല്‍ ഇളവ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts