ട്രെയിനില്‍ ലഗേജ് കൂടിയാല്‍ ഇനി സൂക്ഷിക്കുക! നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയാകും ഇനി റെയിവേ പിഴ ഈടാക്കുന്നത്.

ലഗേജ് കൂടിയാല്‍ വിമാനയാത്ര വേണ്ട ട്രെയിനില്‍ പോകാം എന്നുചിന്തിക്കുന്നവര്‍ ഇനിമുതല്‍ സൂക്ഷിക്കുക. അനുവദിച്ചിരിക്കുന്ന അളവിനേക്കാള്‍ ലഗേജ് കൂടിയാല്‍ നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയാകും ഇനി റെയിവേ പിഴ ഈടാക്കുന്നത്. ഒരുപാട് ലഗേജുമായി ആള്‍ക്കാര്‍ യാത്ര ചെയ്യുന്നുവെന്നും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നുവെന്നും കാണിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാന്‍ ഇങ്ങനൊരു തീരുമാനവുമായി റെയില്‍വേ മുന്നോട്ടുവന്നത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവര്‍ക്ക് നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയായിരിക്കും ഇനി പിഴ. നിലവിലെ വ്യവസ്ഥ പ്രകാരം ലഗേജിന്‍റെ ഭാരത്തിന്‍റെ കണക്ക് സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും,…

Read More

തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടും

ന്യൂഡൽഹി: തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. കൂടിവരുന്ന ചെലവും പരാതികളും നേരിടാനാണ് ഈ നടപടിയെന്നും ഇതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ റെയിൽവേ ബോർഡിന് അയച്ചിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു. ഊണിന്‍റെ അളവ് നിലവിലുള്ള 900 ഗ്രാമിൽനിന്ന് 700 ഗ്രാമാക്കാനാണ് പ്രധാന നിർദേശം. ശരാശരി ആഹാരക്രമപ്രകാരം 750 ഗ്രാം എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണിത്. അതുപോലെ 150 ഗ്രാം പരിപ്പുകറി ഇനിമുതല്‍ 100-120 ഗ്രാമാക്കും. മാത്രമല്ല, കോഴിക്കാല് ഒഴിവാക്കി എല്ലില്ലാത്ത കോഴിക്കറി, ഉണക്കിയ പച്ചക്കറി എന്നിങ്ങനെ വിഭവങ്ങളിൽ മാറ്റം…

Read More

ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

അഹമ്മദാബാദ്: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം. ബാങ്കോക്കിലേക്ക് പോകേണ്ടിയിരുന്ന എസ്ജി-85 എന്ന വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു അപകടം. 188 യാത്രക്കാരാണ് വിമാനത്തിനുളളില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റണ്‍വെയിലൂടെ മറ്റ് വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. പല വിമാനങ്ങളും ഏറെ വൈകിയാണ് പുറപ്പെട്ടത്. ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഏഴോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.

Read More

വിമാനടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ഫീസ് ഒഴിവാക്കുമെന്ന് വ്യോമ മന്ത്രാലയം

ന്യൂഡല്‍ഹി: വിമാന ടിക്കറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അതിന് പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമ മന്ത്രാലയം. അവസാന നിമിഷമെടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാവില്ല. യാത്രയ്ക്ക് നാല് ദിവസം (96 മണിക്കൂര്‍) മുന്‍പെടുക്കുന്ന ടിക്കറ്റുകള്‍ക്കും ഈ സൗകര്യമുണ്ടാകില്ലെന്ന് വ്യോമ മന്ത്രാലയം വ്യക്തമാക്കി. വിമാനം റദ്ദാക്കിയാലോ, വൈകിയാലോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു. വിമാനം റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റിന്‍റെ പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം. റദ്ദാക്കല്‍ ഫീസായി ടിക്കറ്റിന്‍റെ അടിസ്ഥാന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്. വിമാനയാത്രികര്‍ക്കായി പുറത്തിറക്കിയ കരട് രേഖയിലാണ് നിര്‍ദേശം.…

Read More

ആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി‍: ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആളപായമില്ലയെന്നാണ് സൂചന. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനില്‍നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു തീവണ്ടി. വൈദ്യുതിലൈന്‍ തീവണ്ടിക്കുമേല്‍ പൊട്ടിവീണതാകാം അപകടകാരണമെന്ന് കരുതുന്നു. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫൊഴ്സിന്‍റെ നാല് വണ്ടികള്‍ സംഭവസ്ഥലത്ത് ഉടന്‍ എത്തിയത് കാരണം അപകടം ഒഴിവാക്കി…

Read More

ഇന്ത്യയിലും വിമാനയാത്രാ വിലക്ക്; ബോംബുണ്ടെന്ന് വ്യാജവിവരം നൽകിയ മുംബൈ സ്വദേശിക്കാണ് വിലക്ക്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് നേരിടുന്ന ആദ്യത്തെയാള്‍ മുംബൈ സ്വദേശി. പ്രശ്‌നക്കാരായ വിമാന യാത്രക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയാണ് വിമാനയാത്ര വിലക്ക്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ജെറ്റ് എയര്‍വേയ്സാണ് വിലക്കേര്‍പ്പെടുത്തിയത്. യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ സ്വര്‍ണവ്യാപാരിയായ ബിര്‍ജു കിഷോര്‍ സാലയ്ക്കാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2017 ഒക്ടോബര്‍ 30ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിന്‍റെ കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്നും അതുക്കൊണ്ട് വിമാനം ഡല്‍ഹിയില്‍ ഇറക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന്‍, ഡല്‍ഹിയില്‍ ഇറക്കേണ്ട വിമാനം അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. എന്നാല്‍,…

Read More

എന്‍ജിന്‍ തകരാറുമൂലം എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേയ്ക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ-825 വിമാനം എന്‍ജിന്‍ തകരാറുമൂലം അടിയന്തിരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് എന്‍ജിന്‍ തകരാറുമൂലം അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്‍ഡിഗോയ്ക്കു ശേഷം ഇപ്പോള്‍ എയര്‍ ഇന്ത്യയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ 7നാണ് എയര്‍ ഇന്ത്യയുടെ എഐ-476 ജയ്പൂരില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. കൂടാതെ മോശം കാലാവസ്ഥ മൂലമുണ്ടായ കുലുക്കത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ വിന്‍ഡോ ഇളകിയതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 ന് അമൃത്സറിൽ…

Read More

കുവൈത്തിൽ നിന്ന് ടിവി ജെറ്റ് എയറിൽ സൗജന്യമായി കൊണ്ടുപോകാം

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 48 ഇഞ്ച് വരെ വലുപ്പമുള്ള ടിവി ജെറ്റ് എയറിൽ ഇനി മുതല്‍ സൗജന്യമായി കൊണ്ടുപോകാം. നിലവിൽ 19 ദിനാർ കൂലി ഈടാക്കിയിരുന്നിടത്താണ് ഈ പുതിയ ആനുകൂല്യം. കുവൈത്തിൽ നിന്ന് മംഗളൂരു, കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കിലും ഇളവ് വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. നിലവിൽ എല്ലാ നിരക്കുകാർക്കും 30 കിലോ അനുവദിക്കുന്ന ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35 കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഒരു…

Read More

ഗള്‍ഫ് എയര്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു

ബംഗളൂരു: ബഹ്റിന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റിനിലേക്ക് മേയ് 1 മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റിനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതോടെ ബഹ്റിനുമായി ബന്ധിപ്പിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമായി ബംഗളൂരു മാറും.

Read More

ഖത്തര്‍ എയര്‍വേയ്സില്‍ മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും.

ദോഹ: പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി.  നേരത്തേ, വിമാനം സമുദ്രനിരപ്പിൽനിന്നു ചുരുങ്ങിയത് 3,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത് എന്നാല്‍, ഇനി മുതല്‍ മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതോടെ, വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തർ. 2017 നവംബർ മുതൽ 2018 ജനുവരി വരെ സേവനദാതാക്കൾ, ബന്ധപ്പെട്ട മറ്റു കക്ഷികൾ, വിമാനയാത്രക്കാർ എന്നിവരെല്ലാമായി…

Read More
Click Here to Follow Us