ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്. കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം. ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു. ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്.…
Read MoreCategory: TAMILNADU
നീലഗിരി, കോയമ്പത്തൂർ ഉൾപ്പെടെ 16 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ എന്നിവയുൾപ്പെടെ 16 ജില്ലകളിലും ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂർ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ അടുത്ത ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മാലിദ്വീപിലും അന്തരീക്ഷ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതേ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ന് (09.12.2023) തമിഴ്‌നാട്, പുതുവൈ, കാരക്കൽ മേഖലകളിൽ…
Read Moreചെന്നൈ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപ സംഭാവന നൽകി ടിവിഎസ് മോട്ടോർ
ചെന്നൈ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിവിഎസ് മോട്ടോർ മൂന്ന് കോടി രൂപ സംഭാവന നൽകി ചെന്നൈ: ചെന്നൈയിലും തമിഴ്നാട്ടിലെയും മറ്റു ചില ജില്ലകളിലും ഉണ്ടായ വെള്ളപ്പൊക്കത്തിലും മൈചോങ് ചുഴലിക്കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ടിവിഎസ് മോട്ടോർ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപ സംഭാവന നൽകി . “പ്രളയം സമൂഹത്തിൽ കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, സമൂഹത്തെ പിന്തുണയ്ക്കാൻ ഞങ്ങളുടെ പങ്ക് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ടിവിഎസ് മോട്ടോർ മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പ്രസ്താവനയിൽ പറഞ്ഞു. ടിവിഎസ് മോട്ടോർ അതിന്റെ…
Read Moreശുദ്ധജല സാംപിൾ പരിശോധിച്ച് മെട്രോ വാട്ടർ കോർപറേഷൻ
ചെന്നൈ : പ്രെളയതിനു ശേഷം ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെട്രോ വാട്ടർ അതോറിറ്റി അറുനൂളോളം സാമ്പിളുകൾ ശേഖരിച്ചു . ജലം അണുവിമുക്തമാക്കാൻ ക്ളോറിൻ ഗുളികകളും വിതരണം ചെയ്യുന്നുണ്ട് . 325 മലിനജല പമ്പിങ് സ്റ്റേഷനുകളും 179 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുമുണ്ട്. ശുദ്ധജലം ആവശ്യമുള്ളവർക്ക് 1916, 044-4567 4567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Read Moreശുദ്ധജല സാംപിൾ പരിശോധിച്ച് മെട്രോ വാട്ടർ കോർപറേഷൻ
ചെന്നൈ : പ്രെളയതിനു ശേഷം ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെട്രോ വാട്ടർ അതോറിറ്റി അറുനൂളോളം സാമ്പിളുകൾ ശേഖരിച്ചു . ജലം അണുവിമുക്തമാക്കാൻ ക്ളോറിൻ ഗുളികകളും വിതരണം ചെയ്യുന്നുണ്ട് . 325 മലിനജല പമ്പിങ് സ്റ്റേഷനുകളും 179 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുമുണ്ട്. ശുദ്ധജലം ആവശ്യമുള്ളവർക്ക് 1916, 044-4567 4567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Read Moreചെന്നൈയിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 ആവിൻ പാർലറുകൾ ഉടൻ തുറക്കും.
ചെന്നൈ : ദിവസം മുഴുവൻ പ്രെവർത്തിക്കുന്ന ആവിൻ പാർലറുകൾ തുറക്കാൻ തീരുമാനിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് . ആദ്യഘട്ടത്തിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 പാർലറുകളാണ് തുറക്കുന്നത് . അമ്പത്തൂർ , അണ്ണാനഗർ ഈസ്റ്റ് , ബസന്ത്നഗർ , വിരുഗമ്പാക്കം , മാധവാരം , ഷൊലിംഗനല്ലൂർ, മൈലാപ്പൂർ എന്നിവിടങ്ങളിൽ ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു . ആവിന്റെ എല്ലാ ഉല്പന്നങ്ങളും ഈ പാർലറുകളിൽ മുഴുവൻ സമയവും ലഭ്യമാക്കും . പ്രളയവും വെള്ളക്കെട്ടും പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പാൽ ലഭ്യത കുറയുന്ന…
Read Moreറോഡ് നികുതി വർധിച്ചു; വാഹന രജിസ്ട്രേഷനിൽ വൻ ഇടിവ്
ചെന്നൈ: തമിഴ്‌നാട്ടിൽ റോഡ് നികുതി വർധിപ്പിച്ചതിനാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ വൻ ഇടിവ് രേഘപെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 15 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് 8 ശതമാനവും കാറുകൾക്ക് അതത് മോഡലുകൾക്കനുസരിച്ച് 10 മുതൽ 15 ശതമാനം വരെയുമാണ് റോഡ് നികുതി ഈടാക്കുന്നത്. കഴിഞ്ഞ മാസം പുതിയ വാഹനങ്ങളുടെ റോഡ് നികുതി 3 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ, പഴയ വാഹനങ്ങളുടെ ഭാരം അനുസരിച്ച് റോഡ് സുരക്ഷാ നികുതിയും കഴിഞ്ഞ മാസം ഒമ്പത് മുതൽ വർധിപ്പിച്ചു. ഇതുമൂലം വാഹന രജിസ്ട്രേഷനിൽ നേരിയ…
Read Moreചെന്നൈ പ്രളയത്തിൽ കുതിർന്നു ജീവിതങ്ങൾ; മൈചോങ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി
ചെന്നൈ : മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നു നഗരത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ കെടുതികൾ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അതേസമയം മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി പോലീസ് അറിയിച്ചു. രണ്ടുമൃതദേഹങ്ങൾകൂടി വെള്ളിയാഴ്ച വീണ്ടെടുത്തതോടെ പ്രളയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയത്. തിങ്കളാഴ്ച രാത്രി നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴ ശമിച്ചെങ്കിലും തെരുവുകൾ വെള്ളക്കെട്ടായി തുടർന്നു. 47 വർഷത്തിനിടയിലെ ഏറ്റവുംവലിയ മഴ പെയ്തിട്ടും ആളപായം കുറഞ്ഞത് സംസ്ഥാനസർക്കാർ നടപ്പാക്കിയ പ്രളയനിവാരണ പദ്ധതി കാരണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വേളാച്ചേരിയിൽ…
Read Moreചെന്നൈ മഴക്കെടുതി; സംസ്ഥാനത്തെ കരകയറ്റുന്നതിനായി ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
ചെന്നൈ : മഴക്കെടുതികളിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു . എല്ലാ എംപിമാരും എംഎൽഎ മാരും തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു . ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Read Moreചെന്നൈ പ്രളയം; സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിലായിലായി; വൈറലായി വീഡിയോ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഈ ആഴ്‌ച ആദ്യം ചെന്നൈയിൽ കനത്ത മഴ പെയ്തത് നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. അതേസമയം ചെന്നൈയിലെ ഉണ്ടായ പ്രളയം സാധാരണക്കാരെ മാത്രമല്ല, സൂപ്പർ താരം രജനികാന്തിനെയും ദുരിതത്തിലാക്കി. ചെന്നൈയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വസതി പോലും വിനാശകരമായ മൈചോങ് ചുഴലിക്കാറ്റും തുടർന്നുള്ള വെള്ളപ്പൊക്കവും ഒഴിവാക്കിയില്ല നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.…
Read More