ചൂതാട്ട കമ്പനിയുമായി സഹകരണം; ഷാക്കിബ് അൽ ഹസൻ വീണ്ടും വിവാദക്കുരുക്കിൽ

ധാക്ക: ഒത്തുകളി ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിക്കാത്തതിന്‍റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് ഷാക്കിബ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചു. ഷാക്കിബിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും തീരുമാനമായിട്ടുണ്ട്. ബംഗ്ലാദേശ് നിയമമനുസരിച്ച് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് കർശന വിലക്കുണ്ട്. ചൂതാട്ട കമ്പനികൾ നടത്തുന്നതും സഹകരിക്കുന്നതും നിയമത്തിനും ഭരണഘടനയ്ക്കും എതിരായ നടപടിയായാണ് ബിസിബി കണക്കാക്കുന്നത്. ചൂതാട്ട കമ്പനിയുമായുള്ള…

Read More

ചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി നേടി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മുരളി ശ്രീശങ്കർ ഇന്ത്യക്കായി ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. പാരാ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ഉയർത്തിക്കൊണ്ട് സുധീർ ഇന്ത്യയുടെ അഭിമാനമായി. പുരുഷൻമാരുടെ ഹൈജംപിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഹൈജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അനീസ് 7.97 മീറ്റർ ദൂരം പിന്നിട്ടു. അനീസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  212…

Read More

അണ്ടർ 20 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് രൂപാൾ

കാലി (കൊളംബിയ): കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒരേ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 51.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രൂപാൾ വെങ്കലം നേടിയത്. ബ്രിട്ടന്‍റെ യെമി മേരി ജോൺ 51.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ കെനിയയുടെ ഡമാരിസ് മുത്തുൻഗ…

Read More

രണ്ട് സൂപ്പർ താരങ്ങൾ ഏഷ്യാ കപ്പ് ടീമിൽ ഇടം നേടും എന്ന് സൂചന

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടി20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന് ശേഷം രാഹുൽ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ആദ്യം വിശ്രമത്തിലായിരുന്ന രാഹുലിന് പിന്നീട് കോവിഡ് ബാധിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകി.…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങിൽ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്. ന്യൂയിയുടെ സേവ്യർ മറ്റാഫാ ഇകിനോഫോയെ 5-0ന് തോൽപ്പിച്ചാണ് രോഹിത് സെമിയിലെത്തിയത്. ഏഴാം ദിവസം ബോക്സർമാരായ അമിത് പംഗൽ, ജാസ്മിൻ ലംബോറിയ, സൂപ്പർ ഹെവിവെയ്റ്റ് ബോക്സർ സാഗർ അലാവത്ത് എന്നിവരും സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന്‍റെ സെമി ഫൈനൽ മത്സരം.

Read More

‘നൈറ്റ് ക്ലബുകളില്‍ പോകരുത്’; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

പാരിസ്: ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രികാലങ്ങളിൽ പുറത്ത് കറങ്ങിനടക്കുന്നതിൽ നിന്ന് കളിക്കാർക്ക് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. നൈറ്റ്ക്ലബ്ബുകളിൽ രാത്രി എത്തിയാൽ അറിയിക്കാൻ ക്ലബ്ബുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സഹതാരങ്ങളും ഒരുമിച്ച് ഇരുന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കണം. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല.  ഈ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറല്ലാത്തവർക്ക് ക്ലബ് വിടാമെന്ന് ക്രിസ്റ്റഫർ ഗാർട്ടിയർ പറഞ്ഞതായാണ് വിവരം. പുതിയ കരാർ ഒപ്പിട്ട ശേഷം, പിഎസ്ജിയിൽ തീരുമാനങ്ങൾ എടുക്കാൻ എംബാപ്പെയ്ക്ക് കൂടുതൽ അധികാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്. 

Read More

2028 ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഉൾപ്പെടുത്താൻ ആലോചന

ന്യൂഡൽഹി: 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി), ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) ഔദ്യോഗികമായി ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു. 9 പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി. ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, കരാട്ടെ, കിക്ക് ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർ സ്പോർട്സ് എന്നിവയാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ പരിഗണിക്കുന്ന മറ്റ് ഇനങ്ങൾ. 1900 ലെ പാരീസ് ഒളിമ്പിക്സിൽ…

Read More

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

അമേരിക്ക: രണ്ട് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) താരവുമായ ബ്രിട്ട്‌നി ഗ്രിനറിനെ മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷം തടവ് ശിക്ഷ വിധിച്ചു. ബാസ്കറ്റ്ബോൾ താരത്തിനെതിരായ റഷ്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. യുഎസിനും റഷ്യയ്ക്കും ഇടയിൽ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രിനറുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിൽ അടങ്ങിയ വാപ് കാട്രിഡ്ജുകൾ പിടിച്ചെടുത്തു. താരം കുറ്റം സമ്മതിച്ചിരുന്നു. ഒമ്പത് വർഷം തടവിന് പുറമെ…

Read More

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മാലിദ്വീപിന്‍റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. അതേസമയം ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ കടന്നത്.

Read More

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം; സ്ഥാനം ഉറപ്പിച്ച് 12 പേര്‍

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന സെലക്ഷനായിരിക്കും ഇത്. ഇവിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോൾ, 12 കളിക്കാർക്ക് അവരുടെ സ്ഥാനം ഏകദേശം ഉറപ്പാണ്. രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവി, ഹർഷൽ പട്ടേൽ എന്നിവരാണ് ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം നേടുമെന്ന് ഉറപ്പുള്ള താരങ്ങൾ.…

Read More
Click Here to Follow Us