കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ വെള്ളിയും നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഗാസ് സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ തോൽപ്പിച്ച് സ്വർണം നേടിയ നിതു ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ മേരി കോമിന് പകരക്കാരിയായാണ് എത്തിയത്. ഇതോടെ ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡൽ നേട്ടം…
Read MoreCategory: SPORTS
കോമൺവെൽത്ത് ഗെയിംസ് ഹോക്കിയില്‍ പെൺപുലികൾക്ക് വെങ്കലം
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ന്യൂസിലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലെത്തി. അതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ ഇന്ത്യ 2-1ന് വിജയിച്ചു. 2006ന് ശേഷം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ടോക്കിയോയിൽ മെഡൽ നേടാൻ കഴിയാത്തതിന്‍റെ നിരാശയിൽ നിന്ന് ബർമിംഗ്ഹാമിലെ വെങ്കലം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. 28-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. സാലിമ ടെറ്റെയാണ് ഗോൾ നേടിയത്. അവസാന നിമിഷം…
Read Moreകോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു. പുരുഷ ബോക്സിംഗിൽ രോഹിത് ടോക്കാസ് വെങ്കലം നേടി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വെങ്കല മെഡൽ മത്സരത്തിൽ പെനാൽ റ്റി ഷൂട്ടൗട്ടിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. അതേസമയം,…
Read Moreഗ്രാനി ജോർദൻ; മെക്സിക്കോയിലെ 71കാരി ബാസ്കറ്റ്ബോൾ പ്ലേയർ
മെക്സിക്കോ: 71കാരിയായ ആൻഡ്രിയ ഗാർസിയ ലോപ്പസ് മെക്സിക്കോയിലെ ഒരു പ്രാദേശിക കരകൗശല വിദഗ്ദ്ധയാണ്. ആൻഡ്രിയ തന്‍റെ മികച്ച ബാസ്കറ്റ്ബോൾ കഴിവുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. ഓക്സാക്കയിലെ സാൻ എസ്റ്റെബാൻ അറ്റാത്ലഹൂക്കയിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ ആധിപത്യം പുലർത്തുന്നതിന്‍റെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആൻഡ്രിയ ഗാർസിയ ലോപ്പസിന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ “ഗ്രാനി ജോർദൻ” എന്ന് വിളിപ്പേർ നൽകി. വീഡിയോ ലിങ്ക് ചുവടെ:
Read Moreസിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത്
ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ മാത്രമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. 524 മൽസരങ്ങളിൽ നിന്നും 476 സിക്സറുകളാണ് അഫ്രീദി നേടിയത്. 553 സിക്സറുകളാണ് ക്രിസ് ഗെയ്ല്ലിന്റെ നേട്ടം.
Read Moreആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി
ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്. വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്
Read Moreഅഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഫിഫയുടെ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്‍റെ വേദി ഇവിടെ നിന്ന് മാറ്റുകയും ചെയ്യും എന്നാണ് നിലപാട്. ഈ മാസം 28ന്…
Read Moreഅദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം
ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം . 2021 ഓഗസ്റ്റ് 7 ന് ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ അതിശയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് അത്ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എല്ലാ…
Read Moreമെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍ സിന്ധു
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്‍റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്‍റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.
Read Moreഇന്ത്യയുടെ സെൽവ പി. തിരുമാരന് ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി
കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി. 17 കാരനായ സെൽവ 16.15 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം കരസ്ഥാനമാക്കിയത്. ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് 17.27 മീറ്റർ ചാടിയാണ് സ്വർണം കരസ്ഥമാക്കിയത്.
Read More