ചെസ് ഒളിംപ്യാഡ്; ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു

മഹാബലിപുരം: ചെസ് ഒളിംപ്യാഡിൽ ദൊമ്മരാജു ഗുകേഷിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു. തുടർച്ചയായ എട്ടാം ജയവുമായി ഡി. ഗുകേഷും റോണക് സദ്വാനിയും ഒരു മികച്ച അട്ടിമറി വിജയത്തോടെ യുദ്ധം നയിച്ചപ്പോൾ ഇന്ത്യയുടെ അമേരിക്കൻ അധിനിവേശം പൂർണ്ണം. ഇന്ത്യ ബി ടീം ലോകോത്തര കളിക്കാർ നിറഞ്ഞ ഒരു യുഎസ് ടീമുമായി (3-1) തോല്പിച്ചപ്പോൾ, അർമേനിയ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്തി. ലോക ചെസ്സ് ഒളിംപ്യാഡിൽ 8 റൗണ്ടുകൾ അവസാനിക്കുമ്പോൾ 15 പോയിന്‍റുള്ള അർമേനിയക്ക് പിന്നാലെ 14 പോയിന്‍റുമായി…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ

ബിർമിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ. ഓസ്ട്രേലിയയുമായുള്ള ഫൈനൽ ഇന്ത്യൻ സമയം രാത്രി 9.30ന് ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോറ്റത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമുള്ള യുദ്ധമായിരിക്കില്ല. സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഓസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഫൈനലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ…

Read More

ശ്രീശങ്കറിന്റെ ഫൗൾ: ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം.ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാമത്തെ ജംപിൽ, ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്ക് കാൽപാദം നീങ്ങിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിധി. ഇതിനെതിരെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പരാതി നൽകിയത്. മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഘാടകർ ഇന്ത്യയുടെ പരാതി തള്ളിയത്. ടേക്ക് ഓഫ് ബോർഡിൽ സ്പർശിച്ചപ്പോൾ ഫൗൾ ചെയ്തില്ലെങ്കിലും ചാടാൻ ശ്രമിക്കുന്നതിനിടെ ശ്രീശങ്കറിന്‍റെ കാൽ ഒരു മില്ലിമീറ്റർ പുറത്തേക്ക് നീങ്ങിയതായി പരിശോധനയിൽ…

Read More

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ആവേശകരമായ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ എത്തി. അഭിഷേക് (20), മന്ദീപ് സിങ് (28), ജുഗ്രാജ് സിങ് (25) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. റയാൻ ജൂലിയസ് (33), മുസ്തഫ കാസിം എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഗോളുകൾ നേടിയത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച ഓസ്ട്രേലിയയെയാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. അതേസമയം, വിവാദം അകമ്പടിയായ ഷൂട്ടൗട്ടിനൊടുവിൽ വനിതാ ഹോക്കിയി‍ൽ ഇന്ത്യ സെമിയിൽ പുറത്തായി. നിശ്ചിത സമയത്ത് ഓസ്ട്രേലിയയോട് 1-1ന് സമനിലക്ക്…

Read More

വിന്‍ഡീസിനെതിരായ ട്വന്റി 20: ഇന്ത്യക്ക് ജയം, പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടി. 19.1 ഓവറില്‍ എല്ലാവരേയും പുറത്താക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ വിന്‍ഡീസിന്റെ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു. കൂറ്റൻ വിജയലക്ഷ്യം മുന്നിൽകണ്ടിറങ്ങിയ വിൻഡീസിന്റെ ഇന്നിം​ഗ്സ് 132 റൺസിൽ…

Read More

സൈമണ്ട്സിന്റെ പേരിൽ സ്റ്റേഡിയവുമായി ജന്മനാട്

ഓസ്ട്രേലിയ: അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. ഈ വർഷം മേയിലാണ് സൈമണ്ട്സ് ഒരു കാറപകടത്തിൽ മരിച്ചത്. ടൗൺസ്‌വിലിലെ റിവർവേ സ്റ്റേഡിയത്തിന് സൈമണ്ട്സിന്‍റെ പേർ നൽകും. ടൗൺസ്‌വില്ലെ കൗൺസിലർ മൗറി സോറസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും ആൻഡ്രൂ സൈമണ്ട്സ്‌ കളിച്ചിട്ടുണ്ട്.

Read More

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് സ്വർണം. നൈജീരിയയുടെ എബികെവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയ സ്വർണം നേടിയത്. സ്കോർ 10-0 ആണ്. സെമിയിൽ പാക്കിസ്ഥാന്‍റെ ആസാദ് അലിയെ 12-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ദഹിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ നേടി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18നാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. ഈ വിജയത്തോടെ, ലോൺ ബോൾസ് വനിതകളുടെയും പുരുഷൻമാരുടെയും ഇനങ്ങളിൽ ഇന്ത്യ മെഡൽ നേടി. വനിതകളുടെ ലോൺ ബോൾസിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടിയിരുന്നു.…

Read More

2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന് വെങ്കലം

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 60 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ജിനെ കീഴടക്കിയാണ് വെങ്കലം നേടിയത്. മത്സരം 3-2ന് ജാസ്മിൻ സ്വന്തമാക്കി. 20 കാരിയായ ജാസ്മിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജാസ്മിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇനിയും മെഡലുകൾ വരാനുണ്ട്. അമിത് പംഘൽ, മുഹമ്മദ് ഹുസ്സമുദ്ദീൻ,…

Read More

ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ അദ്ദേഹം 0.05…

Read More

ലോണ്‍ ബോളില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം; പുരുഷ വിഭാഗത്തില്‍ വെള്ളി നേടി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. സുനിൽ ബഹദൂർ (ലീഡ്), നവനീത് സിങ്, ചന്ദൻ കുമാർ സിങ്, ദിനേശ് കുമാർ (സ്കിപ്പ്) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഫൈനലിൽ അയർലൻഡ് ഇന്ത്യയെ 18-5ന് തോൽപ്പിച്ചു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോളിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. വനിതാ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യ ചരിത്രം…

Read More