രണ്ട് സൂപ്പർ താരങ്ങൾ ഏഷ്യാ കപ്പ് ടീമിൽ ഇടം നേടും എന്ന് സൂചന

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടി20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന് ശേഷം രാഹുൽ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ആദ്യം വിശ്രമത്തിലായിരുന്ന രാഹുലിന് പിന്നീട് കോവിഡ് ബാധിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകി. പരുക്ക് മൂലം ചഹാറും കുറച്ചു നാളായി കളിച്ചിട്ട് . കഴിഞ്ഞ ഐപിഎല്ലും താരത്തിന് നഷ്ടമായിരുന്നു. ഇരുവരും ഇനി ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുമെന്ന് ആണ് റിപ്പോർട്ട്.
ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതോടെ രാഹുലിന് ഓപ്പണർ സ്ഥാനം തിരിച്ചുകിട്ടാനാണ് സാധ്യത. രാഹുൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം റിഷബ് പന്തും സൂര്യകുമാർ യാദവുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രാഹുൽ തിരിച്ചെത്തുന്നതോടെ ഇരുവരും മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.അതേസമയം ചഹാറിനെ,ബാക്ക് അപ് പേസറായി പരി​ഗണിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts