ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നീസിൽ ഇന്ത്യ മറ്റൊരു മെഡൽ നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരൻ വെങ്കലം നേടി. ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ പോൾ ഡ്രിങ്ക്ഹാളിനെ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സത്തിയന്‍ വെങ്കല മെഡൽ നേടിയത്. ഏഴ് കളികൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയന്‍ വിജയിച്ചത്. സ്കോർ: 11-9, 11-3, 11-5, 8-11, 9-11, 10-12, 11-9. സത്തിയന്‍ ആദ്യ മൂന്ന് ഗെയിമുകളും അനായാസം ജയിച്ചപ്പോൾ ഡ്രിങ്ക്ഹാൾ വലിയ തിരിച്ചുവരവ് നടത്തി. അടുത്ത മൂന്ന് കളികളും ഡ്രിങ്ക്ഹാള്‍ ജയിച്ചു. ഇതോടെ മത്സരം…
Read MoreCategory: SPORTS
അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.
Read Moreപുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ സ്വര്‍ണം നേടി
ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു സ്വർണം കൂടി നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ആണ് സ്വർണം നേടിയത്. മലേഷ്യയുടെ സെ യോങ് എൻഗിയെയാണ് ലക്ഷ്യ സെൻ ഫൈനലിൽ തോൽപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 2-1നാണ് ഇന്ത്യൻ താരം വിജയിച്ചത്. ആദ്യ ഗെയിം തോറ്റെങ്കിലും, ലക്ഷ്യ സെൻ കൂടുതൽ വീര്യത്തോടെ പോരാടുകയും രണ്ട് ഗെയിമുകളും നേടി സ്വർണ്ണ മെഡൽ നേടുകയും ചെയ്തു. സ്കോർ: 19-21, 21-9, 21-16. ആദ്യ കളിയിൽ ഇരുടീമുകളും ഒരുമിച്ച് നിന്നു. സ്കോര്‍ 19-19 ല്‍ നില്‍ക്കേ…
Read Moreകൊവിഡ് ബാധിതയായ ഓസ്‌ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന് വൈറസ് ബാധിതയായ താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മഗ്രാത്തിനെയാണ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളത്തിലിറക്കിയത്. ഐസിസിയും ഗെയിംസ് അധികൃതരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു. പിന്നാലെ ഫീല്‍ഡിംഗിലും താലിയ പങ്കെടുത്തത് ഏവരെയും അമ്പരപ്പിച്ചു. അക്ഷരാര്‍ത്ഥത്തിൽ ഇരട്ട നീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായത്. നിയമം അനുസരിച്ച്…
Read Moreആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20 കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു രോഹിത്തും ടീമും. എന്നാല്‍ അവസാന ഓവറുകളിലേക്ക് നീങ്ങിയ വനിതാ ഫൈനലിന്‍റെ ആവേശവും ആകാംക്ഷയും ഇവര്‍ക്കുമുണ്ടായിരുന്നു. മത്സര ശേഷം പുരുഷ ടീം ഡ്രസിംഗ് റൂമില്‍ കൂട്ടംകൂടിയിരുന്ന് വനിതകളുടെ ഫൈനല്‍ കണ്ടു. രോഹിക് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം
ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.…
Read Moreഫിഫ ലോകകപ്പിന്റെ കൗണ്ട് ഡൌൺ ആഘോഷത്തിൽ ഒരുങ്ങി ഖത്തർ
ദോഹ: ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തർ നിവാസികൾക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസരവും ലഭിക്കും. ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് 100 ദിവസത്തെ കൗണ്ട്ഡൗൺ ആഘോഷവും ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ (കാറ്റഗറി -1) നേടാനും അവസരം നൽകുന്നത്. ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാൻ അവസരം…
Read Moreസ്വർണത്തിൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ,പോരാട്ടം മുറുകുന്നു
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി സിന്ധു ഇന്ന് പോരാട്ടത്തിന് ഇറങ്ങും . ലക്ഷ്യ സെന്നും ഫൈനൽ മത്സരത്തിനായി ഇന്നിറങ്ങുന്നുണ്ട്. പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ടേബിൾ ടെന്നീസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും.
Read Moreസാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ തട്ടകം
ചിലിയുടെ അലക്സിസ് സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നത് തുടരും. ഫ്രാൻസിന്‍റെ സൂപ്പർക്ലബ്ബായ മാഴ്സെ ആകും പുതിയ ഹോം ഗ്രൗണ്ട്. 33 കാരനായ സാഞ്ചസ് കഴിഞ്ഞ മൂന്ന് വർഷമായി ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനുവേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്‍റർ താരത്തിന്റെ കരാർ റദ്ദാക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സാഞ്ചസ് സ്വതന്ത്ര ഏജന്‍റായി മാഴ്സെയിലേക്ക് കൂടുമാറുന്നത്. ട്രാൻസ്ഫർ ഈ ആഴ്ച തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുന്നതെന്നും സൂചന. ബാഴ്സലോണ,ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകളിൽ കളിച്ചശേഷമാണ് സാഞ്ചസ് 2019-ൽ ഇന്ററിലെത്തുന്നത്.…
Read Moreഗോവ ആരാധകരുടെ ആശങ്ക മാറി; ഐബൻ ഡോഹ്ലിങ് ക്ലബ്ബിൽ തുടരും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ ഇന്ത്യൻ സെന്‍റർ ബാക്ക് ഐബൻ ഡോഹ്ലിങ് ക്ലബിൽ തുടരും എന്ന് റിപ്പോർട്ട്. ഇതോടെ ഗോവ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. മേഘാലയ സ്വദേശിയായ ഐബൻ 2019 മുതൽ ഗോവയുടെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 20 മത്സരങ്ങൾ ഗോവ ജേഴ്സിയിൽ 26 കാരനായ താരം കളിച്ചിട്ടുണ്ട്. എന്നാൽ, ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ഇത്തവണ ഐബനെ ഉറ്റുനോക്കുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വ്യക്തത വന്നിരിക്കുന്നത്. സൂപ്പർ ക്ലബ് ഷില്ലോംഗ് ലജോങ്ങിന്‍റെ അക്കാദമിയിലൂടെയാണ് ഐബൻ…
Read More