ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരങ്ങളായി ഛേത്രിയും മനീഷയും

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2021-2022 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി മികച്ച പുരുഷ താരമായും മനീഷ കല്യാൺ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീം പരിശീലകരായ തോമസ് ഡെന്നർബി, ഇഗോർ സ്റ്റിമാച്ച് എന്നിവരാണ് കളിക്കാരെ ശുപാർശ ചെയ്തത്. സുനിൽ ഛേത്രിയുടെ ഏഴാമത്തെ എഐഎഫ്എഫ് അവാർഡാണിത്. 2018-2019 സീസണിലാണ് ഛേത്രി അവസാനമായി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മനീഷ പുരസ്കാരം നേടുന്നത്. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച…

Read More

കോമൺവെൽത്ത് ഗെയിംസ്; ഗാംഗുലിയെ പോലെ ഷര്‍ട്ട് ഊരി വീശി ലക്ഷ്യ സെന്നിന്റെ ആഘോഷം

ബിര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെൻ തന്‍റെ ഷർട്ട് ഊരി വീശിയാണ് ബിര്‍മിങ്ഹാമില്‍ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ചത്. നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ശേഷം ഗാംഗുലി ലോർഡ്സിൽ ആഘോഷിച്ചത് പോലെ. എന്നാൽ ഗാംഗുലിയുടെ ആഘോഷം താൻ കണ്ടിട്ടില്ലെന്ന് ലക്ഷ്യ സെൻ പറഞ്ഞു. “അതാണ് ആ സമയത്ത് ചെയ്യാൻ തോന്നിയത്. അത് പ്ലാന്‍ ചെയ്തതല്ല. ഗാംഗുലിയുടെ ആഘോഷം ഞാൻ കണ്ടിട്ടില്ല,” സ്വർണ്ണം നേടിയ ശേഷം ലക്ഷ്യ സെൻ പറഞ്ഞു. ആദ്യ ഗെയിം തോറ്റതിന് ശേഷവും കളിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമുകൾ…

Read More

56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ വാരി എമ്മ മക്കിയോണ്‍ 

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഓസ്ട്രേലിയയുടെ നീന്തൽ താരം എമ്മ മക്കിയോൺ. ബർമിംഗ്ഹാമിൽ പങ്കെടുത്ത 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ എമ്മ നീന്തൽക്കുളത്തിൽ നിന്ന് നേടി. 2022ലെ കോമൺവെൽത്ത് ഗെയിംസ് ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് എമ്മ അവസാനിപ്പിക്കുന്നത്. ആകെ 72 രാജ്യങ്ങളാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്. എമ്മ അതിൽ 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ നേടി. 72 രാജ്യങ്ങളിൽ 16 രാജ്യങ്ങൾ മാത്രമാണ് എട്ടോ അതിലധികമോ മെഡലുകൾ നേടിയത്.

Read More

ഫു‍ൾടൈം ക്യാപ്റ്റനാകാൻ റെഡി: ഹാർദിക് പാണ്ഡ്യ

ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ): ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയ്യാറാണെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അഞ്ചാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹാർദിക് പ്രതികരിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് പ്രധാനമെന്നു ഹാ‍ർദിക് പറഞ്ഞു. ശ്രേയസ് അയ്യരും (40 പന്തിൽ 64) 10 വിക്കറ്റ് പങ്കിട്ട മൂന്ന് സ്പിന്നർമാരും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.…

Read More

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം; എം.എസ്.ധോണി വിശിഷ്ടാതിഥി

തമിഴ്നാട് : തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ 11-ാം റൗണ്ടിൽ ഒന്നാം സീഡായ അമേരിക്കയെ നേരിടും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമ്മനിയെയും സി ടീം കസാക്കിസ്ഥാനെയും നേരിടും. വനിതാ വിഭാഗത്തിൽ ബി ടീം സ്ലോവാക്യയെയും സി ടീം കസാഖിസ്ഥാനെയും നേരിടും. പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന് രാവിലെ 10 മണിക്കാണ് ആരംഭിക്കുക. വൈകിട്ട് നാലിന് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ തമിഴ്നാട്…

Read More

തലയുയർത്തി നാലാം സ്ഥാനത്ത് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിന് സമാപനം

ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ ഇന്ത്യൻ പതാക ഉയർത്തി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇന്ത്യ ഇത്തവണ നാലാം സ്ഥാനത്താണ്. 2018ൽ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. 67 സ്വർണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ഇംഗ്ലണ്ട് 66 വെള്ളിയും…

Read More

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ആര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമംഗങ്ങള്‍. പേസർമാരായ ജസ്പ്രീത് ബുംറ, ഹർഷദ് പട്ടേൽ എന്നിവരെ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11…

Read More

ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ സ്വർണം നേടി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ഫൈനലിൽ ഇന്ത്യയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജേക്കബ് ആന്‍ഡേഴ്‌സണും നഥാന്‍ എഫ്‌റൗംസും രണ്ട് ഗോള്‍ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്‌സ്, ഫ്‌ളിന്‍ ഒഗില്‍വി എന്നിവരും ലക്ഷ്യം കണ്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണമെഡൽ നേടുകയെന്ന ഇന്ത്യൻ ഹോക്കി ടീമിന്‍റെ സ്വപ്നങ്ങൾ ഇത്തവണയും തകർന്നടിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചതിന് ശേഷം ഓസ്ട്രേലിയ…

Read More

ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ശരത് കമലിന് സ്വർണം

ബര്‍മിങ്ങാം: പുരുഷ ടേബിൾ ടെന്നീസ് സിം​ഗിൾസ് ഫൈനലിൽ കമല്‍ ശരത് അജന്ത സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ 4-1ന് തോൽപ്പിച്ചാണ് ശരത് കമാൽ സ്വർണം നേടിയത്. ഈ വർഷത്തെ കോമൺവെൽത്ത് ​ഗെയിംസിൽ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്‌സഡ് ടീം മത്സരങ്ങളിൽ ശരത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിൾസിൽ വെള്ളിയും പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെ തകർത്ത് ഇന്ത്യയുടെ സത്തിയൻ ജ്ഞാനശേഖരൻ വെങ്കലം നേടി. ഏഴ് ഗെയിം…

Read More

വീണ്ടും തിളങ്ങി ഇന്ത്യ: ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം

കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 2022 കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും.

Read More