ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഹോം ഗ്രൗണ്ടിൽ ഈ വരുന്ന ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് മൽസരം. നമ്മുടെ കണ്ഠീരവ സ്റ്റേഡിയത്തിൽ ! കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകൾ നോക്കിയാൽ മൽസരഫലങ്ങൾ ബെംഗളൂരുവിന് അനുകൂലമായിരുന്നു എന്നാലും തോൽക്കുന്തോറും വീര്യം കൂടുന്ന ആരാധകരുള്ള ലോകത്തിലെ ഏക കാൽപന്ത് കളിക്കുട്ടമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നത് ഉറപ്പ്. പേടിഎം ഇൻസൈഡറിലൂടെ ഇപ്പോൾ ടിക്കറ്റ് ഉറപ്പിക്കാം. നോർത്ത് അപ്പർ സ്റ്റാൻ്റിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ്…
Read MoreCategory: SPORTS
ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം. നാലാംദിനം ഇന്ത്യൻ ഇന്നിങ്‌സ് 462 റൺസിൽ അവസാനിച്ചു. 356 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ആതിഥേയർക്കായി സർഫറാസ് ഖാനും ഋഷഭ് പന്തും വീരോചിത ചെറുത്ത് നിൽപ്പാണ് 400 കടത്തിയത്. 107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ന്യൂസിലൻഡ് നാലു പന്തുകൾ കളിച്ചെങ്കിലും റണ്ണൊന്നുമെടുത്തിട്ടില്ല. ടോം ലാഥമും ഡെവോൺ കോൺവെയുമാണ് ക്രീസിൽ. വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുകയായിരുന്നു.
Read Moreകര്‍ണാടകക്കെതിരായി കേരളം പൊരുതുന്നു
ബെംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയില്‍. ടോസ് നേടി കര്‍ണാടക കേരളത്തെ ബാറ്റിങിനു അയക്കുകയായിരുന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 63 റണ്‍സെടുത്തു മടങ്ങി. സഹ ഓപ്പണര്‍ വത്സല്‍ ഗോവിന്ദും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി. താരം 31 റണ്‍സ് സ്വന്തമാക്കി പുറത്തായി. അതിഥി താരം ബാബ അപരാജിതാണ് പുറത്തായ മറ്റൊരു താരം. 19 റണ്‍സാണ് ബാബ അപരാജിത് അടിച്ചെടുത്തത്.
Read Moreപഞ്ചാബിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം
ബെംഗളൂരു: ഐഎസ്‌എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, പഞ്ചാബ് എഫ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. 43-ാം മിനിറ്റില്‍ നവോറം റോഷന്‍ സിംഗാണ് ആതിഥേയര്‍ക്ക് വിജയഗോള്‍ സമ്മാനിച്ചത്. 58-ാം മിനിറ്റില്‍ ചിങ്ക്‌ലെന്‍സന സിംഗ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായി.
Read Moreമഴ; ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ കളി ഉപേക്ഷിച്ചു
ബെംഗളൂരു: ഇന്ത്യ ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. ബുധനാഴ്ച ബംഗളൂരുവില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ടോസ് പോലും ഇടാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തിലെ ടോസും വ്യാഴാഴ്ച രാവിലെയാണ് നടക്കുക. ബുധനാഴ്ച രാവിലെ 9.30നാണു കളി തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെ ആദ്യ ദിവസത്തെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാണ് ഇന്ത്യയുടെ…
Read Moreബെംഗളൂരുവില്‍ ശക്തമായ മഴ; ഇന്ത്യ – ന്യൂസിലാന്റ് ടെസ്റ്റ് വൈകുന്നു
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് വൈകുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റ് നടക്കുന്ന നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രവചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു.
Read Moreഎട്ട് സിക്‌സ് 11 ഫോറുകള്‍, സെഞ്ച്വറി അടിച്ച് റേഞ്ച് കാണിച്ച് സഞ്ജു സാംസണ്‍
ഹൈദാരാബാദ്: മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് ചൂടറിഞ്ഞ് ബംഗ്ലാദേശ് ബൗളർമാർ. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തമാക്കി. താരത്തിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടി. പത്താം ഓവറില്‍ ബംഗ്ലാ സ്പിന്നര്‍ റിഷാദ് ഹുസ്സൈനാണ് സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞത്. ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാനായില്ലെങ്കിലും പിന്നീടുള്ള അഞ്ചു പന്തുകളും നിലം തൊടിക്കാതെ താരം ഗാലറിയിലെത്തിച്ചു. 30 റൺസാണ് ആ ഓവറിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ്…
Read Moreമഞ്ഞയിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: പ്രൊഫൈൽ ചിത്രത്തിന്റെ കളർ മാറ്റിയതിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിൽ പഴയ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അവതരിപ്പിച്ചതാണ് ആരാധക രോഷത്തിന് കാരണമായത്. ലോഗോ മാറ്റത്തിനെതിരെ ആയിരത്തിലധികം കമന്റുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരള ക്ലബിന് നോർത്ത് ഈസ്റ്റാണ് എതിരാളികൾ. ടീമിന്റെ എവേ ജഴ്‌സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോഗോയും…
Read Moreവാഹനാപകടത്തില്‍ യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് പരിക്ക്; ഇറാനി കപ്പിൽ കളിക്കില്ല
മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്. പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. . താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ്…
Read Moreകരബാവോ കപ്പ് മുത്തിപ്പുണർന്ന് ആഴ്സണൽ
ആഴ്സണൽ. കരബാവോ കപ്പിൽ വിജയക്കുതിപ്പുമായി ആർസണൽ.യുവതാരങ്ങളുമായി ഇറങ്ങിയ ഗണ്ണേഴ്‌സ് ലീഗ് വണ്‍ ക്ലബ്ബ് ബോള്‍ട്ടന്‍ വാന്‍ഡേഴ്‌സിനെ തകർത്താണ് ആഴ്സണലിന്റെ വിജയത്തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.17കാരൻ ഏഥൻ ന്വാനേരിയുടെ ഇരട്ട ഗോൾ മത്സരത്തിൽ വൻ തരംഗമായി. സ്വന്തം തട്ടകത്തിലെ എമറാട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുൻപോട്ട് പാഞ്ഞു. ബോള്‍ട്ടന്‍ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്തു കൊണ്ട് ഡക്ലന്‍ റൈസാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പത്ത് മിനിറ്റിന് ശേഷം ആഴ്‌സണല്‍ സ്‌കോര്‍ ഇരട്ടിയാക്കി. 37-ാം മിനിറ്റില്‍ റഹീം…
Read More