ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച് രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഗോരഖ്പൂരില്‍ 21881 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ജയിച്ചു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്…
Read MoreCategory: POLITICS
താമര വാടുന്നു… സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച് രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന്…
Read Moreബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്. ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്നാണ് മമത ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ അരാരിയ, ജെഹനാബാദ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയേയും ലാലു പ്രസാദിനെയും മമത അഭിനന്ദിച്ചു. മഹത്തായ വിജയമെന്നാണ് മമത ട്വീറ്റ് ചെയ്തത്.
Read Moreഞെട്ടിത്തരിച്ച് ബിജെപി ദേശീയ നേതൃത്വം… ഉപതെരഞ്ഞെടുപ്പില്‍ വൻ തിരച്ചടി!
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ…
Read Moreഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്.
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ഡിസിസി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കൾ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തില്‍…
Read Moreവോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടി നേരിടുകയാണ്. അതേസമയം രണ്ടു സീറ്റിലും ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി. ബി.ജെ.പി. സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയതുമുതല്‍ വോട്ടെണ്ണല്‍ സംബന്ധിച്ച വിവരം നൽകുന്നത് ജില്ലാ വരണാധികാരി നിര്‍ത്തി വച്ചതായി പാര്‍ട്ടിയുടെ പരാതിപ്പെട്ടു. വോട്ടെണ്ണല്‍ 9 റൗണ്ടില്‍ എത്തുമ്പോഴും മുന്‍ റൗണ്ടിലെ ഭൂരിപക്ഷമാണ് അറിയിക്കുന്നത് എന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. എസ്.പി. നേതാവ് നരേഷ് ഉത്തം പട്ടേൽ സംസ്ഥാന ചീഫ് ഇലക്ഷൻ…
Read Moreഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി മുന്നേറിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്. നിലവില്‍ ബിജെപിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവേന്‍ കുമാര്‍ നിഷാദിനേക്കാള്‍ 11000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജിവ് റൗത്തേല ആവശ്യപ്പെടുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.
Read Moreഉത്തർപ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള…
Read Moreബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി എച്ച്. രാജാ.
ചെന്നൈ: ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി ബിജെപി നേതാവ് എച്ച്. രാജാ. പെരിയാര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ പ്രതിമയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടിക്കുകയും പ്രതിമയുടെ മൂക്ക് തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം, ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമയും തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജ ഫേസ്ബുക്ക്…
Read Moreബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി; സാങ്മയെ അംഗീകരിക്കില്ലെന്ന് സഖ്യകക്ഷി.
ഷില്ലോങ്: മേഘാലയയില്‍ മന്ത്രിസഭാ രൂപീകരിക്കാനൊരുങ്ങുന്ന ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചതാണ് കാരണം. ലോക്‌സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എ. സാങ്മയുടെ ഇളയ പുത്രനാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍റാഡ് സാങ്മ. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവാണ് ഇദ്ദേഹം. തത്കാലം എച്ച്എസ്പിഡിപിയുടെ തീരുമാനമനുസരിച്ച്…
Read More