അംഗീകൃത ഇന്ധന വിതരണക്കാർ വഴി വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇന്ധന വിതരണ സേവനത്തിനായി ഒരു ആപ്പ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഓയിൽ. ഉപഭോക്താക്കൾക്ക് ഇനി മൊബൈൽ ആപ്പ് വഴി ഇന്ധനം ഓർഡർ ചെയ്യാനും ഓൺലൈൻ സൗകര്യത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യവും നൽകും. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് ഇന്ധനം ഡെലിവറി ചെയ്യുന്നതാണ്. ഇന്ത്യൻ ഓയിൽ നിർദേശിക്കുന്ന മൊബൈൽ ആപ്പിലൂടെയാണ് ഇന്ധനം ഓർഡർ ചെയ്യേണ്ടത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകൾ, ഇന്ത്യൻ ഓയിലിന്റെ എക്‌സ്‌ട്രാപവർ ലോയൽറ്റി പ്രോഗ്രാം എന്നിങ്ങനെ വിവിധ പേയ്‌മെന്റ് ഓപ്ഷനുകളുമായി പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിരിക്കുന്നു. പ്ലാറ്റ്ഫോം…
Read MoreCategory: NATIONAL
മോദിജീ എന്ന് വിളിക്കുന്നത് ഒഴിവാക്കൂ.. എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: തന്നെ മോദിജീ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ജി ചേർത്ത് വിളിക്കുന്നത് ജനങ്ങളിൽ നിന്ന് അകലമുണ്ടാക്കുമെന്നുമാണ് മോദിയുടെ പക്ഷം. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാർക്ക് നിർദേശം നൽകിയത്.
Read Moreഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക!!! ഈ ആപ്പുകൾ ഉടൻ ഫോണിൽ നിന്നും ഒഴിവാക്കുക
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കമ്പനി. സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസും തട്ടിപ്പ് തടയൽ സാങ്കേതികവിദ്യയും തങ്ങൾ ഉപയോഗിക്കുന്നതായി ഗൂഗിൾ പറഞ്ഞിരുന്നു. യൂസർമാരെ സുരക്ഷിതമായി നിലനിർത്താനുള്ള സാങ്കേതിക വിദ്യകൾ നിർമ്മിക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ് കമ്പനി. എന്നാൽ, സുരക്ഷയ്ക്ക് വേണ്ടി ഗൂഗിൾ അതിന്റെ പങ്ക്…
Read Moreനിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; നൂറ് വ്യാജ വെബ്സൈറ്റുകൾക്ക് പൂട്ട് വീണു
ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.
Read Moreനാട്ടിലേക്ക് മടങ്ങാനിരിക്കെ ഉണ്ടായ അപകടത്തിൽ നാല് മലയാളികള്‍ മരിച്ചു; മരിച്ച 4 പേരും അടുത്ത സുഹൃത്തുക്കള്‍
ജമ്മുകശ്മീരിലെ ഗന്ധര്‍ബാലില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.. എസ് വിഘ്നേഷ് ,കെ.രാഹുല്‍ ,ആര്‍ അനില്‍ ,എസ്.സുധീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മലയാളികള്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ശ്രീനഗര്‍–ലേ ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേയ്ക്ക് മറിയുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം സോനമാര്‍ഗ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണുള്ളത്. കഴിഞ്ഞമാസം മുപ്പതിന് ട്രെയിൻ മാർഗമാണ്…
Read Moreജമ്മുകാശ്മീരിൽ അപകടം; 4 മലയാളികൾ ഉൾപ്പെടെ 7 മരണം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Moreതെലങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് ഉദ്യോഗസ്ഥരുമായി ഇന്ത്യൻ വ്യോമസേനയുടെ ട്രെയിനർ വിമാനം തകർന്നുവീണു. തെലങ്കാനയിലെ മേദക് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്. സംഭവസമയം ഒരു പരിശീലകനും ട്രെയിനി പൈലറ്റും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഇരുവരും മരിച്ചു. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്നും അധികൃതർ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ് ഫലം; നിരീക്ഷകരുടെ യോഗം വിളിച്ച് കോൺഗ്രസ്; തന്ത്രം മെനയുന്നത് ഡി കെ ശിവകുമാർ
രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകരുടെ യോഗം വിളിച്ച് കോൺഗ്രസ്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരിൽ എത്താൻ നിർദ്ദേശം നൽകി. തെലങ്കാനയിലും സമാന നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനാണ് നിർദേശം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള…
Read Moreഅസംബ്ലി ഇലക്ഷൻ 2024; ഇന്ന് ജനവിധിക്ക് കാതോര്‍ത്ത് 4 സംസ്ഥാനങ്ങൾ; നിലവിൽ തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്ന്. ഇന്ത്യ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മണിക്കൂറുകൾ അകം ഇന്ന് പുറത്തു വരിക. വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്ന്. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്. ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്
Read Moreചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം എന്നപേരിലുള്ള ഒരുതരം ന്യുമോണിയ പേരിലുള്ള ഈ രോഗം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ഒഹിയോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം. നെതര്‍ലാന്‍ഡ്‌സിലും നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.…
Read More