ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിയേറ്റതാണെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: NATIONAL
തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 6 മരണം!
തിരുപ്പതി തിരുമല ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. ഇതിൽ 3 സ്ത്രീകൾ ഉൾപ്പെടുന്നു. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണവരിയിൽ ആണ് തിരക്ക് ഉണ്ടായതും അത് ദുരന്തത്തിൽ കലാശിച്ചതും. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തമിഴ്നാനാട്ടിലെ സേലത്ത് നിന്നുള്ള ഭക്തനാണ് എന്നാണ് പ്രാഥമിക വിവരം.
Read Moreവാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും: നിതിൻ ഗഡ്കരി
ന്യൂഡൽഹി:വാഹനാപകടത്തില്‍പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അപകടത്തിന് ശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അപകടം പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വർധിപ്പിക്കും. 2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ അവരുടെ കുടുംബത്തിനും ഹിറ്റ് ആൻഡ്…
Read Moreഗുജറാത്തില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ദ്വാരകയില്‍ നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്ക് ടാക്‌സിയില്‍ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. വാസുദേവൻ സംഭവസ്ഥലത്തും ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും യാമിനി ചികിത്സക്കിടെയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്.
Read Moreചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം
ന്യൂഡൽഹി: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്‌എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടര്‍ന്ന്പിടിക്കുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്‌എംപിവി കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി…
Read Moreബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രാജ്യത്ത് ആദ്യം എച്ച്‌എംപിവി കണ്ടെത്തിയത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും…
Read Moreഅവിവാഹിതർക്ക് ഇനി മുറി അനുവദിക്കില്ലെന്ന് ഒയോ
ന്യൂഡൽഹി: ഓയോ പോളിസിയിൽ ഇനി പുതിയ മാറ്റങ്ങൾ. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ റൂം അനുവദിക്കില്ല. പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക മീററ്റിലാണ്. പുതിയ മാറ്റം അനുസരിച്ച് ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും. നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് മുറിയെടുക്കാൻ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല. മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ…
Read Moreസൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി…
Read Moreയുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുന് ഹൈക്കോടതിയുടെ ജാമ്യം. കേസില്‍ ചിക്കഡപ്പള്ളി പൊലീസ് അല്ലു അർജുനെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപ ബോണ്ട് സമർപ്പിക്കാൻ കോടതി അല്ലു അർജുനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് പിന്നാലെ ചികിത്സയിലിരുന്ന 7 വയസുകാരനായ യുവതിയുടെ മകനും മരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Read Moreപ്രസവത്തിനിടെ ഹൃദയാഘാതം; അമ്മയും കുഞ്ഞും മരിച്ചു
മുംബൈ: പ്രസവത്തിനിടെ ഹൃദയാഘാതം മൂലം യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനിടെ 31 കാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. കുന്ത വൈഭവ് പദ്വാലെയെന്ന യുവതിയെ ചൊവ്വാഴ്ച രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ ഉടന്‍ തന്നെ പതംഗ്ഷാ കോട്ടേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പ്രസവസമയത്ത് ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു യുവതിക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും എന്നാല്‍ പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ജവഹര്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്…
Read More