‘ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്

തിരുവനന്തപുരം: താൻ ക്യാൻസർ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരികുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്‌. “ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പ് തീയതി…

Read More

ലിവിംഗ് പങ്കാളിയെ 32 കാരിയായ യുവതി കത്തി കൊണ്ട് കുത്തികൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊലപാകത്തിന് ശേഷം യുവതി പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെയാണ് സൻഹതി പോൾ എന്ന യുവതി കൊലപ്പെടുത്തിയത്. സൻഹതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്നു സാർത്ഥക് ദാസ്. ഒന്നര വർഷമായി സൻഹതി പോളുമായി ലിവിംഗ് റിലേഷനിലായിരുന്നു. സൻഹതി ഒരു പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാവിലെ യുവതി…

Read More

100 രൂപയുടെ ഗുളിക കൊണ്ട് ക്യാൻസർ തിരിച്ചു വരവിനെ തടയാം: പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്‌വെ പറഞ്ഞു. ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്‌ലെറ്റ് ക്യാൻസറിൻ്റെ ആവർത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. “എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന…

Read More

രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ. കരൾ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ്‌ കേന്ദ്രം നൽകിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിര രാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ…

Read More

ദ്വാരകയില്‍ വെള്ളത്തിനടിയില്‍ പൂജ; ദ്വാരക നഗരത്തിൻ്റെ ‘ആത്മീയ മഹത്വം’ അനുഭവിക്കാൻ അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി

ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri…

Read More

ബക്കറ്റിലെ ചൂടുവെള്ളത്തിൽ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു

ഗുരുഗ്രാം: ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെ നിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.

Read More

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ജോഷിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും. ബുധനാഴ്ചയാണ് ജോഷിയെ മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാർലമെൻ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതൽ 2004 വരെ ലോക്‌സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  

Read More

രാഹുൽ ഗാന്ധി കന്നഡക്കാരെ അപമാനിച്ചു´: ഐശ്വര്യ പരാമർശം ആയുധമാക്കി ബിജെപി

നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി  അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി. നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും  അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ജനുവരി 22 ന് രാം മന്ദിർ ചടങ്ങിൽ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടു. രാമക്ഷേത്രത്തിലെ…

Read More

ചിരി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി; വിവാഹത്തിന് തൊട്ട് മുൻപ് യുവാവ് മരിച്ചു 

ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് അനസ്‌തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു. ശസ്ത്രക്രിയയെ കുറിച്ച് മകന്‍ തന്നെ…

Read More
Click Here to Follow Us