ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Read MoreCategory: NATIONAL
മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച്ചയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന. ഇന്നു വൈകീട്ടു ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി…
Read Moreസംസ്ഥാനത്തെ സവാള കയറ്റുമതിനികുതി പിൻവലിച്ച് കേന്ദ്രസർക്കാർ; ഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്
ബെംഗളൂരു : സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നികുതി കർണാടകത്തിൽ മാത്രം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സവാള കയറ്റുമതി നിരോധിച്ച സർക്കാർനടപടിയിൽ സംസ്ഥാനത്തെ കർഷകർ ഏറെ നഷ്ടം സഹിക്കുകയായിരുന്നു. പിന്നീട് കയറ്റുമതിനിരോധനം പിൻവലിച്ചെങ്കിലും കയറ്റുമതിനികുതി ഏർപ്പെടുത്തുകമൂലം കർഷകർ വീണ്ടും പ്രയാസത്തിലായി. കയറ്റുമതിനികുതി 40 ശതമാനം ഏർപ്പെടുത്തിയതിനുപുറമേ ടണ്ണിന് 550 ഡോളറിലേ സവാള കയറ്റുമതിചെയ്യാൻ പാടുള്ളൂവെന്ന നിബന്ധനയും സർക്കാർ വെച്ചിരുന്നു. ഇതോടെ സവാള വില 770 ഡോളറോളമായി ഉയരും. 350 ഡോളറിന് പാകിസ്താനിൽനിന്നും ഈജിപ്തിൽനിന്നും സവാള ലഭിക്കുമ്പോൾ ഇവിടെനിന്ന് ആര്…
Read Moreമൂന്നാം ഊഴത്തിനായി മോദി
ഡൽഹി: നിർണായക പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിജയം ഉറപ്പിച്ചു. എക്സിറ്റ് പോൾ സർവേകൾ പ്രവചിച്ച പോലെയും പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടതിനും വിപരീതമായുള്ള കനത്ത തിരിച്ചടി നേരിട്ടെങ്കിലും 240-ഓളം സീറ്റുകൾ കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബിജെപിക്കും അതുവഴി എൻഡിഎ സഖ്യത്തെ ഭൂരിപക്ഷത്തിനായുള്ള സീറ്റ് നില ഭദ്രമാക്കി അധികാരം നിലനിർത്താനും സാധിച്ചു. ഇതോടെ തുടർച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദി എത്തിച്ചേരും. വോട്ടെണ്ണൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെ നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേരുകയും പ്രവർത്തകരെ അഭിസംബോധന…
Read Moreബിജെപി ക്ക് 400 സീറ്റുകൾ നേടാനായില്ല; ടി വി നിലത്തിട്ട് പൊട്ടിച്ചു
ആഗ്ര: ബിജെപി 400 സീറ്റ് നേടാനാവാത്തതിന്റെ വിഷമത്തില്‍ ടെലിവിഷൻ നിലത്തിട്ട് പൊട്ടിച്ച് രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ. ഉത്തർപ്രദേശിലെ ആഗ്രയിലെ ഓഫീസിലെ ടി.വിയാണ് തല്ലിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് ഫലം കാണുന്നതിനിടൊണ് ഇയാള്‍ ടി.വി എടുത്ത് നിലത്തിടുന്നത്. എന്നിട്ടും ദേഷ്യം തീരാത്തതിന് ടിവിയില്‍ കയറി ചവിട്ടുന്നുമുണ്ട്. ആ സമയം എൻ.ഡി.എക്ക് 296ഉം ഇൻഡ്യ സഖ്യത്തിന് 229 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പ്രവർത്തകർ വന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം. 400…
Read Moreഓരോ സംസ്ഥാനവും ആർക്കൊപ്പം നിന്നു? അറിയാം വിശദമായി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഇടതുസഖ്യത്തെ തടഞ്ഞുനിര്‍ത്തി മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. ഡല്‍ഹിയിലെ ഏഴു സീറ്റും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ച് നിന്ന് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റുകളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഗുജറാത്തിലെ 26 സീറ്റുകളില്‍ 25 സീറ്റുകളും ബിജെപി നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിജയിച്ചു. പശ്ചിമബംഗാളിൽ 42 സീറ്റുകളില്‍ 29…
Read Moreവാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്
ന്യൂഡൽഹി: രാജ്യത്താകെ അലയടിച്ച ‘ഇന്‍ഡ്യാ’ തരംഗത്തിൽ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു. ഇന്‍ഡ്യാ…
Read Moreകുഞ്ഞ് കരഞ്ഞു, ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ
ഗുവാഹത്തി: മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് കരഞ്ഞതിന് ദേഹത്ത് ചൂടുള്ള എണ്ണയൊഴിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. അസം കച്ചാർ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം. അമ്മ ജബ ദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. കുട്ടി അമിതമായി കരഞ്ഞതിനാണ് മാതാവ് ചൂടുള്ള എണ്ണ ഒഴിച്ചതെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ‘കുഞ്ഞ് വലിയ തോതില്‍…
Read Moreജൂൺ 4 മുതൽ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം അവസാനിക്കുന്നു, ഇന്ത്യയിൽ തുടരുമോ?
ന്യൂഡൽഹി : ലോകം ഇപ്പോൾ ഡിജിറ്റൽ ആയി. പണമടയ്ക്കൽ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആണ്. യുപിഐ വഴിയുള്ള ഈസി പേയ്‌മെൻ്റ് സംവിധാനം ഇപ്പോൾ ആളുകളുടെ ജീവിതം എളുപ്പമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റ്, റീചാർജ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ജി പേ വഴി ഉപയോഗിക്കുന്നു. എന്നാൽ ജൂൺ 4 മുതൽ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. പകരം ഗൂഗിൾ വാലറ്റ് എന്ന ഒരു പുതിയ ആപ്പ് സേവനം ആരംഭിക്കും. ഈ…
Read Moreമണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം…
Read More