ന്യൂഡെൽഹി: ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു. മൂന്നുതരം ബി.എഡ്. കോഴ്‌സുകൾക്കാണ് നിർദേശം. ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്‌സുകൾ. ബി.എഡ്. കോഴ്‌സുകൾക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല. മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനൽകും. ഇതിൽ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും. നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും.…
Read MoreCategory: NATIONAL
സോണിയ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സർ ഗംഗ റാം ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നിലവില്‍ സോണിയ ഗാന്ധി ഓബ്സെർവേഷനിലാണെന്നാണ് പിടിഐ ഡോക്ടർമാരെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കഴിഞ്ഞ വർഷം സെപ്റ്റംബറിലും മാർച്ചിലും പനിയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡിസംബറില്‍ നടന്ന കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റിയില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.
Read Moreരേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും
ദില്ലി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്.
Read Moreപിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
തെലുങ്കാന: പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലങ്കാനയിലെ സഹീറാബാദ് ജില്ലയിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് തന്റെ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആലിയ ബീഗം എന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ആലിയ ബീഗത്തിന്റെ പിതാവ് മുഹമ്മദ് ഇസ്മായില്‍, ഗ്രാമത്തിലെ വീര, വിജയ് റെഡ്ഡി എന്നീ രണ്ട് പേരുടെ വീടിനു സമീപം ഒരു തുറസായ സ്ഥലത്ത് മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. പ്രകോപിതരായ വീരയും വിജയ് റെഡ്ഡിയും ഇസ്മായിലിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് വന്ന ആലിയ…
Read Moreഅമ്മയെ അച്ഛൻ കൊന്നു കെട്ടിത്തൂക്കുന്ന ചിത്രം വരച്ചു; നാലുവയസുകാരൻ തെളിയിച്ചത് കൊലപാതകം
‘പാപ്പ മമ്മിയെ കൊന്നു, നാലുവയസുകാരി വരച്ച ഒരു ചിത്രം സ്വന്തം അമ്മയുടെ ആത്മഹത്യയാണെന്ന് കരുതി എഴുതിത്തള്ളിയ ഒരു കേസിലേക്ക് വെളിച്ചം വീശുകയും പിതാവ് പ്രതിയായി മാറുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 27 കാരി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് യുപി. പോലീസ്. നാലു വയസ്സുള്ള കുട്ടി കഴുത്തില്‍ കയറിട്ട നിലയില്‍ ഒരു സ്ത്രീയുടെ ചിത്രം വരച്ചതില്‍ നിന്നുമാണ് പോലീസിന്റെ അന്വേഷണം പിതാവിലേക്ക് എത്തിയത്. ചിത്രത്തെക്കുറിച്ച് ചോദിച്ച പോലീസ് അമ്മയെ തൂക്കിലേറ്റി കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്ന് നാലു വയസ്സുള്ള…
Read Moreഡൽഹിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം
ന്യൂഡൽഹി: പുലർച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്. ഡല്‍ഹിയിലുണ്ടായ ഭൂകമ്ബത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.
Read Moreകുംഭമേളയ്ക്കായി എത്തിയവരുടെ തിക്കും തിരക്കിലും പെട്ട് 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം…
Read Moreസ്ത്രീധനം പോര; മരുമകളുടെ ശരീരത്തിൽ എച്ച്ഐവി അണുബാധയുള്ള സിറിഞ്ച് കുത്തി വച്ച് ഭർതൃ വീട്ടുകാർ
ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന ക്രൂരതകള്‍ അനുദിനമെന്നോണം രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് പുറത്തുവരുന്നത്. സ്ത്രീധനം കൂടുതല്‍ നല്‍കിയില്ലെന്നാരോപിച്ച് ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ശരീരത്തില്‍ എച്ച്‌ഐവി അണുബാധയുള്ള സിറിഞ്ച് കുത്തിവച്ച ക്രൂരമായ സംഭവമാണ് പുറത്തുവരുന്നത്. 30 വയസുള്ള സ്ത്രീയാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ സഹറന്‍പുര്‍ കോടതി യുപി പൊലീസിനോട് ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അമ്മായിയമ്മ, എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള…
Read Moreശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; കോടതി വിധി
ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ ബിഎൻഎസ്‌എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാല്‍ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കില്‍ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു. ഭാര്യയ്ക്ക് 4,000 രൂപ…
Read Moreവരന് സിബിൽ സ്കോർ കുറവ്, വധു വിവാഹത്തിൽ നിന്നും പിന്മാറി
മുൻപൊക്കെ വിവാഹം നടത്തുമ്പോള്‍ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു. കെട്ടിച്ചുവിടുന്നതിനൊപ്പം നല്‍കേണ്ട തുക, സ്വർണം, സ്വത്തുകവകള്‍ എന്നിവയൊക്കെയാണ് പെൺ വീട്ടുകാരുടെ തലവേദന. എന്നാലിപ്പോള്‍ കാലം മാറിയപ്പോള്‍ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്. ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോള്‍ എല്ലാവർക്കും അറിയേണ്ടത്. ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും റിപ്പോർട്ട് ചെയ്യന്നത്. വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാല്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം. വരന് സിബില്‍ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിന്‍റെ വീട്ടുകാർ…
Read More