മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. 1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്റ്റേഴ്സ് മിസ്കോൺഡക്ട്’, ‘ബ്രഷ്നേവ്സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി…
Read MoreCategory: NATIONAL
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപം; നരേന്ദ്ര മോദി
ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുൻഗണനയാണ്. താൻ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് സംസ്ഥാനമായാലും അവിടത്തെ സഹോദരിമാരുടെയും പെൺമക്കളുടെയും വേദനയും ദേഷ്യവും മനസിലാക്കാൻ കഴിയും. -മോദി പറഞ്ഞു. ഒരിക്കൽ കൂടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാറുകളോടും പറയുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം പൊറുക്കാൻ കഴിയാത്ത…
Read Moreകേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയില്‍ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവില്‍ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രില്‍ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. 25 വർഷം സർവീസില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി…
Read More13 കാരിയെ പീഡിപ്പിച്ചു; മുത്തച്ഛൻ അറസ്റ്റിൽ
ലഖ്നൗ: 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ മുത്തച്ഛൻ അറസ്റ്റില്‍ . ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം . വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ മാതൃസഹോദരി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി 7 മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയായ 13 കാരി അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം . എന്നാല്‍ ഇതിനിടെ കുട്ടിയുടെ മുത്തശ്ശിയും മരണപ്പെട്ടു. അതിനു പിന്നാലെയാണ് മുത്തച്ഛൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് . ഭീഷണിപ്പെടുത്തിയുള്ള പീഡനം ഒരു വർഷത്തോളം തുടർന്നു. പെണ്‍കുട്ടിക്ക് വയറുവേദന തുടങ്ങിയപ്പോള്‍ മുത്തച്ഛൻ കുറ്റിയെ മാതൃസഹോദരിയുടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു.…
Read More25 ലക്ഷം ഇൻഷുറൻസ് തുക ലഭിക്കാൻ പാമ്പിൻ വിഷം കുത്തിവച്ച് യുവതിയെ കൊന്നു
ഉത്തരാഖണ്ഡ്: ഉദ്ദം സിംഗ് നഗറില്‍ യുവതിയെ പാമ്പിന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തിരിവ്. സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവായ ശുഭം സിംഗിന് അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി തന്റെ സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുവർഷം മുൻപ് യുവതി വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ യുവതിയുടെ കുടുംബവും മറ്റ് ബന്ധുക്കളും ഇടപെടുകയും പ്രശ്നങ്ങള്‍ തീർക്കുകയും ആയിരുന്നു. ഇതിനുശേഷം യുവതി ഭർത്താവ് ശുഭം സിംഗിന്റെ കൂടെപ്പോകാൻ നിർബന്ധിതയായി.…
Read Moreസീതാറാം യെച്ചൂരി ആശുപത്രിയിൽ
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി ‘എയിംസി’ല്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. പതിവ് ചികിത്സക്കായി എത്തിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിലെ അത്യാഹിത വിഭാഗത്തിലെ റെഡ്സോണില്‍ പ്രവേശിപ്പിക്കുകയാണ്. കടുത്ത പനിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യെച്ചൂരി അടുത്തിടെയാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
Read Moreകളിപ്പാട്ടത്തിനായി വഴക്ക്; മൂത്ത മകളെ പിതാവ് തല്ലിക്കൊന്നു
റായ്പൂര്‍: കളിപ്പാട്ടത്തിനായി അനുജത്തിയോട് വഴക്കിട്ട പെണ്‍കുട്ടി അച്ഛന്റെ മർദനമേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ജഞ്ജഗീർ ചമ്ബയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്. സഹോദരിമാർ തമ്മില്‍ കളിപ്പാട്ടത്തിനായി വഴക്കിട്ടതിനെ തുടർന്ന് പ്രകോപിതനായ പിതാവ് ഇരുവരെയും നിഷ്കരുണം മർദിക്കുകയായിരുന്നു. സംഭവത്തില്‍ ജഞ്ജഗീർ ചമ്പ സ്വദേശിയായ സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്റെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയില്‍ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. വഴക്കു ഏതാനും മിനുട്ടുകള്‍ നീണ്ടതോടെ സല്മാൻ കോപിതനാകുകയും ഇരുവരെയും പൊതിരെ തല്ലുകയുമായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മൂത്ത കുട്ടിയുടെ മരണം സംഭവിക്കുന്നത്.…
Read Moreരക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവതിയുടെ മൂക്ക് കടിച്ച് മുറിച്ച് യുവാവ്
രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ച് ഭർത്താവ്. ലഖ്നൗവിലെ ദേഹത് കോട്വാലിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) അമ്മയുടെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് രാഹുലിനോട് പറഞ്ഞു. എന്നാല്‍, ഭർത്താവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു. പ്രകോപിതനായ ഭർത്താവ് ദേഷ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ അനിതയെ ലഖ്നൗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞാണ് രാഹുല്‍ അനിതയുമായി വഴക്കിടുകയും മൂക്കില്‍ കടിക്കുകയും ചെയ്തത്. സംഭവത്തില്‍…
Read Moreമൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ക്ഷേത്രത്തിനുള്ളിൽ സ്വയംഭോഗം; പ്രതിഷേധിച്ചു പൊതുജനങ്ങൾ : വൈറൽ വിഡിയോ കാണാം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടയിൽ യുവാവ് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വിരൽ ആകുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വീഡിയോ സച്ചിൻ ഗുപ്ത തൻ്റെ എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു. ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവം അവിടെയുള്ള ഒരാൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ വൈറലാകുകയും ജന രോഷത്തിന് കാരണമാവുകയും ചെയ്തട്ടുണ്ട്. ക്ഷേത്രപരിസരത്ത് ഇയാൾ…
Read Moreരാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം യുകെയിൽ 2003ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. 2009…
Read More