ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക്…
Read MoreCategory: NATIONAL
തിളച്ച പാലിൽ വീണ് 3 വയസുകാരി മരിച്ചു
ജയ്പൂർ: ദീഗ് ജില്ലയിലെ വീട്ടില്‍ തിളച്ചുമറിയുന്ന പാല്‍ പാത്രത്തിലേക്ക് അബദ്ധത്തില്‍ വീണ മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരില്‍ ചികിത്സയിലായിരുന്ന സരിക എന്ന പെണ്‍കുഞ്ഞ് ബുധനാഴ്ച രാത്രിയോടെ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയില്‍ ആണ് സംഭവം. അബദ്ധത്തില്‍ സ്റ്റൗവിലെ തിളച്ച പാല്‍ പാത്രത്തില്‍ വീഴുകയായിരുന്നുവെന്ന് മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തില്‍ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും…
Read Moreപാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്
ഭോപ്പാൽ :മോട്ടോർ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച്, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് പച്ചക്കറികള്‍ വാങ്ങി മാർക്കറ്റില്‍ നിന്ന് മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോള്‍ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങള്‍ക്കും പൊള്ളലേറ്റു. ഇതേതുടർന്ന് യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്ന് താഴേക്ക്…
Read Moreചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം
ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും…
Read Moreഎക്സ്പ്രസ്സ് വേയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക്
മുംബൈ: താനെയില്‍ അർദ്ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കേറ്റു. മുംബൈ-നാസിക് പാതയായ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ പുലർച്ചെ 1.26നായിരുന്നു സംഭവം. താനെയിലെ കാഡ്ബറി ജംഗ്ഷൻ പാലത്തില്‍ വെച്ചാണ് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസമുണ്ടാവുകയും ചെയ്തു. ഒരു ഹെവി ട്രെയിലർ, ഒരു ടെമ്ബോ, ടാറ്റ പഞ്ച് കാർ, ഒരു ടിപ്പർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിലർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപിന്നാലെ വരികയായിരുന്ന ടാറ്റ…
Read Moreനെഞ്ചു വേദനയെ തുടർന്ന് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില…
Read Moreഉത്തരാഖണ്ഡിൽ മണ്ണിടിച്ചൽ; മരണം ഏഴായി
ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആര്‍ഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ തുടര്‍ന്ന് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഗ്രൗണ്ട്-പെനെട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് സ്നിഫര്‍ ഡോഗുകള്‍, തെര്‍മല്‍ ഇമേജിങ് കാമറകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. പട്രോളിങ്ങിനും തിരച്ചിലിനുമായി മൂന്ന് സൈനിക യൂണിറ്റുകളും സ്ഥലത്തുണ്ട്. വെള്ളിയാഴ്ച മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ…
Read Moreമഹാകുംഭമേളയിൽ അമൃത സുരേഷും
പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയില്‍ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്. 144 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുടെ അവസാന ദിവസമായ മഹാശിവരാത്രി ദിനത്തിലാണ് അമൃത കുംഭമേളയ്ക്ക് എത്തിയത്. അമൃതയുടെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read Moreവിദേശത്തേക്ക് വ്യാജ റസിഡൻ്റ് പെർമിറ്റ്; മലയാളി അറസ്റ്റിൽ
വിദേശത്തേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളി അറസ്റ്റിൽ. ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ ട്രാവൽ ഏജന്റായ പി.ആർ.രൂപേഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25) ആണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഡിജോയുടെ റസിഡന്റ് പെർമിറ്റ് വ്യാജമാണെന്ന് ഇറ്റലിയിലെ വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രൂപേഷ്, 8.20 ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലിൽ ഡിജോ വെളിപ്പെടുത്തി. ജനുവരി 25ന് ഡിജോ നാട്ടിലെത്തിയതിനു…
Read Moreഭർത്താവിന് കുംഭമേളയ്ക്ക് എത്താനായില്ല; പകരം വീഡിയോ കോൾ ചെയ്ത് ഫോൺ ഗംഗയിൽ മുക്കി ഭാര്യ
പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഭർത്താവിന് പുണ്യം ലഭിക്കുവാനായി വീഡിയോ കോള്‍ ചെയ്ത് സ്മാർട് ഫോണ്‍ ഗംഗയില്‍ മുക്കിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇൻസ്റ്റയില്‍ വൈറലാകുന്നത്. ഗംഗയില്‍ ഒറ്റയ്ക്കെത്തുന്ന പെണ്‍കുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട് ഫോണിനെ ഗംഗയില്‍ കുളിപ്പിച്ചെടുത്തത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. മൊബൈല്‍ വെള്ളത്തില്‍ വീണു പോയിരുന്നെങ്കില്‍ ഭർത്താവിന് എന്നെന്നേക്കുമായി മോക്ഷം ലഭിച്ചേനെയെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
Read More