ഭർത്താവിന് കുംഭമേളയ്ക്ക് എത്താനായില്ല; പകരം വീഡിയോ കോൾ ചെയ്ത് ഫോൺ ഗംഗയിൽ മുക്കി ഭാര്യ 

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്.

കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവയ്ക്കുന്നവർ നിരവധിയാണ്.

കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഭർത്താവിന് പുണ്യം ലഭിക്കുവാനായി വീഡിയോ കോള്‍ ചെയ്ത് സ്മാർട് ഫോണ്‍ ഗംഗയില്‍ മുക്കിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇൻസ്റ്റയില്‍ വൈറലാകുന്നത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഗംഗയില്‍ ഒറ്റയ്ക്കെത്തുന്ന പെണ്‍കുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട് ഫോണിനെ ഗംഗയില്‍ കുളിപ്പിച്ചെടുത്തത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.

മൊബൈല്‍ വെള്ളത്തില്‍ വീണു പോയിരുന്നെങ്കില്‍ ഭർത്താവിന് എന്നെന്നേക്കുമായി മോക്ഷം ലഭിച്ചേനെയെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts