മുൻ കാമുകിയുടെ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു 

ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ വച്ച്‌ മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്.

കര്‍ണാടകയിലെ സിര്‍സിയില്‍ ആണ് സംഭവം.

ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ  കുത്തിക്കൊന്നത്.

ഉത്തര കര്‍ണാടകയിലെ സിര്‍സിയില്‍ വച്ച്‌ നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം.

ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധര്‍ കയറാന്‍ ഒരുങ്ങുമ്ബോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്.

ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നില്‍ക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വര്‍ഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

നാല് മാസം മുന്‍പാണ് പൂജ ഗംഗാധറിനെ വിവാഹം ചെയ്ത് ബെംഗളൂരുവിലേക്ക് താമസം മാറിയത്.

പൂജയും ഗംഗാധറും ബെംഗളൂരുവില്‍ ജോലിയും നേടിയിരുന്നു. വാരാന്ത്യത്തില്‍ വീട്ടിലെത്തി ഒരു ചടങ്ങി പങ്കെടുത്ത് മടങ്ങുമ്പോഴാണ് പ്രീതം ഗംഗാധറിനെ ആക്രമിച്ചത്.

ദമ്പതികളുടെ അടുത്തെത്തിയ പ്രീതം ഗംഗാധറിനോട് തര്‍ക്കിക്കാന്‍ തുടങ്ങി. തര്‍ക്കം വാക്കേറ്റത്തിലേക്ക് എത്തിയതോടെ പ്രീതം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗാധറിനെ ആക്രമിക്കുകയായിരുന്നു.

ഗംഗാധറിന്റെ നെഞ്ചില്‍ നിരവധി തവണ കുത്തിയ ശേഷം പ്രീതം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

വിവരമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് പൂജയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രീതം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts