നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളൂരു : മണ്ഡ്യയിലെ നാഗമംഗലയിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

കംബദഹള്ളിയിലെ ആഞ്ജനേയ ഹിൽ പരിസരത്ത് റോഡുശുചീകരണപ്രവൃത്തിയിൽ ഏർപ്പെട്ട സംഘത്തിലെ പത്താംക്ലാസ് വിദ്യാർഥികളായ ഹരിനാഥ് പാട്ടീൽ (15), പാർഥ (15) എന്നിവർക്കാണ് പരിക്കേറ്റത്.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

ബോഡിങ് സ്‌കൂളായ ‘പ്രഗതി’യിലെ വിദ്യാർഥികളാണിവർ. ഇവരെ ആദിചുഞ്ചനഗരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ വലതുകൈയ്ക്കും മറ്റെയാളുടെ മുഖത്തും വയറിലുമാണ് പരിക്കേറ്റത്. വിദ്യാർഥികൾ അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts