വീരേന്ദ്ര സെവാഗും ആരതിയും വേർപിരിയുന്നു 

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട്. ഇൻസ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ദമ്പതിമാർക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. 17-കാരൻ ആര്യവീറും 14 വയസ്സുകാരൻ വേദാന്തും. 2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. അന്തരിച്ച മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയില്‍ 2004-ലായിരുന്നു ഇവരുടെ വിവാഹം. അതേസമയം വേർപിരിയല്‍ സംബന്ധിച്ച്‌ സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും 

ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയിട്ടില്ല. ടീം :- രോഹിത് ശർമ (ക്യാപ്റ്റൻ) ശുഭ്മാൻ ഗില്‍ (വൈസ്. ക്യാപ്റ്റൻ) യശസ്വി ജയ്സ്വാള്‍ വിരാട് കോലി ശ്രേയസ് അയ്യർ കെ.എല്‍.രാഹുല്‍ ഋഷഭ് പന്ത് ഹർദിക് പാണ്ഡ്യ രവീന്ദ്ര ജഡേജ അക്സർ പട്ടേല്‍ വാഷിങ്ടണ്‍ സുന്ദർ കുല്‍ദീപ് യാദവ് ജസ്പ്രിത് ബുംറ മുഹമ്മദ് ഷമി അർഷദീപ് സിങ്

Read More

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം വീഴ്ത്തിയത്. ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. കളിയുടെ…

Read More

മഴ പെയ്തില്ലെങ്കിൽ അത് കർണാടകയിൽ”വ്യവസായ”ത്തെ ബാധിക്കും; എന്നാൽ കേരളത്തിൽ വ്യവസായത്തെ ബാധിക്കില്ല… പഠിക്കാം ഒരു കന്നഡ വാക്ക്”വ്യവസായ”.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിലവാക്കുകളുടെ ഒരേ അർത്ഥമാണ് അതേ സമയം, ചില വാക്കുകൾക്ക് മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യത്യസ്ഥ അർത്ഥമാണ്, അങ്ങനെ ഉള്ള ഒരു കന്നഡ പദം ഇന്ന് പരിചയപ്പെടാം. വ്യവസായ – വ്യവസായം എന്നതിന് മലയാളത്തിൽ അർത്ഥം “ഇൻഡസ്ട്രി” എന്നാണ്, വ്യവസായ ശാല, വ്യവസായി, വ്യവസായ അന്തരീക്ഷം, കുടിൽ വ്യവസായം, വ്യാവസായികം അങ്ങനെ നിരവധി പദങ്ങളും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ “വ്യവസായ”മല്ല കന്നഡ (തമിഴിലേയും) വ്യവസായം. ഇവിടെ വ്യവസായ എന്ന വാക്കിനർത്ഥം കൃഷി (അഗ്രികൾചർ)എന്നാണ്, കൃഷി…

Read More

പഠിക്കാം ഒരു കന്നഡ വാക്ക് ;ഇന്ന് “ലസികെ”

ബെംഗളൂരു : ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടത്തെ ഭാഷ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ… കന്നഡയിലെ ഓരോ വാക്കുകൾ ഓരോ ലേഖനങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് കന്നഡയിൽ സംസാരിക്കുന്ന ആളുകൾക്കിടയിലും ചാനൽ ചർച്ചകളിലും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിലും കേൾക്കുന്ന വാക്കാണ് “ലസികെ “. ലസികെ – എന്നാൽ രോഗ പ്രതിരോധ കുത്തിവെപ്പ്, അല്ലെങ്കിൻ വാക്സിൻ എന്ന് ഇംഗ്ലീഷ്. മലയാളത്തിൽ നമ്മൾ ഇതുവരെ വാക്സിന് ഒരു ഒറ്റ വാക്ക് കണ്ടു പിടിച്ചിട്ടില്ല, ഇനി ഉണ്ടെങ്കിൽ തന്നെ ആരും സാധാരണയായി ഉപയോഗിക്കാറില്ല. “ചുച്ചുമൊദു” എന്നാൽ…

Read More
Click Here to Follow Us