കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കയറിപ്പിടിച്ചു; ഭർത്താവിനെ വിളിച്ചറിയിച്ചു ; ഭര്‍ത്താവ് എത്തിയതോടെ പിന്നെ നടന്നത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കടന്നുപിടിച്ച് സഹയാത്രികനായ യുവാവ്. തുടർന്ന് ഭര്‍ത്താവിനെ വിളിച്ച യുവതി കാര്യങ്ങള്‍ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ ഭർത്താവ് ബസ് കാട്ടാക്കട സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസില്‍ കയറി യുവാവിനെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തിരുവന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം. മുന്‍സീറ്റിലിരുന്ന യുവതിയെ ഇയാള്‍ അതിക്രമിച്ചു. രണ്ട് തവണ യുവാവ് സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യുവതിയെ ഇയാളോട് കയര്‍ത്തുസംസാരിച്ചു. പിന്നീട് ബസ് യാത്ര തുടര്‍ന്നതോടെ ഇയാള്‍ വീണ്ടും കയറിപ്പിടിച്ചതോടെയാണ് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്. എന്നാൽ പോലീസിൽ ഏൽപ്പിക്കപ്പെട്ട പ്രതിയെ പൊലീസ്…

Read More

ചരിത്ര വിജയവുമായി പിതാവിൻ്റെ തട്ടകത്തിൽ ചാണ്ടി ഉമ്മൻ; ഹാട്രിക് തോൽവിയുമായി ജെയ്ക്ക്; ചിത്രത്തിലില്ലാതെ എൻ.ഡി.എ.

തിരുവനന്തപുരം: 53 വർഷം പിതാവ് നില നിർത്തിയ മണ്ഡലത്തിൽ ചരിത്ര വിജയമായി യു.ഡി.എഫ്.സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 40000 വോട്ടുകളുടെ ലീഡ് മറികടന്നു, തൊട്ടുപിന്നിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് തുടർച്ചയായി മൂന്നാം മൽസരത്തിലും പരാജയം രുചിക്കേണ്ടി വന്നു. ജെയ്ക് മുൻപ് 2 തവണ ഉമ്മൻ ചാണ്ടിയോട് ഇതേ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടിരുന്നു. 74256 വോട്ടുകൾ ആണ് ചാണ്ടി ഉമ്മന് ലഭിച്ചത് ,ജെയ്കിന് 33856 വോട്ടുകൾ ലഭിച്ചു. 6213 വോട്ടുകൾ മാത്രം നേടി എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മൂന്നാമത് എത്തി.

Read More

പുതുപ്പള്ളിയിൽ പിൻഗാമി ചാണ്ടി ഉമ്മൻ തന്നെ: കുഞ്ഞൂഞ്ഞിന്റെ മകൻ ചാണ്ടി ഉമ്മന്റെ വിജയം 40478 വോട്ടുകൾക്ക് പിൻകാമി ചാണ്ടി ഉമ്മൻ തന്നെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ മുന്നേറി. 372200 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 2011 ൽ പിതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ച 33000 എന്ന ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ മുന്നേറിയത്. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വംപനം കണ്ട ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വിവിധ തരത്തിലുള്ള ചർച്ചകൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നതാണ്…

Read More

ആലുവ പീഡനം; ലഹരി ഉപയോഗിച്ചാല്‍ പ്രതി ചെയുന്നത് ലൈംഗിക വൈകൃതം, പശുവിനെ പോലും വെറുതെ വിടാറില്ല

കൊച്ചി: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍. ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് . ചാത്തൻപുറത്ത് ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു പ്രതിയുടെ രീതിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍…

Read More

ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെയാണ് പോലീസ് പിടികൂടിയത്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കുട്ടി ചികിത്സയിൽ തുടരുകയാണ്.

Read More

ആലുവയിൽ വീണ്ടും 9 വയസുകാരിക്ക് ക്രൂര പീഡനം; സമീപത്തെ പാടത്ത് വിവസ്ത്രയായാണ് കുഞ്ഞിനെ കണ്ടെത്തിയത്

ആലുവ: ഉറങ്ങിക്കിടന്ന 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് . ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കെടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പരിക്കേറ്റ കുട്ടി അപകടനില തരണംചെയ്തു കഴിഞ്ഞ ജുലൈ 28നായിരുന്നു അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും…

Read More

കേരള ആർടിസി റിസർവേഷൻ ഇന്നുമുതൽ സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക്; വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന്മുതൽ പൂർണമായും സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക് മാറുമ്പോൾ ബുക്കിങ്ങിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തം. സംസ്ഥാനാന്തര റൂട്ടിൽ കേരള ആർടിസിക്ക് മികസ്‌ഹ വരുമാനം ലഭിക്കുന്ന ബെംഗളൂരു മേഖലയിൽ നിലവിൽ കൂടുതൽ സർവീസുകൾ സ്വിഫ്റ്റിനാണ്. വെബ്സൈറ്റ് മാറ്റത്തോടെ വാരാന്ത്യാങ്ങളിൽ ഉൾപ്പെടെ ബുക്കിങ്ങിൽ ഇടിവ് വന്നിട്ടുണ്ട്. പഴയ വെബ്സൈറ്റ് ആയ online.keralartc.com മൊബൈൽ ആപ്പായ Ente KSRTC യും ഇന്നലെ മുതൽ പ്രവർത്തനം നിർത്തി. ബെംഗളൂരുവിൽ നിന്ന് എസി, നോൺ എ.സി വിഭാഗങ്ങളിലായി പ്രതിദിനം 32 സർവീസുകളാണ് സ്വിഫ്റ്റ് നടത്തുന്നത്.…

Read More

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ആരുടേയും പരിക്കുകകൾ ഗുരുതരമല്ല

Read More

പുതുപ്പള്ളി വിധിയെഴുത്ത് ആരംഭിച്ചു; സർക്കാരിനെതിരായ വികാരം പ്രതിഫലിക്കുമോ ?

പുതുപ്പള്ളിയിൽ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് 182  ബൂത്തുകളിലും വോട്ട് എടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്. വോട്ടവകാശമുള്ള വിദ്യാർഥികൾ മുതൽ പ്രായമായവർ അടക്കം രാവിലെ വരിയിൽ സ്ഥാനം ഉറപ്പിച്ചു വൈകിട്ട് 6 വരെ വോട്ട് എടുപ്പ് നീളും. പ്രതീക്ഷയോടുകൂടിയാണ് മുന്നണികളും സ്ഥാനാർത്ഥികളും. 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യുക. മണർകാട് എൽ.പി. സ്കൂൾ ബൂത്തിലാണ് ജെയിക്ക്‌ സി.തോമസ് വോട്ട് ചെയ്യുക. അതേസമയം ലിജിൻ ലാലിന്…

Read More

കണ്ണന് പിറന്നാള്‍ സമ്മാനമായി 38 പവന്‍റെ കനക കിരീടം ഗുരുവായൂരിലെത്തിച്ച് നൽകി ഭക്തൻ

തൃശൂർ: ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി ലഭിച്ചത് 38 പവന്‍റെ കനക കിരീടം. കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ് കിരീടം വഴിപാടായി കണ്ണൻ നൽകിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ പുതിയ സ്വര്‍ണക്കിരീടം അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഭഗവാൻ സമർപ്പിക്കും. ഏകദേശം 25 ലക്ഷത്തോളം വിലവരുന്നതാണ് 38 പവൻ തൂക്കം വരുന്ന സ്വര്‍ണകിരീടത്തിടം. അതെസമയം  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ കഴിഞ്ഞ മാസം ഗുരുവായൂരപ്പന് 14 ലക്ഷത്തിലേറെ വില വരുന്ന…

Read More
Click Here to Follow Us