ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു

കണ്ണൂര്‍: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ സിനാനിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

Read More

പൂജ അവധി: കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് വിൽപ്പന തകൃതി; കഴുത്തറുത്തറപ്പൻ നിരക്കുമായി സ്വകാര്യ ബസുകൾ

ksrtc

ബെംഗളൂരു : കേരള, കർണാടക ആർ.ടി.സി. ബസുകളിൽ പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബുക്കിങ് തകൃതിയായി നടക്കുന്നു. ഒക്ടോബർ 23-നാണ് മഹാനവമി അവധി. ഒക്ടോബർ 23- തിങ്കളാഴ്ചയാണ് മഹാനവമി അവധി അതുകൊണ്ടുതന്നെ മൂന്നുദിവസം അടുപ്പിച്ച് അവധികിട്ടുമെന്നതിനാൽ ഐ.ടി. മേഖലയിലെയുൾപ്പെടെ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങാണ് ആർ.ടി.സി. ബസുകളിൽ ആരംഭിച്ചത്. ഒക്ടോബർ 19 (വ്യാഴം), 20 (വെള്ളി), 21 (ശനി) ദിവസങ്ങളിലാണ് കൂടുതൽ ടിക്കറ്റ് വിറ്റുപോകുന്നത്. ഈ ദിവസങ്ങളിൽ മിക്ക ബസുകളിലും പകുതിയിലധികം ടിക്കറ്റുകൾ വിറ്റുതീർന്നിട്ടുണ്ട്. അതെസമയം ഇതിനോടകം…

Read More

പക വീട്ടാനുള്ളതാണ്, കഴിഞ്ഞ സീസണിലെ അവസാന കളിയിലെ കണക്ക് തീർത്ത് കേരളാ ബ്ലാസ്റ്റേഴ്സ്!

കൊച്ചി: കഴിഞ്ഞ സീസണിലെ ബെംഗളുരുവിലെ കണ്ണീരിന് മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ! ഇന്ന് നടന്ന മൽസരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. മൽസരത്തിൻ്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ ആയിരുന്നു, എന്നാൽ കെസിഎ വിൻഡ്രോപ്പിൻ്റെ ആദ്യ സെൽഫ് ഗോളിൽ ബ്ലാസ്റ്റഴ്സ് 52 മത്തെ മിനിറ്റിൽ മുന്നിലെത്തി. 69 മത്തെ മിനിറ്റിൽ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ നേടി. 89 മത്തെ മിനിറ്റിൽ കെർട്ടിസ് മെയ്നൻ ബെംഗളൂരുവിന് വേണ്ടി ആശ്വാസ ഗോൾ നേടി.

Read More

അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ 10 വയസ്സുകാരൻ ബസിടിച്ച് മരിച്ചു: ഡ്രൈവർ അറസ്റ്റിൽ

വർക്കല: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് മർഹാൻ(10) ആണ് മരിച്ചത്. അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡ്രൈവർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ ഗോകുലം ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് നാലേകാലോടെ അപകടം നടന്നത്. മാതാവ് താഹിറയോടൊപ്പം…

Read More

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും…

Read More

കെ.എസ്.ആർ.ടി.സി ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ; ജാ​ഗ്രത വേണമെന്ന് കെഎസ്ആർടിസി; വ്യാജന്മാരെ ഇങ്ങനെ തിരിച്ചറിയാം; വിശദംശങ്ങൾ

തിരുവനന്തപുരം: കെ. എസ്. ആർ. ടി. സി. യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണ്. വ്യാജ വെബ്സൈറ്റുകളും URL – കളും എങ്ങനെ തിരിച്ചറിയാം: ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ എസ് ആർ ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com. ഈ…

Read More

കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങളുടെ ഡമ്പിംഗ് യാർഡായി മാറി മൈസൂരു സിറ്റി

ബെംഗളൂരു: അയൽ കേരളത്തിലുടനീളം വൻ ആശങ്ക സൃഷ്ടിച്ച നിപ്പ വൈറസ് ഭീതിയ്ക്ക് ഇടിയിൽ , കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ രഹസ്യമായി തള്ളുന്ന കേന്ദ്രമായി മൈസൂര മാറുന്നതിൽ നഗരവാസികളിൽ കടുത്ത ആശങ്കയുണ്ടാക്കി. കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യം തള്ളിയത് തെളിവായി മൈസൂരു ലോറി ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ സെപ്തംബർ 16 ന് മൈസൂരുവിൽ തള്ളാൻ ഉദ്ദേശിച്ചിരുന്ന മെഡിക്കൽ മാലിന്യവുമായി വന്ന കേരള ലോറി തടഞ്ഞ് പോലീസിന് കൈമാറി. അസോസിയേഷൻ ഭാരവാഹികളായ അഭിഷേകും വിശ്വനാഥും ഇരുചക്രവാഹനത്തിൽ നഞ്ചൻകോട് റോഡിലെ കടക്കോള ഇൻഡസ്‌ട്രിയൽ ഏരിയയിൽ നിന്ന് നഗരത്തിലേക്ക്…

Read More

ലോൺ ആപ്പുകൾക്ക് പിന്നിൽ വിദേശികൾ,ചതിയിൽ പെട്ടാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരം; കേരള പോലീസ് 

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് കേരള പോലീസ്. അവരുടെ പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുകയാണ് വേണ്ടതെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ‘അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്റ്റ് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകുന്നു. വായ്പയായി കിട്ടിയ പണം അവർ…

Read More

പ്രണയം പരസ്യമായി; പതിനാലുകാരിയും 34 കാരനും വിഷം കഴിച്ചു

അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിതിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട…

Read More

സസ്‌പെന്‍സിന് വിട; മലൈക്കോട്ടൈ വാലിബന്‍ റിലീസ് തീയതി പ്രഖ്യാപിച്ച് ലാലേട്ടന്‍

കൊച്ചി: മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 25ന് തീയേറ്ററില്‍ എത്തുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെയാണ് അറിയിച്ചത് ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ…

Read More
Click Here to Follow Us