എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്; വായിക്കാം:

കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്കും കച്ചവട കേന്ദ്രങ്ങളിലും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നത് ഇന്ന് ഒരു പുതുമയല്ല. എന്നാല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വിശദീകരിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോ പങ്കുവെച്ചു. കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശം ചുവടെ: 1. കാര്‍ഡ് ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല 2. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം 3. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം 4. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് തോന്നിയാലും പിന്‍…

Read More

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. 18,70,000 തട്ടി വഞ്ചിച്ചെന്നാണ് പരാതി

ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. 18,70,000 രൂപ വാങ്ങി കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്നു പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ശ്രീശാന്തിനെക്കൂടാതെ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായും പരാതിയിലുണ്ട്. പണം തിരിച്ച് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് വിശ്വസിപ്പിച്ചതായും പരാതിയിലുണ്ട്. കോടതിയുടെ നിര്‍ദ്ദേശാനുസരണം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് എടുത്തത്.  

Read More

‘മുതലെടുക്കാണോ സജി’; കുത്തനെ ഉയർത്തി കേരളത്തിലേക്കുള്ള സ്വകാര്യ ബസ് – വിമാന ടിക്കറ്റ് നിരക്കുകൾ; നിരക്കുകൾ കണ്ടു ഞെട്ടാൻ വായിക്കുക

ബെംഗളൂരു: ക്രിസ്‌മസ്‌ തിരക്കിന് മുന്നോടിയായി സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുന്നു. ഡിസംബർ 22 ന് എറണാകുളത്തേക്ക് എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ 4500 -5000 രൂപയും കോട്ടയത്തേക്ക് 3500 മുതൽ 4500 രൂപയുമാണ് നിരക്ക്. ഡിസംബർ 20 ന് ശേഷം കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിറയ്ക്കും ഇരട്ടിയാക്കിയട്ടുണ്ട്. 22 ന് കൊച്ചിയിലേക്ക് 7500 – 8900 രൂപയും തിരുവനന്തപുരത്തേക്ക് 7000 -9500 രൂപയും കോഴിക്കോടേക്ക് 5000 – 8000 രൂപയും കണ്ണൂരിലേക്ക് 4600 – 5500 രൂപയുമാണ് നിരക്ക്

Read More

9 വയസുകാരിയെ ബസ്സില്‍ മറന്നുവെച്ച് തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ത്ഥാടക സംഘം

തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ത്ഥാടക സംഘം ഒമ്പതു വയസുകാരിയെ ബസ്സില്‍ മറന്നു. പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍ നിന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളുടെ കൂടെ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് ഇറങ്ങുമ്പോള്‍ സംഘം കൂടെ കൂട്ടാന്‍ മറന്നത്. തീർത്ഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസ്സിലാക്കിയത്.…

Read More

ഭർത്താവ് ജീവനൊടുക്കി, മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി 

ചടയമംഗലം: വിദേശത്തുനിന്നെത്തിയ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി ജീവനൊടുക്കിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മണിക്കൂറുകൾക്കകം ഭാര്യ രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്.  ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഭർതൃ ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിവരം അറിഞ്ഞാണ് ഭർത്താവ് നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ…

Read More

ബെംഗളൂരൂവിലേക്കുള്ള യാത്ര; ഓടുന്ന ബസിൽ നിന്നും പുറത്ത് ചാടിയ യാത്രക്കാരന് പരിക്ക് 

ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.  കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി  ബസിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിൻ്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.  വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More

മുഖ്യമന്ത്രി പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവം; ഭീമൻ രഘു 

തിരുവനന്തപുരം: കേരളത്തെ ഒരു സാമ്രാജ്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നതെന്നും ആ പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവമെന്നും തുറന്ന് പറയുകയാണ് നടനും സിപിഎം സഹയാത്രികനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ലെന്നും അടുത്ത വര്‍ഷവും കേരളത്തില്‍ ഇടത് പക്ഷം തന്നെ ഭരണത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭീമൻ രഘു വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ ദൈവം തന്നെയാണ്, അതില്‍ മാറ്റമില്ല, സ്ഥാനമാനങ്ങള്‍ തരുന്നത് പാര്‍ട്ടിയാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും നടൻ. എന്ത് ചുമതല ഏല്‍പ്പിച്ചാലും അത്…

Read More

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി ; അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട് : ട്രെയിനില്‍ നിന്ന് ടിടിഇ അമ്മയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. ട്രെയിന്‍ പെട്ടെന്ന് പുറപ്പെട്ടത്…

Read More

കേരളത്തിൽ ആദ്യത്തേ ബീച്ച് വെഡ്ഡിംഗിനായി ഒരുങ്ങി ശംഖുമുഖം; നവംബര്‍ 30ന് ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടക്കും

ബീച്ച് വെഡ്ഡിംങ്ങും ഡെസ്റ്റിനേഷൻ വെഡ്ഡിംങ്ങും ഒക്കെ സ്വപ്നം കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് വിദേശ രാജ്യങ്ങളും പിന്നാലെ അതിനായി വരുന്ന വലിയ ചെലവുകളുടെ കണക്കുമായിരിക്കും. അതോടെ അത്തരം സാഹസികതകൾ വേണ്ടെന്ന് വെക്കാൻ പലരും നിർബന്ധിതരാകും. എന്നാൽ ഇത്തരം സ്വപ്നങ്ങൾ ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ യാഥാർഥ്യമാവുകയാണ്. കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിൽ തയാറായിക്കഴിഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാര്‍ക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ബീച്ച് പാര്‍ക്കിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം മന്ത്രി…

Read More

വിവാഹ സൽക്കാരത്തിനിടെ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്; പ്രശ്നം പരിഹരിക്കാൻ എത്തയ നാട്ടുകാർക്കും മർദ്ദനം

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിലാണ് സംഭവം. വിവാഹ സൽക്കാരത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയെച്ചൊല്ലിയാണ് തല്ലുണ്ടായത്. വാക്കുതർക്കം കനത്തതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിന്റെ ഭാ​ഗമായി ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിർത്തു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൈവിട്ടുപേകുകയായിരുന്നു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ…

Read More
Click Here to Follow Us