കേരളത്തിൽ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തിൽ ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉല്‍പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു…

Read More

ഉപേക്ഷിച്ചതല്ല:  നവജാത  ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്: കൊലപാതകികളെ തേടി പോലീസ് അന്വേഷണം ഊർജിതം

കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ…

Read More

കേരളത്തിലെ 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിനിടയിലും 10 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യ…

Read More

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉട മകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

Read More

ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ കേരള ആർടിസിയുടെ പ്രീമിയം എസി ബസ് ‘ഗരുഡ’ പറക്കാൻ ഒരുങ്ങുന്നു; സമയക്രമം ടിക്കറ്റ് നിരക്ക് എന്നിവ അറിയാൻ വായിക്കാം

ബെംഗളൂരു ∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ 5ന് സർവീസ് തുടങ്ങുന്ന കേരള ആർടിസിയുടെ ഗരുഡ പ്രീമിയം എസി ബസിൽ (നവകേരള ബസ്) ഈടാക്കുക എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1,171 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും ഇതേ നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ്…

Read More

നഗരത്തിലെ ലഹരി കച്ചവടക്കാർ കേരളത്തിൽ പിടിയിൽ 

കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ്…

Read More

ലോഡ് ഷെഡ്ഡിങ്ങ് ഇല്ല; മറ്റു വഴി തേടാൻ സർക്കാർ നിർദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്‌ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്‌ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം. കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍…

Read More

തന്നെയും പാർട്ടിയെയും കരിവാരി തേക്കുന്നു; ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തി എന്നുമാണ് ഇപിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.…

Read More

റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്; കേരളത്തിൽ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ്…

Read More

ബീഫ് കറി വെച്ചില്ല; അമ്മയെ മകൻ തല്ലിച്ചതച്ചു 

കൊച്ചി: ബീഫ് കറിവച്ചു നല്‍കിയില്ലെന്ന പേരില്‍ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടില്‍ ജൂണി കോശി (76) ആണ് മകന്റെ അക്രമത്തില്‍ പരിക്കേറ്റു. അക്രമത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ജൂണിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മകൻ എല്‍വിൻ കോശിയെ (47) എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കള്‍ക്കൊപ്പമാണ് ജൂണി താമസിച്ച്‌ വരുന്നത്. എന്നാല്‍ സംഭവ ദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം…

Read More
Click Here to Follow Us