തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു…
Read MoreCategory: KERALA
ഫ്രിഡ്ജില്‍നിന്നെടുത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു
മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും നല്ല ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവരെയും ചികിത്സിച്ചു. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞവീണ് മരിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെ…
Read Moreശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു
തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുൻപ് 12.55ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read Moreശബരിമല കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്
തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം. എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ…
Read Moreസ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; തീയിട്ടെന്ന് പരാതി
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായത് വലിയ…
Read Moreതിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ സർവീസ് ഇനി ദിവസവും
ബെംഗളൂരു: കേരള ആര്‍ടി സിയുടെ ബെംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി) സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ ബസ് ഇനി ദിവസവും സര്‍വീസ് നടത്തും. 4 മാസം മുന്‍പ് സമീപം അപകടത്തില്‍പെട്ട തോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സര്‍വീസ് പുനഃക്രമീകരിച്ചത്. ബെംഗളൂരു വില്‍നിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സര്‍വീസില്‍, പകരം ഓടാന്‍ പെര്‍മിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബസ് വീണ്ടും സര്‍വീസിനെത്തിച്ചത്. വൈകിട്ട് 7ന് സാറ്റലൈറ്റ് ടെര്‍മിനലില്‍നിന്നു പുറപ്പെടുന്ന…
Read Moreനാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: നാടന്‍പാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ മരത്തിലിടിച്ച യുവഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി ആണ് മരിച്ചത്. 20 വയസായിരുന്നു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തില്‍പ്പെട്ടത്. വെബ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ടയിലെ…
Read Moreഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി
തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഎംഇക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് ശബരിമലയിലെ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സർക്കാരിനെതിരെ തന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശനം തടഞ്ഞതിനും, ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സർക്കാർ നീക്കത്തെ വിഫലമാക്കിയതിനുമുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ പൂജകൾ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി താനത് തടഞ്ഞു. ഇതിലുള്ള പകപോക്കലാണ് അറസ്റ്റ്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന സാധാരണ ക്ഷേത്രമാക്കി മാറ്റാനുള്ള…
Read Moreവയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ വീട്ടമ്മ അമൃത ആശുപത്രിയിൽ; അടിയന്തര ശസ്ത്രക്രിയയ്ക്ക് സാധ്യത
കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക…
Read More