സംസ്ഥാനത്ത് ആറാമത്തെ കോവിഡ് മരണം;16 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 197 ആയി;30 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 6 ആയി. ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,30 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 197  ആയി.നിലവില്‍ 161 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 182 : രോഗി 128ന്റെ 50 കാരനായ പിതാവ്,ബെളഗാവിയില്‍ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 183: രോഗി 154 ന്റെ പിതാവ് 55…

Read More

നിയമസഭ സാമാജികരുടെ ഒരു വര്‍ഷത്തെ 30%ശമ്പളം കോവിഡ് ഫണ്ടിലേക്ക്;അടുത്ത 14 ദിവസം കൂടി ലോക്ക് ഡൌണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും:മുഖ്യമന്ത്രി.

ബെംഗളൂരു : കോവിഡ് അസുഖം രാജ്യത്തും സംസ്ഥാനത്തും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏപ്രില്‍ 14 വരെ തുടരുന്ന ലോക്ക് ഡൌണ്‍ അടുത്ത 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ കര്‍ണാടക പ്രധാന മന്ത്രിയോട് ആവശ്യപ്പെടും, ഇന്ന് ഉച്ചക്ക് മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് അറിയിച്ചതാണ് ഇക്കാര്യം. നാളെ പ്രധാനമന്ത്രി രാജ്യത്തെ മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ആണ് കര്‍ണാടക ഈ ആവശ്യം ഉന്നയിക്കുക,അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും എന്നും യെദിയൂരപ്പ പറഞ്ഞു. “വിദഗ്ദ സമിതിയുടെ നിര്‍ദേശം പ്രകാരം എല്ലാ മന്ത്രിമാരും ലോക്ക് ഡൌണ്‍…

Read More

24 പേർക്ക് രോഗം പകർന്ന നഞ്ചൻഗുഡിലെ ഫാർമ കമ്പനിയിൽ എത്തിയ ചൈനീസ് അസംസ്കൃത വസ്തുക്കൾ പരിശോധനക്ക് അയച്ചു.

ബെംഗളൂരു :ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരിടത്തു നിന്ന് എറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നതായി കർണാടകയിൽ സംശയിക്കുന്നത് മൈസൂരുവിലെ ഫാർമ ഫാക്ടറിയിൽ ജോലി ചെയ്ത 24 പേർക്ക് രോഗം ബാധിച്ചപ്പോൾ ആണ്. ഇവിടെ ജോലി ചെയ്തിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ എവിടെ നിന്നാണ് അസുഖം വന്നത് എന്ന് കണ്ടെത്താൻ സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും കഴിയാതെയായി, യുവാവ് വിദേശയാത്രയും ചെയ്തിട്ടില്ല എന്നും കണ്ടെത്തി. അതിനാൽ നഞ്ചൻഗുഡിലെ ജൂബിലി ലൈഫ് സയൻസ് ഫാർമ എന്ന ഈ കമ്പനിയിൽ നിന്നും ശേഖരിച്ച ചൈനീസ് അസംസ്കൃതവസ്തുക്കൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…

Read More

സംസ്ഥാനത്ത് അഞ്ചാമത്തെ കോവിഡ് മരണം;6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 181ആയി;28 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 5 ആയി. ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,28 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 181 ആയി.നിലവില്‍ 148 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 176 :ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉത്തര കന്നഡ സ്വദേശിയായ 26 കാരി,ഭട്ട്കള്‍ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 177: 65 വയസ്സുകാരി കലബുറഗിയിലെ…

Read More

സൂക്ഷിക്കുക… സമൂഹമാധ്യമങ്ങളിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്;ആവശ്യമെങ്കിൽ പോലീസ് സ്വമേധയാ കേസെടുക്കും:സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളൂരു : കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ഇടുകയോ പങ്കുവക്കുകയോ ലൈക്ക് അടിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഡിസാസ്റ്റർ മാനേജ്മെൻറ് നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. Friends on Social https://t.co/2E99cGNZ97 is fighting a common Enemy. Lot of unwanted hate is being created on social media. Pray?don’t be…

Read More

കോവിഡ് കാലത്തും ലോക്ക്ഡൗണിലും ഒറ്റപ്പെട്ടവർക്ക് കരുതലായി നഗരത്തിലെ മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടരുകയും തുടർന്ന് രാജ്യത്ത് എല്ലായിടങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വേറിട്ട ചില സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി മലയാളം മിഷന്റെ കർണ്ണാടക ഘടകം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ബെംഗളൂരുവിലെ ചെറുതും വലുതുമായ  50 ഓളം മലയാളി സംഘടനകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് മലയാളം മിഷൻ കർണ്ണാടക ഘടകം ചെയ്തത്. വിവിധങ്ങളായ സംഘടനകൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ മൂല്യവത്തായ ഒരുപാട് സഹായങ്ങൾ…

Read More

മണ്ഡ്യയിൽ ആദ്യത്തെ കോവിഡ്-19 പോസിറ്റീവ്;സംസ്ഥാനത്ത് ഇന്ന് 12 കൊറോണ കേസുകൾ;ആകെ രോഗബാധിതർ 175 ആയി;25 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : കർണാടകയിലെ മണ്ഡ്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 175 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്. സംസ്ഥാനത്ത് ഇതുവരെ ആകെ 4 പേർ മരിച്ചു 25 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു, ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 146 ആണ്.ഇതിൽ 9 മലയാളികളും ഉൾപ്പെടുന്നു. രോഗി 164: ഡൽഹി യാത്ര നടത്തിയ ബാഗൽ കോട്ട് മുധോൾ സ്വദേശി 33കാരൻ, ബാഗൽ കോട്ട് ആശുപത്രിയിൽ ചികിൽസയിലാണ്. രോഗി 165: രോഗി 125 ൻ്റ അയൽ വാസിയായ…

Read More

കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ച് താമസിച്ച 15 പേരെ പോലീസ് പൊക്കി;പ്രത്യേക നിരീക്ഷണത്തിലാക്കി.

ബെംഗളൂരു : ചിക്കബല്ലാപുരയിൽ കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ചു താമസിച്ച 15 പേരെ കണ്ടെത്തി പോലീസ്. ഇവരെ പിന്നീട് പ്രത്യേക നിരീക്ഷണത്തിൽ ആക്കി. ഗൗരിബിദനൂരിൽ നിന്നെത്തിയ 9 ബന്ധുക്കളെ ബാപ്പുജി നഗറിലെ ആറംഗ കുടുംബമാണ് ഒളിപ്പിച്ചു പാർപ്പിച്ചിരുന്നത്. ഇത് ഇതിൽ നാല് പേർക്ക് കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടെത്തി. കർണാടകയിലെ രണ്ടാമത്തെ കോവിഡ് മരണം നടന്നത് ചിക്കബലാപുര ജില്ലയിൽ ആയിരുന്നു. സൗദിയിൽ നിന്ന് തീർത്ഥാടനത്തിന് ശേഷം ഹൈദരാബാദ് വഴി ചിക്കബലാപുരയിൽ എത്തിയ ഒരു കുടുംബത്തിലെ നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…

Read More

ഒരു മലയാളിക്ക് അടക്കം ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 163 ആയി.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 163 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 20 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 152 : രോഗി 43 ,44 എന്നിവരുടെ 38 വയസ്സുകാരനായ മകന്‍ .നഗരത്തില്‍ ചികിത്സയിലാണ്. രോഗി 153 :രോഗി 106 ,133 എന്നിവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മലയാളിയായ 62 കാരി നഗരത്തില്‍ ചികിത്സയിലാണ്. രോഗി 154 : രോഗി 104 ന്റെ 20…

Read More

ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുകയില്ല,തുടർന്നേക്കും:മുഖ്യമന്ത്രി.

ബെംഗളൂരു : ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കാനുള്ള സാധ്യതയില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കാത്തിടത്തോളം അത് മുന്നോട്ട് കൊണ്ടു പോകേണ്ടതായി വരും. നൂറു ശതമാനം പോയിട്ട് 75% പോലും ലോക്ക് ഡൗൺ ആയിട്ടില്ല എന്നും കന്നഡ വാർത്താ ചാനൽ ആയ പബ്ലിക്ക് ടി വിക്ക് നൽകിയ അഭിമുഖത്തിൽ യെദിയൂരപ്പ അറിയിച്ചു. കോവിഡ് അസുഖം കൂടുതലായി ബാധിച്ച 5 ജില്ലകൾ ഒഴികെ (ഹോട്ട്സ്പോട്ട്) എല്ലാ സ്ഥലങ്ങളിൽ നിന്നും ലോക്ക് ഡൗൺ ഏപ്രിൽ 14 ന് ഒഴിവാക്കണം എന്നാണ് തൻ്റെ…

Read More
Click Here to Follow Us