കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ച് താമസിച്ച 15 പേരെ പോലീസ് പൊക്കി;പ്രത്യേക നിരീക്ഷണത്തിലാക്കി.

ബെംഗളൂരു : ചിക്കബല്ലാപുരയിൽ കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ചു താമസിച്ച 15 പേരെ കണ്ടെത്തി പോലീസ്.

ഇവരെ പിന്നീട് പ്രത്യേക നിരീക്ഷണത്തിൽ ആക്കി. ഗൗരിബിദനൂരിൽ നിന്നെത്തിയ 9 ബന്ധുക്കളെ ബാപ്പുജി നഗറിലെ ആറംഗ കുടുംബമാണ് ഒളിപ്പിച്ചു പാർപ്പിച്ചിരുന്നത്.

ഇത് ഇതിൽ നാല് പേർക്ക് കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടെത്തി.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

കർണാടകയിലെ രണ്ടാമത്തെ കോവിഡ് മരണം നടന്നത് ചിക്കബലാപുര ജില്ലയിൽ ആയിരുന്നു.

സൗദിയിൽ നിന്ന് തീർത്ഥാടനത്തിന് ശേഷം ഹൈദരാബാദ് വഴി ചിക്കബലാപുരയിൽ എത്തിയ ഒരു കുടുംബത്തിലെ നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുകയും ഒരാൾ മരിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts