ഈ കൊറോണക്കാലത്ത് നഴ്സുമാർക്ക് ആശ്വാസമായി യു.എൻ.എ.യുടെ പ്രവർത്തനങ്ങൾ.

ബെംഗളൂരു : കോവിഡ്‌ ഭീതിയിലും നേഴ്സ്മാർക്ക് ആശ്വാസമായി യു.എൻ.എ (യുനൈറ്റഡ് നേഴ്സസ് അസോസിയേഷൻ).

നേഴ്സ് മാർക്ക് ആയി സൗജന്യ താമസവും ഭക്ഷണവും അടക്കമുള്ള സേവനങ്ങളുമായി ആണ് ഈ ദുരന്ത കാലത്തു യു.എൻ.എ മാതൃകയാവുന്നത്,കഴിഞ്ഞ ദിവസം ഏറെ വാർത്ത പ്രാധാന്യം ലഭിച്ച ആലപ്പുഴയിലെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് മരുന്ന് എത്തിച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യു.എൻ.എ ആയിരുന്നു.

അതിർത്തി അടച്ചത് മൂലം മരുന്ന് ലഭിക്കാതെ വിഷമിച്ച കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിക്ക് മണിക്കൂറുകൾക്ക് ഉള്ളിൽ മരുന്ന് എത്തിക്കാനും ജെ പി നഗറിലെയും ബന്നർഘട്ടയിലെയും ചേരി പ്രദേശങ്ങളിൽ ആയിരങ്ങൾക്ക് ഭക്ഷണം എത്തിക്കാനും സംഘടനയ്ക്കും കഴിഞ്ഞു.

ദുരിത കാലത്തും നേഴ്സ് മാർക്ക് പുല്ലു വിലയാണ് മാനേജ്‌മെന്റുകൾ കല്പിയ്ക്കുന്നത് എന്ന് വർക്കിംഗ് പ്രസിഡന്റ് സുബിൻ മാത്യു കൂട്ടിച്ചേർത്തു.

ഡൽഹി മുംബൈ ആശുപത്രികളിലെ നേഴ്സ് മാർക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പി.പി.ഇ (പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്പ്മെൻ്റ്സ് ) അടക്കം സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് ഉറപ്പാക്കണമെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം എന്നും അവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും കത്തയച്ചതായി ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ, അനിൽ കളമ്പുകാട്ട് ബാംഗ്ലൂർ വാർത്തയോട് പറഞ്ഞു.

നേഴ്സ് മാർക്ക് ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ-8095422444 തുറന്നതായും യുഎൻ.എ.കർണാടക ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us