നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5 കോവിഡ് മരണം.രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന;ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പുറത്തുനിന്നെത്തിയവർ ആരും ഇല്ല.

ബെംഗളൂരു : നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5  പേർ  കോവിഡ് ബാധിച് മരിച്ചു. 55 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . ഇതുവരെയായി ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 64,61,90 വയസുള്ള മൂന്ന് പുരുഷന്മാരും 70,39വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 44 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 14 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സും 18 പേർ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷനും…

Read More

ഈ കോവിഡ് കാലത്ത് മുഖാവരണം ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഇന്ന് സംസ്ഥാനത്ത് “മാസ്ക്ക് ഡേ”

ബെംഗളൂരു : ഈ രോഗകാലത്ത് മാസ്ക്ക് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനം മാസ്ക്ക് ഡേ ആചരിക്കുന്നു. സംസ്ഥാന തലത്തിലും എല്ലാ ജില്ലാ, താലുക്ക് ഭരണകൂടങ്ങളും ദിനാചരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ സർക്കുലറിലൂടെ അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് അകലം പാലിച്ചുകൊണ്ട് മാത്രമേ റാലികൾ നടത്താവൂ, ജാഥയിൽ 50 പേരിൽ ആളുകൾ കൂടരുത്. ബി.ബി.എം.പി.മാർഷലുകൾ ലഘുലേഖകൾ വിതരണം ചെയ്യും.ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ ഉണ്ടാവും.

Read More

കർണാടകയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് 8 മരണം;ആകെ മരണസംഖ്യ 100 കടന്നു;348 പേർക്ക് രോഗമുക്തി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. ഇന്നലെ 7 മരണം ആണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിൽ 8 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ 5 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്.ശിവമൊഗ്ഗ ബീദർ ബെല്ലാരി എന്നീ ജില്ലകളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ കോവിഡ് മരണം 102 ആയി. ഇന്ന് സംസ്ഥാനത്ത് 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ആകെ രോഗ ബാധിതരുടെ എണ്ണം 7734 ആയി. ഇതിൽ ആക്റ്റീവ് കേസ് 2824 ആണ്. ഇന്ന് 348 പേർ രോഗമുക്തി…

Read More

നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടൈൻമെന്റ് സോണുകൾ എണ്ണം 191ആയി.

ബെംഗളൂരു : ജൂൺ 15 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 84 പ്രകാരം നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ് സോണുകളുൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 191 ആയി. ബി.ബി.എം.പി. സൗത്ത്‌ ‌സോണിലെ ബാപ്പുജി നഗർ, ധർമാരായ സ്വാമി നഗർ, സിദ്ധപുര, വിദ്യാപീഠ, ബസവനഗുഡി, ജയനഗർ ,ലക്കസാന്ദ്ര , ഗുരപ്പന പാളയ, ഗിരിനഗര, വിശ്വേശ്വര പുരം, പട്ടാഭിരാമനഗർ, സാമ്പൻഗിരം നഗർ, ശ്രീനഗര ഈസ്റ്റ് സോണിലെ എസ് കെ ഗാർഡൻ, ഭാരതി , ജയചാമരാജേന്ദ്ര നഗർ, പുലികേശി നഗർ…

Read More

7 മരണം;കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് 5 മണി വരെയുള്ള 24 മണിക്കൂറിൽ 317 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്,78 പേർ വിദേശയാത്ര നടത്തിയവരും. 7 മരണമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ബെംഗളൂരു നഗര ജില്ലയിൽ മാത്രം ഇന്ന് 5 പേർ മരിച്ചു. രാമനഗരയിലും ബീദറിലും ഓരോരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 86,85,65 വയസുകൾ ഉള്ള വനിതകളും 72,60 വയസുള്ള…

Read More

കഴിഞ്ഞ ഒരാഴ്ചയിൽ കർണാടകയിലെയും ബെംഗളൂരു നഗരത്തിലെയും കോവിഡ് വ്യാപന നിരക്കുകൾ ഇവിടെ വായിക്കാം

ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കോവിഡ് 19 മീഡിയ ബുള്ളറ്റിനുകൾ പ്രകാരം ജൂൺ 7 മുതൽ ജൂൺ 14 വരെയുള്ള ഒരു ആഴ്ചയിൽ 1548 പുതിയ കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 7ന് 5452 അകെ കോവിഡ് കേസുകൾ ആണ് ഉണ്ടായിരുന്നത് ഇന്ന് അത് 7000 കേസുകൾ ആയി. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ 26 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.  ജൂൺ ഏഴിന് അകെ മരണങ്ങൾ 63 ആയിരുന്നു. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം അകെ…

Read More

ഇന്ന് സംസ്ഥാനത്ത് 2 മരണം;213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ 103 പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവര്‍;23 പേര്‍ വിദേശത്ത് നിന്ന്.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 103 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 23. ആകെ രോഗ ബാധിതരുടെ എണ്ണം 7213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 75 കാരിയും ധാര്‍വാഡില്‍ ഒരു 65 കാരനും മരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 88 ആയി. ഇന്ന് 180 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 4135 ആയി.…

Read More

നഗരത്തിൽ ഇന്നലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു;42 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 3 കോവിഡ് മരണങ്ങളും 42 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 57 ഉം 60 ഉം വയസുള്ള രണ്ട് സ്ത്രീകളും 50 വയസുകാരനായ ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 690 ആയി. 330ആക്റ്റീവ് കേസുകളാണ് നഗരത്തിൽ നിലവിൽ ഉള്ളത്. ദിവസങ്ങൾക് ശേഷം ഇന്നലെ 28 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 327 ആയി ഇന്നലെ അസുഖം…

Read More

ലോകത്ത് കൊവിഡ് ബാധിതര്‍ 80 ലക്ഷത്തിനടുത്ത്!

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിനടുത്തെത്തി. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,35,166 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,103,984 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലില്‍ 17,000 പുതിയ രോഗികളാണുള്ളത്. 24 മണിക്കൂറിനിടെ…

Read More

നഗരത്തിൽ 24 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 142 ആയി.

ബെംഗളൂരു : ജൂൺ 14 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 83 പ്രകാരം നഗരത്തിൽ 24 പുതിയ കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 142 ആയി. ബി.ബി.എം.പി. സൗത്ത്‌ സോണിലെ സുധാമ നഗർ, വിദ്യാപീഠ ഈസ്റ്റ് സോണിലെ സമ്പൻഗി രാമ നഗർ , അൾസൂർ, വസന്ത് നഗർ, ഭാരതിനഗർ , ജയചാമരാജേന്ദ്ര നഗർ, മുനേശ്വര നഗർ, ലിംഗരാജപുരം വെസ്റ്റ് സോണിലെ ചലവാടിപാളയ, കെ ആർ മാർക്കറ്റ്, ആസാദ് നഗർ, പാദരായണപുര, മാരപ്പന പാളയ, ശിവ…

Read More
Click Here to Follow Us