ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഇന്ന് 14 പേർ മരിച്ചു;കര്‍ണാടകയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു :കര്‍ണാടകയില്‍ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം. ഇന്ന് സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്, ബെംഗളൂരു നഗര ജില്ലയില്‍ 5 മരണം ഇന്ന് രേഖപ്പെടുത്തി ബെല്ലാരിയില്‍ 4 പേര്‍ മരിച്ചു,രാമനഗരജില്ലയില്‍ 2 പേര്‍ ,കലബുരഗിയില്‍ 2 ,തുമക്കുരു 1 എന്നിങ്ങനെയാണ് ഇന്നത്തെ മരണ സംഖ്യ. സംസ്ഥാനത്ത് ആകെ മരണ സംഖ്യാ 164 ആയി. ഇന്ന് വൈകുന്നേരം കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 379 ആളുകള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 75 പേര്‍ മറ്റു സംസ്ഥാനത്ത്…

Read More

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. 24 മണിക്കൂറിൽ 6 പേർ കോവിഡ് ബാധിച് മരിച്ചു. അകെ കോവിഡ് ബാധിതരുടെ എണ്ണം 1500 നു മുകളിൽ

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 6 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 74 ആയി. നഗരത്തിലെ മരണ നിരക്ക് 4.91% ആയി ഉയർന്നു.107 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. അകെ രോഗബാധിതരുടെ എണ്ണം 1505 ആയി. 32,40,67,81 വയസുള്ള 4 പുരുഷന്മാരും 47,85 വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല. മരിച്ച ആറ് പേരിൽ നാല് പേർ…

Read More

ഇന്ന് 8 മരണം;322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതുവരെ 6000 ല്‍ അധികം പേര്‍ ആശുപത്രി വിട്ടു.

ബെം​ഗളുരു : ഇന്ന് കര്‍ണാടകയില്‍ 8 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ഇതില്‍ 6 പേര്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്,ഒരാള്‍ ദക്ഷിണ കന്നടയില്‍ നിന്നും ഒരാള്‍ ബെല്ലാരിയില്‍ നിന്നും ആണ്. ആകെ കോവിഡ് മരണം 150 ആയി. പുതിയതായി 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 64 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്,05 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9721 ആയി. അതെ സമയം ആകെ ആക്റ്റീവ് കേസുകള്‍ സംസ്ഥാനത്ത് 3563 ആയി. ഇന്ന് 274 പേര്‍ക്ക്…

Read More

സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍.

ബെം​ഗളുരു : സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു. സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലവനായുള്ള കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് പുതിയ നിരക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്. ഈ കമ്മിറ്റി സ്വകാര്യ ആശുപത്രി സംഘടനകളുടെ പ്രതിനിധികളുമായി നിരവധി തവണ  നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഈ നിരക്കുകള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ആരോഗ്യ വിഭാഗം റഫര്‍ ചെയ്തു വരുന്ന രോഗികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. നേരിട്ട് സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ഉള്ള…

Read More

പിതാവിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:സുധാകറിൻ്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡികെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പിതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മന്ത്രിയുടേയും രണ്ട് ആണ്‍മക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. പരിചാരകനില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. Test results of our family members have come. Unfortunately, my wife and daughter have tested positive…

Read More

മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവി(82)ന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തൻ്റെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ ജലദോഷവും പനിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സദാശിവ നഗറിൽ ആണ് ഇവരുടെ വസതി, വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീക്ക് ഇന്നലെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിൻ്റെ കാര്യങ്ങളുടെ നേതൃത്വം ഡോക്ടർ കൂടിയായ സുധാകറിന് ആണ്. ഇദ്ദേഹം ചിക്ക ബല്ലാ പുരയിൽ നിന്നുള്ള എം.എൽ.എ ആണ്. ನನ್ನ ತಂದೆಯವರ ಕೋವಿಡ್ ಪರೀಕ್ಷಾ ವರದಿ ಯಲ್ಲಿ ಸೋಂಕು ದೃಢಪಟ್ಟಿದೆ.…

Read More

ഇന്ന് കര്‍ണാടകയില്‍ 5 മരണം;249 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു:ഇന്ന് സംസ്ഥാനത്ത് 5 കോവിഡ് മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 3 പേരും രാമനഗര ബെല്ലാരി ജില്ലയില്‍ ഇന്ന് ഓരോ ആളുകളും ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ ആകെ കോവിഡ് മരണ സംഖ്യാ 142 ആയി. ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 249 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതില്‍ 50 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്തു എത്തിയവര്‍ ആണ്,11 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ആണ്. ആകെ 80 തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍…

Read More

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില സ്ഥലങ്ങൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യുന്നു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 5 വാർഡുകൾ പൂർണമായും സീൽഡൗൺ ചെയ്യുന്നു. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരത്തിലെ ക്ലസ്റ്ററുകളായ കെ.ആർ.മാർക്കറ്റ്, വി.വി.പുരം, കലാശിപ്പാളയ, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളും സമീപ പ്രദേശങ്ങളും പൂർണമായും ലോക്ക് ഡൌൺ ചെയ്യുകയാണെന്നും പോസിറ്റീവ് കേസുകൾ കണ്ട സമീപത്തുള്ള വീടുകൾ സീൽ ഡൗൺ ചെയ്യുകയാണെന്നും ഇന്ന് നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ജൂലൈ 2 വരെയാണ് ഈ സഥലങ്ങളിൽ…

Read More

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉള്ള വർദ്ധന തുടരുന്നു;ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 196 പേർക്ക്.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 196 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. 62,55 വയസുള്ള 2 പുരുഷന്മാരും 53 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. ഇതിൽ രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനസിനെ തുടർന്നും ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്തിനു ശേഷം കോവിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്…

Read More

നഗരത്തിൽ പുതിയ 19 കണ്ടെയിൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 298 ആയി.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ രേഖപ്പെടുത്തി ബി.ബി.എം.പി. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 298 ആയി. ജൂൺ 20 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 279 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്(9). ബൊമ്മനഹള്ളി -53,…

Read More
Click Here to Follow Us