കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം 2022.

ബെംഗളൂരു: കേരള സമാജം സിറ്റി സോൺ യൂത്ത് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ  ഒ വി മനോജ് മെമ്മോറിയൽ ഓൺലൈൻ ചിത്രരചനാ  മത്സരം 2022 സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളായി 22 വയസ്സു വരെ ഉള്ള യുവ പ്രതിഭകൾക്ക് ഈ മൽസരത്തിൽ പങ്കുചേരാം. ഗ്രൂപ്പ് 1: അഞ്ചാം ക്ലാസ്സ് വരെ,ഗ്രൂപ്പ് 2 : ആറു മുതൽ പത്താം ക്ലാസ് വരെ ഗ്രൂപ്പ് 3: പതിനൊന്നാം ക്ലാസ്സ് മുതൽ 22 വയസ്സ് വരെ. മത്സര ഇനം: വാട്ടർകളർ, പെയിസ്റ്റൽ കളർ, ക്രയോൺസ് സമ്മാനം (ഗ്രൂപ്പടിസ്ഥാനത്തിൽ) ഒന്നാം സമ്മാനം : ₹…

Read More

ആട്ടവും പാട്ടുമായി ബെംഗളൂരുവിനെ പുളകം കൊള്ളിക്കാൻ ബാംഗ്ലൂർ മലയാളീസ് സോൺ വേദിയിൽ ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു

ബെംഗളൂരു: കഴിഞ്ഞ 5 വർഷത്തോളമായി 40000 ത്തിനു മുകളിൽ അംഗങ്ങളുമായി മുന്നോട്ടു പോകുന്ന ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സോണിന്റെ വിഷു- ഈസ്റ്റർ-ഈദ് ആഘോഷ വേദിയിൽ ഉദ്യാന നഗരിയിൽ ആദ്യമായി ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു. ലോക്ക് ഡൗൺ കാലത്ത് ഒരു പറ്റം സുഹൃത്തുക്കൾ മലയാളികൾ ഹൃദയത്തിലേറ്റിയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ ഒരു മ്യൂസിക് ബാൻഡ് ആണ് ആൽമരം. അവിടെ നിന്നുള്ള ഈ കലാകാരന്മാരുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ആൽമരം മ്യൂസിക് ബാൻഡിന്റെ ബെംഗളൂരുവിലെ ആദ്യത്തെ…

Read More

ഒൻപതു വയസ്സുകാരി അപകടത്തിൽ മരിച്ചു

ബെംഗളൂരു: കുന്ദാപുരിലെ ബീജാഡിയിൽ വീടിനു മുന്നിൽ ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരി കാറിടിച്ച് മരിച്ചു. മരിച്ച പ്രധന്യ മറ്റ് കുട്ടികൾക്കൊപ്പം മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുന്ദാപൂർ പോലീസ് പറഞ്ഞു. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച സന്തോഷിനെ (37) പോലീസ് അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസെടുക്കുകയും ചെയ്തു.

Read More

ഇഫ്താർ സംഗമം നടത്തി.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട് മെൻ്റ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു. തകഴി അവാർഡ് ജേതാവ് ശ്രീ ജോർജ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി, മതേതരത്വം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ വിരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി. അംഗങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

Read More

കേരളാ എൻജിനിയേർസ് അസോസിയേഷൻ വാർഷികാഘോഷം.

ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു വാർഷിക ആഘോഷം എച്ച് എ എൽ, എച്ച് എം എ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു . കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു പ്രസിഡന്റ് തോമസ് വെങ്ങൾ അധ്യക്ഷ വഹിച്ച ചടങ്ങിൽ സെക്രട്ടറി അർജുൻ സുന്ദരേശൻ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് ടോം ജോർജ് നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെ കലാ പരിപാടിയും സംഗീത സന്ധ്യയും അരങ്ങേറി .

Read More

കേരള സമാജം വനിതാ വിഭാഗം ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺമാരായി സീന മനോജ്‌, സുധ വിനേഷ്, പ്രോഗ്രാം കൺവീനർ മാരായി ദിവ്യ മുരളി, രമ്യ ഹരികുമാർ, എന്നിവരെയും ജോയിന്റ് കൺവീനർമാരായി അമൃത സുരേഷ് , ഷൈമ രമേഷ്, എന്നിവരെയും മുപ്പതംഗ നിർവാഹകസമിതിതിയെയും തിരഞ്ഞെടുത്തു.

Read More

കെങ്കേരി സെന്റ് വിൻസെന്റ് ഡീപോൾ പള്ളിയിൽ വിശപ്പിന്റെ വർഷാചരണം

ബെംഗളൂരു : ജാതി മത ഭേദമന്യേ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം ഉറപ്പാക്കുന്ന വിശപ്പിന്റെ വർഷാചരണത്തിന്റെ ഉദ്ഘാടനം മാണ്ട്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌ നിർവഹിച്ചു. സെമിനാരി റെക്ടർ ഫാ. ജോർജ് അറക്കൽ, പള്ളി വികാരി ഫാ. ഫ്രാങ്കോ ചുണ്ടാൽ, ട്രസ്‌റ്റീമാരായ ന്യൂട്ടൺ, പ്രദീപ്, ഫ്രാൻസിസ്, ഷൈബി മറ്റു ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിശപ്പിൽ നിന്നുള്ള മോചനത്തിനായുള്ള ഉത്തരവാദിത്തമാണ് വിശപ്പിന്റെ വർഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഷപ്പ് പറഞ്ഞു.

Read More

കേരള ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കലാ ബെംഗളൂരു.

ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർഥികൾ മുതൽ വ്യവസായികൾ…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാൽ നഷ്ടപ്പെട്ട ശെൽവന് സഹായം നൽകി എം.എം.എ

ബെംഗളൂരു : മൈസൂരുവിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വന്ന ശെൽവന് നഷ്ടപ്പെട്ടത് തന്റെ വലത് കാൽ ആണ്. മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശെൽവം റെയിൽ പാളയത്തിലൂടെ നടക്കുന്നതിനിടയാണ് ട്രെയിൻ തട്ടി വീണതും വലത് കാലിനു മുകളിലൂടെ ട്രെയിൻ കയറുന്നതും. ആ അപകടത്തിൽ വലതു കാൽ മുട്ടിന് താഴെ പൂർണ്ണമായും, ഇടത് കാലിന് ഭാഗികമായി ക്ഷതവും സംഭവിച്ച ശെൽവത്തിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ ഫിബ്രവരി 10 നായിരുന്നു അപകടം. പിന്നീട് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടിയ ശെൽവത്തിന്…

Read More

സ്നേഹസാന്ദ്രം രവിനിവേശം”പ്രകാശനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ കൈരളീനിലയം ആഡിറ്റോറിയത്തിൽ അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവൽ പ്രകാശനം ചെയ്തു . പ്രശസ്ത കവിയും ചിത്രകാരനുമായ ഡോക്ടർ സോമൻ കടലൂർ പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയ്‌ക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്‌. സുധാകരൻ രാമന്തളി പുസ്തകം പരിചയപ്പെടുത്തി .ഡോക്ടർ സോമൻ കടലൂർ ആശംസകൾ നേർന്നു . കണ്ണൂരിലെ കൈരളി ബുക്സ് ആണ്‌ പ്രസാധകർ .കൈരളി ബുക്സ് എംഡി ഒ .അശോക്‌കുമാർ ,ദീപ്‌തി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് കെ .സന്തോഷ്‌കുമാർ ,സെക്രട്ടറി കൃഷ്ണദാസ് ,പാലക്കാട്‌…

Read More
Click Here to Follow Us