കേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു 

ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.

Read More

ഓണം ശ്രാവണ പുലരി 2023; വിപുലമായി ആഘോഷിച്ച് എസ്.എം.ഒ.എൻ.ഡി.ഒ -3 ഓണം സാംസ്‌കാരിക സമിതി

ബെംഗളൂരു: മലയാളികളുടെ സ്വന്തം ആഘോഷമായ ഓണനാളിനെ വിപുലമായി സ്വീകരിച്ചിരിക്കുകയാണ് എസ്.എം.ഒ.എൻ.ഡി.ഒ -3 യിലെ ഒരു പറ്റം സാംസ്‌കാരിക സമിതി അംഗങ്ങൾ. ഇലക്‌ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ -3 (SMONDO-3 ) ഓണം സാംസ്‌കാരിക സമിതി 19, 20 തീയതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ആയ “ഓണം ശ്രാവണ പുലരി 2023” കെങ്കേമമായി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സാംസ്‌കാരിക പരിപാടികളോടൊപ്പം തന്നെ തീവ്രം ചെണ്ടമേളം ഫ്യൂഷൻ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ , കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവ…

Read More

വിദ്യാർത്ഥികളിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചു 

ന്യൂഡൽഹി: ഡൽഹി കന്റോണ്മെന്റിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. അഞ്ഞൂറിലധികം ഹൈസ്കൂൾ, സീനിയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ശക്തമായ പങ്കാളിത്തത്തോടെ നടന്ന സെമിനാർ ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിന്റെ മീഡിയ കോർഡിനേറ്ററും ലോജിസ്റ്റിക്സ് മേധാവിയുമായ എഴുത്തുകാരി ശ്രീകല പി വിജയൻ നിർവഹിച്ചു. എഴുത്തുകാരി ശ്രീകല ബെംഗളൂരുവിലെ ബ്യൂട്ടി സെൻട്രൽ സ്കൂളിലെ അക്കാദമിക് ഇൻചാർജ് കൂടിയാണ്. പ്രാരംഭ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ സാഹിത്യ താൽപ്പര്യം ഉണർത്തുന്നതിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിക്കുകയും മോട്ടിവേഷണൽ…

Read More

മാതൃഭൂമി-സാഞ്ജോ ക്ലബ് മെഗാ പൂക്കള മത്സരം.

ബെംഗളൂരു : ഓണമിങ്ങെത്തിക്കഴിഞ്ഞു, മാവേലി മന്നനെ വരവേൽക്കാൻ ഉദ്യാന നഗരിയും ഒരുങ്ങിക്കഴിഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും മാതൃഭൂമിയും ബാബുസ പാളയ സാഞ്ജോ ക്ലബും ചേർന്ന് ബെംഗളൂരു മലയാളികൾക്ക് വേണ്ടി പുക്കള മൽസരം ഒരുക്കുകയാണ്. “ദളങ്ങൾ-2023” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് 25001 രൂപയാണ് 15001,10001 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്കും ലഭിക്കും. പ്രോൽസാഹന സമ്മാനമായി 5 ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും. വിജയികൾക്ക് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ സമ്മാനങ്ങൾ കൈമാറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ നോബി…

Read More

കർണാടക മലയാളി കോൺഗ്രസ്‌ സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം. വർഗീയതയും വി ഭാഗീയതയും ആണ്‌ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ…

Read More

കേരളസമാജം കൊത്തന്നൂർ സ്വാതന്ത്ര്യദിനാഘോഷം നടത്തി 

ബെംഗളൂരു: കേരളസമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബൈരതി ഗവണ്മെന്റ് പ്രൈമറി സ്കൂളിൽ നടത്തിയ ആഘോഷം കൺവീനർ ജെയ്സൺ ലുക്കോസിന്റെ അധ്യക്ഷതയിൽ ഈസ്റ്റ്‌ സോൺ ചെയർമാൻ വിനു. ജി. ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ ബൈരതി രമേശ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷത്തോടെനുബന്ധിച്ചു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ശേഷം ഭക്ഷണത്തോടെ ആഘോഷം സമാപിച്ചു. രാജേഷ്, തോമസ് പയ്യപ്പള്ളി, സിന്റോ, സാം, ബിനോയ്‌, ഷിനോജ്, ഷൈജു,എന്നിവർ നേതൃത്വം നൽകി.

Read More

മലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ  സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മൈസൂരു റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. സെക്രട്ടറി ജി. ജോയ്, ടി. കെ. കെ. നായർ, ജി.രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, വി.സി. കേശവ മേനോൻ, ജലജ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Read More

യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംവാദം നടന്നു

ബെംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരണ്യപുരം കൈരളി സമാജത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. വി. ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, “വിവർത്തനം മലയാള സാഹിത്യത്തിൽ “എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. രമ പ്രസന്ന പിഷാരടി, ഡോക്ടർ പ്രേംരാജ് കെ. കെ , ബിജു ഗുരുക്കൾ, വിഷ്ണുമംഗലം കുമാർ, ഇന്ദിരാ ബാലൻ, ടി കെ രവീന്ദ്രൻ, ടോമി ആലുങ്കൽ, രുഗ്മിണി സുധാകരൻ, വി എം പി നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു. വി.കെ വിജയൻ ഹെന എന്നിവരുടെ ഗാനാലാപനത്തോടെ പരിപാടി…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആഗസ്ററ് 26, 27 തീയതികളിൽ നടത്തും. ഓണച്ചന്തയിൽ നേന്ത്ര പഴം, കായ, ചിപ്സ്, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം, അച്ചാർ, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണ വിഭവങ്ങളും ലഭ്യമാക്കും. മൈസൂരു റോഡ്  ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ കാലത്ത് 9 മണി മുതൽ രാത്രി 8 മണി വരെയാകും ഓണച്ചന്ത പ്രവർത്തിക്കുക

Read More
Click Here to Follow Us