കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ എസ്എടി ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Read More

തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം

murder body

തൃശൂര്‍:തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.പുഴയുടെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് ചാക്ക് കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി തള്ളിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

ചിത്രയുടെ പേരും ചിത്രവുംവെച്ച് തട്ടിപ്പ്: പണം ആവശ്യപ്പെടുന്നു, പരാതി നൽകി കെ.എസ്.ചിത്ര

ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസിൽ പരാതി നൽകി. വ്യാജ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാ ഒരാഴ്ചയ്ക്കകം 50000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്,…

Read More

അതിജീവിതയ്ക്ക് തിരിച്ചടി ;മെമ്മറി കാര്‍ഡ് തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല; നടിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്നതില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് തുറന്നതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. മെമ്മറി കാര്‍ഡ് ഹാഷ് വാല്യു മാറിയതില്‍ അതിജീവിത നല്‍കിയ പരാതിയില്‍ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച്…

Read More

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; പുതിയ ഹര്‍ജി നല്‍കാന്‍ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.ജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. അതിജീവിത പുതിയ ഹര്‍ജി നല്‍കാനുള്ള സാധ്യത ഏറെയാണ്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

വീണ്ടും ത്വക്ക് രോഗം, ഒരാഴ്ചയ്ക്കിടെ ചത്തത് 5 കന്നുകാലികൾ

ബെംഗളൂരു: യാദ്ഗിർ ജില്ലയിൽ കന്നുകാലികളിൽ വീണ്ടും ത്വക്ക് രോഗം. ഇതോടെ ആശങ്കയിലായി കർഷകർ. യാദ്ഗിരി താലൂക്കിലെ കഞ്ചഗരഹള്ളി ടീമിൻ്റെ കന്നുകാലികൾക്കാണ് ത്വക്ക് രോഗം ബാധിച്ചിട്ടുള്ളത്. കഞ്ചഗരഹള്ളി തണ്ടയിലെ കർഷകനായ സോമു റാത്തോഡയുടെ നാല് പശുക്കുട്ടികളാണ് ത്വക്ക് രോഗം ബാധിച്ച് ചത്തത്. ഒരാഴ്‌ചയ്‌ക്കിടെ നാല് പശുക്കുട്ടികളെ നഷ്‌ടമായതോടെ കർഷകൻ വലഞ്ഞു. സോമു റാത്തോഡ എഴുപതിലധികം പശുക്കളെ വളർത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ നിന്നാണ് ത്വക്ക് കുരുക്ക് രോഗം ബാധിച്ച് നാല് പശുക്കുട്ടികൾ ചത്തത്. ലമ്പി ത്വക്ക് രോഗം ആദ്യം ഉണ്ടായത് ഒരു പശുക്കുട്ടിയിലാണ്. ദേഹമാസകലം ത്വക്ക് കുരുക്കിലാണ്.…

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ 16 ജില്ലകളിലും 19 വരെ മഴ മുന്നറിയിപ്പ്

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 16 ജില്ലകളിലും ഒക്ടോബർ 19 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെൽഗാം, ധാർവാഡ്, ഹാവേരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് . വിജയനഗർ, ദാവൻഗെരെ, ചിത്രദുർഗ, യാദഗിരി, വിജയപുര, റായ്ച്ചൂർ, കൊപ്പള, കലബുറഗി, ഗദഗ്, ബിദർ, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുറച്ച് ദിവസങ്ങളായി ഹവേരി, ബെല്ലൂർ, ഭദ്രാവതി,…

Read More

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധിക്കുക; നടപടിയുമായി പിറകെയുണ്ട് ബിബിഎംപി

ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്. ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ നിലയിലായാകുള്ളൂ. ഈസ്റ്റ് സോണിലാണ് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചതെന്ന് ബിബിഎംപി ചീഫ് മാർഷൽ കുർണാൽ രാജ്ബീർ സിംഗ് പറഞ്ഞു. 92 ശതമാനം മാലിന്യമാണ് ഈസ്റ്റ്‌ സോണിലുള്ളത്. മറ്റ് സോണുകളിൽ ഇത് 80-85 ശതമാനമാണ് ഇതുവരെ ശേഖരിക്കത്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ…

Read More

വീട്ടുവളപ്പിൽ കയറി കരിമ്പുലി; ദൃശ്യം പതിഞ്ഞത് സിസി ക്യാമറയിൽ

ബെംഗളൂരു : ജില്ലയിലെ സിദ്ധാപുര താലൂക്കിലെ മുസെഗര ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കരിമ്പുലിയെ കണ്ടു. ഇതിന് മുൻപും വീട്ടുമുറ്റത്ത് രണ്ട് തവണ കരിമ്പുലിയെ കണ്ടിട്ടുള്ളത്. ഓരോ തവണയും ഒരു കരിമ്പുലി ഒരു നായയെ കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും നായയെ തേടി കരിമ്പുലി എത്തിയിരുന്നു. ഇപ്പോൾ കുടുംബം ആശങ്കയിലാണ്. കരിമ്പുലി വീട്ടുവളപ്പിൽ ഓടുന്ന ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Read More

വൈറലായി ഡ്രൈവർ ബീഡി വലിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ

ബെംഗളൂരു: നിപാനി ഡിപ്പോയിലെ ബസ് ഡ്രൈവർ വലിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന വീഡിയോ വൈറലാകുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ( കെഎസ്ആർടിസി ) ബസുകളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നത്. യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുക എന്നതാണ് ഡ്രൈവറുടെ ചുമതല. വാഹനമോടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നിടത്താണ് എന്നാൽ അതിനിടയിലാണ് ഈ സാഹസം, നിപ്പാനി യൂണിറ്റിലെ കെഎ 23, എഫ് 1045 നമ്പർ കെഎസ്ആർടിസി ബസ് ഗംഗാവതിയിൽ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്നു. പുകവലിച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഡ്രൈവർ പുകവലിക്കുന്നത്…

Read More
Click Here to Follow Us