നഗരത്തിലെ സൈക്കിൾ ട്രാക്കുകളും ഡോക്കിങ് സ്റ്റേഷനും പരിപാലനമില്ലാതെ ആശിക്കുന്നു. പലയിടത്തും സൂചന ബോർഡ് ഇല്ലാത്തതും കൃത്യമായി ബോധവൽക്കരണം നൽകാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. കബ്ബ്ൺ റോഡിൽ 2019 ജനുവരിയിൽ നിർമിച്ച സൈക്കിൾ ട്രാക്കിൽ ഇതുവരെ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. മണിപ്പാൽ സെന്റർ മുതൽ മിന്സക് സ്‌ക്വായർ വരെയാണ് നടപ്പാതയോട് ചേർന്ന് ട്രാക്ക് ഉള്ളത്. പ്രഭാത സവാരിക്കും സൈക്കിൾ സവാരിക്കും ഒട്ടേറെ പേർ എത്തുന്നിടമാണ് കബ്ബ്ൺ പാർക്ക് അതിനാലാണ് പാർക്കിന് സമീപത്തെ റോഡിൽ നഗരഗതാഗത ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം സൈക്കിൾ ട്രാക്ക് സ്ഥാപിച്ചത്.
Read MoreAuthor: News Team
അപ്പാർട്‌മെന്റിൽ അസം യുവതിയുടെ കൊലപാതകം: ആരവിനെ തേടി കണ്ണൂർ എത്തിയെങ്കിലും കണ്ടെത്താനായില്ല
ബെംഗളൂരു : അസം സ്വദേശിയായ യുവതി ബെംഗളൂരുവിലെ സർവീസ് അപ്പാർട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി. കണ്ണൂർ തോട്ടട കക്കാരക്കൽ ആരവ് ഹനോയി (21)യെയാണ് പോലീസ് തിരയുന്നത്. കണ്ണൂരിൽ ആരവിന്റെ വീട്ടിലെത്തിയ ബെംഗളൂരു പോലീസ് ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും രണ്ട് പോലീസുകാരും ഉൾപ്പെടെയുള്ള സംഘം ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് കിഴുന്നയിൽ എത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചക്കരക്കല്ലിലെ ആരവിന്റെ ബന്ധുവീട്ടിൽ ചെന്ന് അവിടന്നും വിവരങ്ങൾ ശേഖരിച്ചു. ഇതര സംസ്ഥാനങ്ങളിലേക്കും…
Read Moreറോഡ് വികസനത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തതായി ഇ.ഡിയ്ക്ക് പരാതി നൽകി ബി.ജെ.പി. നേതാവ്
ബെംഗളൂരു : ബെംഗളൂരുവിൽ റോഡ് വികസനത്തിനായി അനുവദിച്ച 46,300 കോടി രൂപ ദുരുപയോഗം ചെയ്തതായി പരാതി. ബി.ജെ.പി. നേതാവും കർണാടക അഴിമതിവിരുദ്ധ ഫോറം പ്രസിഡന്റുമായ എൻ.ആർ. രമേഷ് ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകിയത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും 18 മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേയാണ് പരാതി. 2013-നും 2023-നും ഇടയിൽ ബി.ബി.എം.പി.ക്ക് റോഡ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാണ് പണമെന്ന് പരാതിയിൽ പറഞ്ഞു. അഴിമതി, പണമുണ്ടായിട്ടും റോഡുകളുടെ മോശം അവസ്ഥ എന്നിവയുടെ പേരിൽ ബി.ബി.എം.പി.യുടെ…
Read Moreരാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരും
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു. വിമാനത്താവളം റൂട്ടിൽ അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ലക്ഷ്യമിടുന്നത്. വോൾവോ ബസുകൾ നഷ്ടത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വർഷങ്ങളായി തുടരുന്ന വോൾവോ ബസ് സർവീസ് ബി.എം.ടി.സി.ക്ക് ബാധ്യതയാണ്. വൈദ്യുത ബസുകൾ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കോർപ്പറേഷന്റെ പ്രവർത്തന ചെലവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബി.എം.ടി.സി. യുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്.…
Read Moreനെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയന്‍താരയ്‌ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍
ധനുഷ്, നയൻതാര നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ നടിക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. നയതാരയുടെ വിവാഹവുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന ഡോക്യുമെന്ററിയാണ് ബിയോണ്ട് ദി ഫെയറിടെയിൽ. ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനുഷ് നയൻതാരയോട് 16 കോടി ആവശ്യപ്പെടുകയും ഇതിനെതിരെ നയൻസ് തന്നെ സോഷ്യൽ…
Read Moreവനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ട് പുലികൾ കുടുങ്ങി; സ്ത്രീയെ കൊന്ന പുലിയുണ്ടോ എന്നറിയാൻ ഡി.എൻ.എ. പരിശോധന
ബെംഗളൂരു : നെലമംഗലയിൽ പുല്ലരിയാൻപോയ സ്ത്രീയെ പുലി കടിച്ചുകൊലപ്പെടുത്തിയ സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ടു പുലികൾ കുടുങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് വ്യത്യസ്തകൂടുകളിൽ രണ്ടുപുലികൾ പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയെ ബന്നാർഘട്ടയിലെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച ആൺപുലിയും ചൊവ്വാഴ്ച പെൺപുലിയുമാണ് കൂട്ടിൽ കുടുങ്ങിയത്. ഇതിൽ ഏതുപുലിയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. ഇതിനായി രണ്ടു പുലികളുടെയും ഡി.എൻ.എ. പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണം നടത്തിയ പുലിയുടെ ഡി.എൻ.എ. സാംപിളുമായി യോജിക്കാതെവന്നാൽ ആ പുലിയെ പിടികൂടാൻ വീണ്ടും തിരച്ചിൽ നടത്തുമെന്നും അറിയിച്ചു. നെലമംഗലയിലെ ഗൊല്ലാരഹട്ടി…
Read Moreഅത്‌ലറ്റുകൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ മസ്തിഷ്കപരിശീലനകേന്ദ്രം ആരംഭിച്ച് സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ അത്‌ലറ്റുകളുടെ മാനസികമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി മസ്തിഷ്കപരിശീലനകേന്ദ്രം ആരംഭിച്ച് സർക്കാർ. കായിക-യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ സ്പോർട്‌സ് സയൻസ് (സി.എസ്.എസ്.) ആണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്. ഏകാഗ്രത, ശ്രദ്ധ, തീരുമാനമെടുക്കൽ, വൈകാരികബുദ്ധി, പ്രതികരണസമയം തുടങ്ങിയ നിർണായകകഴിവുകൾ വർധിപ്പിക്കുന്നതിനാണ് പരിപാടി രൂപകല്പനചെയ്തിരിക്കുന്നത്. പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കി 15 പരിശീലന പരിപാടികളാണ് നടത്തുന്നത്. അടുത്തിടെനടന്ന കർണാടക മിനി ഒളിമ്പിക്സിൽ പങ്കെടുത്ത 50 അത്‌ലറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പരിശീലനത്തിലൂടെ ഗ്രാമങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് സി.എസ്.എസ്. അധികൃതർ…
Read Moreജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖ മാതൃക സ്ഥാപിക്കുന്നു
ബെംഗളൂരു : കർണാടകത്തിലെ 11 നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക സ്ഥാപിക്കുന്നു. ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിത്. പത്തടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റിലാണ് അക്ഷരങ്ങൾ കൊത്തിയെടുക്കുക. ഇതിൽ കന്നഡയും ഇംഗ്ലീഷുമുണ്ടാകും. ബെംഗളൂരുവിലെ നിർമാണം 50 ലക്ഷം രൂപ ചെലവിലായിരിക്കും. മറ്റ് നഗരങ്ങളിൽ 25 ലക്ഷം രൂപവീതം ചെലവിടും. ബെംഗളൂരുവിനു പുറമെ മൈസൂരു, മംഗളൂരു, കലബുറഗി, തുംകൂരു, ബുബ്ബള്ളി, ദാവണഗെരെ, ബെലഗാവി, ബല്ലാരി, ശിവമോഗ, വിജയനഗര എന്നിവിടങ്ങളിലാണ് മാതൃക സ്ഥാപിക്കുക. നഗരങ്ങളിലെ പ്രധാന പാർക്കിലായിരിക്കുമിത്. വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സാമൂഹിക…
Read Moreഇത് ഒരു നഗരമല്ല, മനോഹരമായ അനുഭവം’; വൈറൽ ആയി സംരംഭകന്റെ നഗരത്തെക്കുറിച്ചുള്ള കുറിപ്പ്
ബെംഗളൂരു: 14 വർഷം നീണ്ട ബെംഗളൂരു വാസം അവസാനിപ്പിച്ച് പൂനെയിലേക്ക് ചേക്കാറാനിരിക്കെ വൈകാരിക കുറിപ്പുമായി സംരംഭകൻ. ആക്ടീവ് വെയർ ബ്രാൻഡായ സിമ്രത്തിൻ്റെ സഹ സ്ഥാപകനായ അസ്താന ഉജ്ജവൽ ആണ് ഇഷ്ടനഗരത്തോട് വിടപറയാൻ ഒരുങ്ങവെ ഓർമകൾ അയവിറക്കുന്നത്. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ രൂപപ്പെടുത്തിയ ബെംഗളൂരുവിന് അസ്താന ഉജ്ജവൽ നന്ദി അറിയിക്കുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബെംഗളൂരു നൽകിയെന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഞാൻ ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോകുകയാണ്. 14 വർഷത്തിലധികമായി ബെംഗളൂരു എൻ്റെ സ്വദേശമാണ്. ജീവിതത്തിലെ എല്ലാ…
Read Moreയാത്രാത്തിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു
ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക. രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ് വീതം ആകെ ആറു സർവീസുകളാണ് നടത്തുക. ഹുബ്ബള്ളി-കൊല്ലം (07313): ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന…
Read More