തെളിവ് സഹിതം അറിയിക്കു: പാർക്കുകൾ മൈതാനങ്ങൾ തടാകങ്ങളുടെ ശോച്യാവസ്ഥ പരിഹാരിക്കും : ബിബിഎംപി

ബംഗളുരു: പരാതികളേറിതോടെ നഗരത്തിലെ പാർക്കുകൾ മൈതാനങ്ങൾ തടാകങ്ങൾ എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബി ബി എം പി നടപടി തുടങ്ങി. ഉടൻ പരിശോധന നടത്തി തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്‌ നിർദേശിച്ചു. നേരിട്ട് പരിശോധിച്ച് ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളോടെ റിപ്പോർട്ട് നൽകാനാണ് നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബി ബി എം പി വ്യക്തമാക്കി. പാർക്കുകളും തടാകതീരങ്ങളും സാമൂഹിക വിരുദ്ധരുടെ താവളമായെന്ന് പരാതി ഉയർന്നതോടെയാണ് നടപടി.…

Read More

പൊതു വിദ്യാലയങ്ങളിൽ ക്രിസ്തുമസ് അവധി പത്ത് ദിവസമില്ല;

തിരുവനന്തപുരം: ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച് കിട്ടാത്തതിൻ്റെ വിഷമത്തിൽ ആയിരുന്നു വിദ്യാർഥികൾ എന്നാൽ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ അവിടെയും നിരാശ തന്നെ, ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒമ്പത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണ ഓണത്തിനും ഒമ്പത് ദിവസം മാത്രമാണ് അവധി നൽകിയത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകൾ തുറക്കും. കേരളത്തിലെ…

Read More

ഇനി ഓർമ്മ; എസ്.എം. കൃഷ്ണയ്ക്ക് നാടിന്റെ യാത്രാമൊഴി

മൈസൂരു : കർണാടക മുൻമുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയ്ക്ക് നാടിന്റെയാത്രാമൊഴി. ബുധനാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ മാണ്ഡ്യ മദ്ദൂരുവിലെ സോഹനഹള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ബെംഗളൂരുവിലെ സദാശിവനഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വിലാപയാത്രയായാണ് സോഹനഹള്ളിയിലെത്തിച്ചത്. ചെറുമകൻ അമർത്യ ഹെഗ്‌ഡെ ചിതയ്ക്ക് തീ കൊളുത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്ത്യകർമങ്ങൾ. സംസ്കാരച്ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, നിർമലാനന്ദനാഥസ്വാമി,…

Read More

മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണം; നേതാക്കൾ അനുശോചിച്ചു

ബെംഗളൂരു : മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. എല്ലാ വിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന നേതാവായിരുന്നു എസ്.എം. കൃഷ്ണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രയത്നിച്ചതായും പ്രധാനമന്ത്രി അനുസ്മരിച്ചു. കൃഷ്ണ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ കാര്യവും അനുസ്മരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയോട് കാണിച്ച പ്രതിജ്ഞാബദ്ധതമൂലം ജനങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എസ്.എം. കൃഷ്ണക്ക് സാധിച്ചതായി രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യതന്ത്രജ്ഞതയിലും പൊതുസേവനത്തിലുമുള്ള സമ്പന്നമായ പാരമ്പര്യമാണ് എസ്.എം. കൃഷ്ണ…

Read More

മാലിന്യം തള്ളൽ പിഴ 10000 : ഇടങ്ങളിൽ സിസിടിവി ക്യാമറകൾ; കടുത്ത നടപടിയുമായി ബിബിഎംപി

ബെംഗളൂരു∙വിവിധതരം മാലിന്യം സ്ഥിരമായി കുന്നുകൂട്ടി ഇടുന്ന ബ്ലാക്ക് സ്പോട്ടുകൾ നീക്കുന്ന യജ്ഞത്തിന് ബിബിഎംപിക്ക് കീഴിലെ ഖരമാലിന്യ സംസ്കരണ വിഭാഗം തുടക്കമിട്ടു. നടപ്പാതകൾ, റോഡരിക്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാലിന്യം പതിവായി കുന്നുകൂടുന്നത്. ശുചീകരണ തൊഴിലാളികൾ ഇത് നീക്കിയാലും ദിവസങ്ങൾക്കുള്ളിൽ പഴയ പടിയാകുന്നു. ഖര മാലിന്യത്തിനു പുറമേ കോൺക്രീറ്റ്, ഇലക്ട്രോണിക്സ് മാലിന്യവും ഇതിലുണ്ട്. നഗരനിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതിനിടെ പ്രശ്ന പരിഹാരത്തിന് അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം ബിബിഎംപി തേടിയിരുന്നു. പ്ലാസ്റ്റിക് ബാഗുകളിലാക്കി മാലിന്യം റോഡരികിലേക്ക് വലിച്ചെറിയുന്നതും തടാകങ്ങളിലേക്ക് തള്ളുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം. കൂടുതൽ സിസിടിവി  മാലിന്യം…

Read More

ആൺസുഹൃത്ത് പീഡിപ്പിച്ച് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുന്നതായി പരാതി

ബെംഗളൂരു : ആൺസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുന്നതായി പരാതി. നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന 26-കാരി നൽകിയ പരാതിയിൽ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു. 2019-ൽ ക്രെഡിറ്റ് കാർഡ് കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് ആൺസുഹൃത്തിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയിൽ പറഞ്ഞു. പിന്നീട് കുടുംബത്തിലെ ആഘോഷ പരിപാടിക്ക് ക്ഷണിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വീഡിയോ ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തിവരുകയാണെന്നും പരാതിയിൽ പറഞ്ഞു.  

Read More

ബ്രിട്ടീഷുകാരുടെ കാലത്ത് സ്വകാര്യ പ്ലാന്റേഷനുകൾക്ക് നൽകിയ 5100 ഏക്കർ വനഭൂമി തിരിച്ചുപിടിക്കാൻ വനംവകുപ്പ്

ബെംഗളൂരു : ബ്രിട്ടീഷുകാരുടെ കാലത്ത് സ്വകാര്യ പ്ലാന്റേഷനുകൾക്ക് നൽകിയ 5100 ഏക്കർ വനഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കർണാടക വനംവകുപ്പ്. 1940-നുമുൻപ്‌ കുടക്, ചാമരാജ്‌നഗർ ജില്ലകളിലായി ഒൻപത് പ്ലാന്റേഷനുകൾക്കാണ് വനഭൂമി പാട്ടത്തിനുനൽകിയിരിക്കുന്നത്. 999 വർഷത്തേക്കായിരുന്നു കരാർ. എന്നാൽ 2012-ൽ ഇത് ഭേദഗതിചെയ്ത് 99 വർഷമായി കുറച്ചു. ഭേദഗതിക്കെതിരേ പ്ലാന്റേഷനുകൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിച്ചിരുന്നു. ഇതിനെതിരേ കൗണ്ടർ ഹർജി നൽകിയിട്ടുണ്ടെന്നും വനഭൂമി തിരിച്ചുപിടിക്കാനാണ് തീരുമാനമെന്നും വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. സ്വകാര്യപ്ലാന്റേഷനുകൾക്ക് പാട്ടത്തിനുനൽകിയ വനഭൂമിയെക്കുറിച്ചുള്ള ബി.ജെ.പി. എം.എൽ.സി. എം.പി. കുശാലപ്പയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. പാട്ടത്തുക പലിശയടക്കം…

Read More

വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് മരിച്ചു, മെസ്‌കോമിനെതിരെ പരാതി

ബെംഗളൂരു : സൊറബ താലൂക്കിലെ സത്തുകോട് ഗ്രാമത്തിൽ വൈദ്യുത കമ്പിയിൽ തട്ടി ഡ്രൈവർ ആയ യുവാവ് മരിച്ചു. ഷിരാളക്കൊപ്പ മത്തടഗഡ്ഡെ സ്വദേശി മുഹമ്മദ് ഈഷാം (32) ആണ് മരിച്ചത്. ഡിസംബർ അഞ്ചിന് ശിക്കാരിപുര താലൂക്കിലെ ബല്ലിഗാവിയിൽ നിന്ന് സൊറബ താലൂക്കിലെ സഹിത്‌കോട്ടിലേക്ക് പോകുന്ന റോഡിൽ ശാസറഹള്ളിക്ക് സമീപം വീണ വൈദ്യുതി ലൈൻ വാഹനത്തിൽ ഇടിക്കുകയായിരുന്നു. മെസ്‌കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് സൊറബ പോലീസ് സ്‌റ്റേഷനിൽ മരിച്ചയാളുടെ പിതാവ് റിയാസ് അഹമ്മദ് പരാതി നൽകി.

Read More

സംസ്ഥാനത്ത് ഇന്ന് പൊതു അവധി

sm krishna

ബെംഗളൂരു : കർണാടകത്തിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണിത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.

Read More

ക്രിസ്മസ് പുതുവർഷ ബുക്കിങ് ആരംഭിച്ചു : കർണാടക ആർടിസിക്ക് പ്രതിദിനം 25 സ്പെഷ്യൽ അനുവദിച്ചു

bus

ബംഗളുരു : ക്രിസ്മസ് പുതുവർഷ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആയി കൂടുതൽ സ്പെഷ്യൽ ബസുകളിലേക്ക് കർണാടക ആർ ടി സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബംഗളുരുവിൽ നിന്ന് 20 മുതൽ 23 വരെ പ്രതിദിനം 25 സ്പെഷ്യൽ ബസുകളാണ് കർണാടക അനുവദിച്ചത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷ്യൽ ബസ് അനുവദിക്കും. തിരക്കിന് അനുസരിച്ച് 30-35 വരെ സ്പെഷ്യൽ ബസുകൾ ക്രമീകരികുമെന്നും കർണാടക ആർ ടി സി അറിയിച്ചു. ഇതെസമയം കേരള ആർ ടി സി കൂടുതൽ സ്പെഷ്യൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടില്ല.

Read More
Click Here to Follow Us