വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് മരിച്ചു, മെസ്‌കോമിനെതിരെ പരാതി

ബെംഗളൂരു : സൊറബ താലൂക്കിലെ സത്തുകോട് ഗ്രാമത്തിൽ വൈദ്യുത കമ്പിയിൽ തട്ടി ഡ്രൈവർ ആയ യുവാവ് മരിച്ചു. ഷിരാളക്കൊപ്പ മത്തടഗഡ്ഡെ സ്വദേശി മുഹമ്മദ് ഈഷാം (32) ആണ് മരിച്ചത്.

ഡിസംബർ അഞ്ചിന് ശിക്കാരിപുര താലൂക്കിലെ ബല്ലിഗാവിയിൽ നിന്ന് സൊറബ താലൂക്കിലെ സഹിത്‌കോട്ടിലേക്ക് പോകുന്ന റോഡിൽ ശാസറഹള്ളിക്ക് സമീപം വീണ വൈദ്യുതി ലൈൻ വാഹനത്തിൽ ഇടിക്കുകയായിരുന്നു.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

മെസ്‌കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് സൊറബ പോലീസ് സ്‌റ്റേഷനിൽ മരിച്ചയാളുടെ പിതാവ് റിയാസ് അഹമ്മദ് പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us