ബി.ഐ.ഇ.സി.യിലെ കോവിഡ് കെയർ സെന്ററിൽ പാമ്പ് ശല്യം

ബെംഗളൂരു: ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ സജ്ജീകരിച്ച കോവിഡ് കെയർ സെന്ററിൽ കോവിഡ് 19 വൈറസ് നെ മാത്രം പേടിച്ചാൽ പോര പാമ്പിനെയും കൂടെ പേടിക്കണം. ബി ഐ ഇ സി പരിസരത്തെ പാമ്പ് ശല്യം തലവേദന ആവുകയാണ്. ബി ഐ ഇ സിയിൽ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിൽ ചെറിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് രോഗികളെ ജൂലൈ 28 മുതലാണ് പ്രവേശിപ്പിച് തുടങ്ങിയത്.  ജൂലൈ 26 ന് രാത്രി കോവിഡ് കെയർ സെന്ററിന്റെ പണികൾക്കിടയിൽ കോൺട്രാക്ടർ പാമ്പിനെ കണ്ടിരുന്നു. രാത്രിയിൽ…

Read More

7 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും 50 ഇൽ ഏറെ ആക്റ്റീവ് കോവിഡ് കേസുകൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. ബെംഗളൂരുവിലെ അകെ ഉള്ള 198 വാർഡുകളിൽ 7 എണ്ണത്തിൽ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും 50 ഇൽ ഏറെ ആക്റ്റീവ് കോവിഡ് കേസുകളുണ്ട്. ബെംഗളൂരു സൗത്ത് സോണിൽ ആണ് കൂടുതൽ കേസുകളും ഉള്ളത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ആയി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാലിൽ ഒരു കോവിഡ് കേസ് വീതം സൗത്ത് സോണിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബിലേക്കഹള്ളി, ടി ദാസറഹള്ളി, സുബ്രമണ്യനഗർ, നയന്തനഹള്ളി, ദേവരാജീവന ഹള്ളി, ലക്ഷ്മി ദേവി നഗർ,…

Read More

പൊതു ഇടങ്ങളിൽ മൃഗ ബലി നിരോധിച്ചു.

ബെംഗളൂരു: വലിയ പെരുനാളിനോടനുബന്ധിച് ഈദ് ഗാഹുകളിലും പൊതു ഇടങ്ങളിലും നടത്തുന്ന പ്രാർത്ഥന യോഗങ്ങളിലും മൃഗ ബലി നടത്തുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണ കന്നടയിലും ഉഡുപ്പി ജില്ലയിലും ജൂലൈ 31 നും കർണാടകയിലെ മറ്റ് ഭാഗങ്ങളിൽ ഓഗസ്റ്റ് 1 നു മാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജൂണിൽ പുറത്ത് വിട്ട സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോസിജർ ബക്രീദ് ആഘോഷങ്ങൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു. ബക്രീദിനോടനുബന്ധിച് സാധാരണയായി നടക്കുന്ന മൃഗ ബലിക്കാണ് ഈ വർഷം പൊതു  ഇടങ്ങളിൽ  വിലക്ക് ഏർപ്പെടുത്തിയത്. അംഗീകൃത അറവുശാലകൾക് മാത്രമായിരിക്കും ഈ…

Read More

ഓഗസ്റ്റ് ഒന്ന് മുതൽ കർണാടകയിൽ തീയറ്ററുകൾ തുറക്കുമോ?

ബെംഗളൂരു: തീയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ സമ്മതം പ്രതീക്ഷിച്ചിരിക്കുകയാണ് കർണാടകയിലെ വിനോദ വ്യാവസായ മേഖല. ഓഗസ്റ്റ്  ഒന്ന് മുതൽ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര അനുമതി ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ. അൺലോക്ക് ഫേസ് മൂന്നിൽ രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട് എന്ന് വാർത്ത വൃത്തങ്ങൾ പറയുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് 2020 മാർച്ച് പകുതിയോടെയാണ് രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും അടച്ചിട്ടത്. ഇവ തുറക്കുന്ന കാര്യത്തിൽ തീർത്തും അനുകൂലമായ നിലപാടാണ്…

Read More

ബി.ജെ.പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി.

ബെംഗളൂരു: സംസ്ഥാനത്ത് ബി ജെ പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി. ഇനി ഉള്ള വർഷങ്ങളിലും എല്ലാവരുടെയും സർവ സഹകരണവും സർക്കാരിനൊപ്പം ഉണ്ടാകണം എന്ന് മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ ഈ അവസരത്തിൽ  പറഞ്ഞു . സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിന് ഫല പ്രാപ്തി  ഉണ്ടാകാനും മുഖ്യമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. ഭരണത്തിന്റെ ഒന്നാം വർഷത്തിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞ അദ്ദേഹം ഇതിനെല്ലാം താൻ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി പറഞ്ഞു. പുരോഗതിയുടെ പാതയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുക…

Read More

3 മണിക്കൂർ കാത്തിരുന്നിട്ടും വെന്റിലേറ്റർ കിട്ടിയില്ല; പൗരകാർമിക മരണപെട്ടു

ബെംഗളൂരു: തുടർച്ചയായ മൂന്ന് മണിക്കൂർ നേരത്തെ വെന്റിലേറ്ററിനായുള്ള കാത്തിരിപ്പിന് ഒടുവിൽ  കോവിഡ് 19 രോഗബാധിതനായ പൗരകാർമിക നഗരത്തിൽ മരണപെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം മരിച്ചത്. 35 വയസായിരുന്നു. ചികിത്സക്കായി ബെഡോ വെന്റിലേറ്ററോ ലഭിക്കാതെ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ചു മരിക്കുന്ന, ബി ബി എം പി യുടെ രണ്ടാമത്തെ പൗരകാർമികയാണ് എം ആർ എസ് പാളയ നിവാസിയായ രഘു വേൽ. പനിയെ തുടർന്ന് ശനിയാഴ്ച രാവിലെ ആണ് ഇദ്ദേഹം സി വി രാമൻ ജനറൽ ആശുപത്രിയിൽ എത്തിയത്. ഉടനെ തന്നെ റാപിഡ് ആന്റിജൻ…

Read More

കിടക്ക ലഭിക്കാതെ രോഗികൾ വലയുന്നതായി പരാതി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രോഗികൾക്കുള്ള ബെഡുകൾ നൽകുന്നകാര്യത്തിൽ കാര്യക്ഷമമായ രീതികൾ ഒരുക്കിയിട്ടുണ്ടെന്നും ബെഡുകളുടെ ലഭ്യത ഒരു ക്ലിക്കിൽ അറിയാമെന്നും മന്ത്രി അറിയിച്ചതിനു ശേഷവും നഗരത്തിൽ ഇപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി പ്രവേശനത്തിനും ബെഡിന്റെ ലഭ്യതക്കും വേണ്ടി വലയുകയാണ്.  സർക്കാർ രേഖകളിലും ഡാഷ്ബോർഡിലും മാത്രമാണ് ബെഡുകൾക് ലഭ്യത കാണിക്കുന്നത് എന്നും യഥാർഥ്യത്തിൽ ബെഡുകൾ ഒഴിവില്ലെന്നും ബെഡ് അനുവദിച്ചു കിട്ടുവാൻ കാത്ത് നിൽക്കേണ്ടി വന്ന ഒരു രോഗിയുടെ മകൻ പറഞ്ഞു. രേഖകൾ പ്രകാരം വിക്ടോറിയ ആശുപത്രിയിൽ 550 ബെഡുകൾ ആണ് ഉള്ളത്, പക്ഷെ 146 ബെഡുകളിൽ…

Read More

കോവിഡ് ടെസ്റ്റിംഗിന് ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുവാനായി ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് ബാധിച്ചവരെ എളുപ്പത്തിലും വേഗത്തിലും കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ ടെസ്റ്റുകൾ നടത്തുന്നതിനും കിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വേണ്ട സാങ്കേതിക പരിചയമുള്ളവരെ കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ആവുകയാണ്  ഈ അവസരത്തിലാണ് ആരോഗ്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത് . സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്ന  ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളെ…

Read More

എന്നും ജോലിയുണ്ട് പക്ഷെ വേതനമില്ല !

ബെംഗളൂരു: സമ്പൂർണ്ണ ലോക്ക് ഡൗണിലും കോവിഡ് മഹാമാരിയുടെ ഇടയിൽ പോലും ദിവസവും ജോലി ചെയ്തിട്ടും വേതനം ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വണ്ടികളിൽ തൊഴിലെടുക്കുന്നവർ.  ഈ ഒരു അവസ്ഥയിൽ വേതനമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രതിഷേധ സൂചകമായി ബി.ബി.എം.പി യുടെ ഹെഡ് ഓഫീസിനു മുമ്പിൽ ഏകദേശം ഇരുപതോളം മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന ഹെവി വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധിച്ചു. മാലിന്യം കളക്ഷൻ പോയിന്റിൽ നിന്നും എടുത്ത് ഡംപിങ് യാർഡ്‌സിൽ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇവ. ഗാർബേജ് കോംപാക്ടർസിന്റെയും ഓട്ടോ-ടിപ്പർസിന്റെയും…

Read More

നഗരത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശവസംസ്കാരത്തിന് വേണ്ടി വരുന്ന ചിലവ് ഇനി ബി.ബി.എം.പി വഹിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിന് ഇലക്ട്രിക് ശ്‌മശാനത്തിൽ ചിലവാകുന്ന തുക എഴുതിതള്ളിയതായി കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇതിനായി ചിലവാകുന്ന തുക ബി ബി എം പി വഹിക്കുന്നതായിരിക്കും. കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരത്തിനു ഇനി മുതൽ നഗരത്തിലെ 12 ഇലക്ട്രിക്ക് ശ്മശാനങ്ങളിലും ബി ബി എം പി മുൻ നിശ്ചയിച്ച പ്രകാരമുള്ള തുക നൽകേണ്ടതില്ല. “കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന…

Read More
Click Here to Follow Us