അതെ ..ശ്രദ്ധിക്കുന്നുണ്ടോ ..? സമയ ലാഭത്തിനു വേണ്ടി നാം തിരഞ്ഞെടുക്കുന്ന ഈ വഴികള്‍ പൊല്ലാപ്പ് ഉണ്ടാകും ….! ഇരുചക്ര വാഹനങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ബെംഗലൂരു പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ നിരവധി …..

ബെംഗലൂരു : നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകള്‍ സൃഷ്ടിക്കുന്ന സമയ നഷ്ടം കുറച്ചൊന്നുമല്ല മലയാളികളടക്കമുള്ള ബൈക്ക് യാത്രക്കാരെ വലയ്ക്കുന്നത് ..പക്ഷെ ഇതിനു വേണ്ടി നമ്മള്‍ സ്വീകരിക്കുന്ന ചില ‘എളുപ്പ വഴികള്‍ ‘ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നത് തീര്‍ച്ചയാണ് …ട്രാഫിക്ക് ബ്ലോക്കുകളില്‍ കിടക്കുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ള ഫുട്ട് പാത്തുകളില്‍ കൂടി എളുപ്പം നീങ്ങുവാന്‍ ശ്രമിക്കുന്നവര്‍ അറിയുക .. ക്യാമറ കണ്ണുകള്‍ നിങ്ങളുടെ വാഹനത്തെ ഒപ്പിയെടുക്കുന്നുണ്ടാവും .! ഇത്തരത്തില്‍ ബംഗലൂരു ട്രാഫിക്ക് പോലീസ് ഒരു വര്ഷം രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഇരുപതിനായിരത്തിനടുത്താണ് .. ഈ കഴിഞ്ഞ മാസങ്ങളില്‍ 2735…

Read More

ഹെബ്ബാളില്‍ കെമ്പഗൗഡയുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു …

ബെംഗലൂരു : ബെംഗലൂരു നഗര സ്ഥാപകന്‍ കെമ്പഗൗഡയുടെ പുതിയ പ്രതിമ ,ഹെബ്ബാള്‍   ഫ്ലൈ  ഓവറിനു ചേര്‍ന്നുള്ള പാര്‍ക്ക് പരിധിയില്‍ ,നഗര വികസന മന്ത്രി കെ ജെ ജോര്‍ജ്ജ് ഇന്നലെ അനാച്ഛാദനം ചെയ്തു .. ചെമ്പിലും വെങ്കലത്തിലും തീര്‍ത്ത രൂപം മൂന്ന് വഴികളിലെയും സംഗമ സ്ഥാനമായ ഹെബ്ബാളില്‍ തന്നെ സ്ഥാപിക്കാനാണു ബെംഗലൂരു ഡെവലപ്പ്മെന്റ് അതോറിറ്റി മുന്‍കൈ എടുത്തത് … ഉയരമുള്ള കരിങ്കല്‍ ഭിത്തി കെട്ടിപ്പോക്കിയതടക്കം പ്രതിമയുടെ നിര്‍മ്മാണത്തിന് ഏകദേശം ഒരു കോടിയിലേറെ രൂപ ചിലവായി ..!

Read More

ഡല്‍ഹിയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മാതാവിന്റെ പേര് മാത്രം നല്‍കിയാല്‍ മതിയാവും : ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് ഏപ്രില്‍ മുതല്‍ ..

ന്യൂ ഡല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ കോളത്തില്‍ പിതാവിന്റെ പേര് നിര്ബ്ബന്ധമെന്ന നിയമം ഡല്‍ഹി സര്‍ക്കാര്‍ തിരുത്തി..! വരുന്ന മാസം മുതല്‍ അവശ്യമെങ്കില്‍ അമ്മയുടെ പേര് നല്‍കിയാല്‍ അപേക്ഷാഫോറം സ്വീകരിക്കപ്പെടും ..തലസ്ഥാനത്ത്    ‘സിംഗിള്‍ പെരെന്റ്റ് ‘രീതിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക്  ഈ നിയമം ഒരു അനുഗ്രഹമാവും ..തന്നെയുമല്ല ലിംഗ സമത്വം ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള ആദ്യ ചുവടു വെയ്പ്പെന്ന രീതിയിലും കേജ്രിവാളിന്റെ സര്‍ക്കാരിനു അഭിമാനിക്കാന്‍ കഴിയും ..രാജ്യത്ത് ഇത്തരത്തില്‍ നിയമം കൊണ്ട് വരുന്ന ആദ്യം സംസ്ഥാനമാണ് ഡല്‍ഹി ..! എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും…

Read More

ലിനന്‍ സാരിയില്‍ സുന്ദരിയായി ‘നയന്‍സ്’ പുരസ്കാരവേദിയില്‍ ….

ചെന്നയില്‍  സംഘടിപ്പിച്ച   ദി ഹിന്ദു പത്രത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തിയ ‘ ദി ഹിന്ദു വേള്‍ഡ് ഓഫ് ദി വുമണ്‍ 2018’ അവാര്‍ഡിനു  നയന്‍താര അര്‍ഹയായി ..! തന്റെ പാതയില്‍ വഴി വിളക്കായ മാതാപിതാക്കള്‍ക്കും , പ്രതിശ്രുതവരനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു …വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു ഒരു പൊതു വേദിയില്‍ നയന്‍ താര  പ്രത്യക്ഷപ്പെടുന്നത് .. വനിതകള്‍ക്ക്  പ്രചോദനമാകുന്ന വ്യക്തിത്വമെന്ന നിലയില്‍ തന്നെ ഈ പുരസ്കാരത്തിനു പരിഗണിച്ച എല്ലാര്‍ക്കും നയന്‍താര നന്ദി രേഖപ്പെടുത്തി ..നയന്‍ താരയും ,സംവിധായകന്‍ വിഗ്നേഷ്  ശിവയുമായുള്ള വിവാഹം…

Read More

പന്ത്രണ്ട് വയസ്സുകാരനു പ്രകൃതി വിരുദ്ധ പീഡനം : ശിവാജി നഗറില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ ..

ബെംഗലൂരു : പന്ത്രണ്ട് വയസ്സുകാരനെ പത്തു മാസത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കിയ മദ്രസ അധ്യാപകനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു …! 34 കാരനായ  മുഹമദ് അബ്ദുല്‍ സുബര്‍ ആണ് പിടിയിലായത് ..ഇയാള്‍ക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം , കുട്ടികള്‍ക്കെതിരെ ഉള്ള  പ്രകൃതി വിരുദ്ധ പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു …! ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമദ് ശിവജി നഗറില്‍ സ്ഥിരതാമസമാക്കിയിട്ടു വര്‍ഷങ്ങളായി ..തുടര്‍ന്ന്‍ പ്രദേശത്തെ മദ്രസ്സയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു ..  കഴിഞ്ഞ വെള്ളിയാഴ്ച അസ്വഭാവികമായ കുട്ടിയുടെ പെരുമാറ്റം ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോളായിരുന്നു…

Read More

”ഒരു ജനസേവകയ്ക്ക് അവാര്‍ഡും പ്രശസ്തിപത്രവുമാവശ്യമില്ല ..അംഗീകാരത്തിന് നന്ദി ..” ബി ജെ പി എംപി രാജീവ്‌ ചന്ദ്ര ശേഖരന്‍ നേതൃത്വം നല്‍കുന്ന ‘നമ്മ ബംഗലൂരു അവാര്‍ഡ്’നിരസിച്ചു ബെംഗലൂരു ഐ ജി .ഡി രൂപ …!

ബെംഗലൂരു : ഐ ജി ഡി രൂപയെ നമുക്ക് അറിയാം..! … നിലപാടുകളില്‍ മാറ്റമില്ലാതെ കാക്കിയണിഞ്ഞ കര്‍ക്കശക്കാരി മുന്‍പും ബെംഗലൂരുവിന്റെ മാധ്യമങ്ങളില്‍ പലപ്പോഴും നിറഞ്ഞു നിന്നിട്ടുണ്ട് ..അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശഷികലയ്ക്ക് ജയിലില്‍ ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റ്’ ആണെന്നും ,പല ഉദ്യോഗസ്ഥരും അതിനു വേണ്ടി കൈക്കൂലി സ്വീകരിച്ചതാണെ ധൈര്യ പൂര്‍വ്വം വിളിച്ചു പറഞ്ഞത് ഈ അടുത്ത് വന്‍ വിവാദമായിരുന്നു ….ആരെയും കൂസാതെ ജന നന്മ ലക്‌ഷ്യമാക്കി നീതി നിര്‍വ്വഹണത്തിലുറച്ചു മുന്നോട്ട് നീങ്ങുന്ന ഈ ‘പെണ്പുലിക്ക് ‘…

Read More

ഇതാ വരുന്നു അഫ്ഗാന്റെ ‘തുറുപ്പ് ചീട്ട് ‘..! ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരം ..! ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനലില്‍ വിന്‍ഡീസിനെയും മുട്ടു കുത്തിച്ചു , വരുന്ന ലോകകപ്പിലെ ‘കറുത്ത കുതിരകള്‍ ‘ എന്ന സൂചന നല്‍കി കഴിഞ്ഞു ഈ കൂട്ടം ..!

ഹരാരെ : ഈ പത്തൊന്‍പതുകാരന്‍ ലെഗ്സ്പിന്നറെ ക്രിക്കറ്റ് ലോകം ഇന്ന്‍  നോട്ടമിട്ടിട്ടുണ്ട്  ..!ഒരു കാലഘട്ടത്തില്‍ ഓസിസിന്റെ ഷെയ്ന്‍ വോണും , ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമൊക്കെ തുടക്കമിട്ട ‘സ്പിന്‍ വസന്തം ‘ തിരികെ എത്തുന്ന സൂചനകള്‍ ഈ ലെഗ് സ്പിന്നര്‍ നല്‍കി കഴിഞ്ഞു ..! ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളര്‍മാരുടെ പട്ടികളില്‍   മിച്ചല്‍ സ്റ്റാര്‍ക്കിനെ  (52  കളികള്‍ ) പിന്തള്ളിയാണ് റാഷിദ്‌ ഒന്നാമതെത്തിയത് …. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനലില്‍  വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ വിക്കറ്റിനു മുന്‍പില്‍ കുരുക്കിയതോടെ …

Read More

സ്മിത്തിനും വാര്‍ണ്ണര്‍ക്കും ഐ പി എല്ലും നഷ്ടമാകുമോ ..? മാന്യന്മാരുടെ കളിയെ അവഹേളിച്ച കുറ്റം , കേവലം നേതൃസ്ഥാനമൊഴിയലില്‍ മാത്രം ഒതുങ്ങുമെന്നു പറയാന്‍ വയ്യ !

കേപ്ഡൌണ്‍:പന്തില്‍ കൃത്രുമത്വം കാട്ടിയ കുറ്റം വന്‍ വിവാദമായ സാഹചര്യത്തില്‍ ഐ സി സി ക്ക് തുടര്‍ നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ല .ആജീവനാന്ത വിലക്കുകള്‍ പോലുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങി കൊണ്ടിരിക്കുന്നത് …അതെ സമയം അടുത്ത മാസം 7 നു നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ച് ബി സി സി ഇതുവരെ കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല ..മാന്യത കളിയെന്ന വിശേഷണം ഉള്ളിടത്തോളം പെരുമാറ്റ ലംഘനം നടത്തിയ രണ്ടു കളിക്കാരെ ലീഗില്‍ കളിപ്പിക്കുക എന്നതില്‍ ബി സി സിക്ക് നേരെയും ചോദ്യം വരാനുള്ള സാധ്യത…

Read More

മമ്മൂട്ടിയുടെ തെലുങ്ക്‌ ചിത്രത്തിന് 30 കോടി ….! ആന്ധ്രാ മുന്‍ മുഖ്യന്‍ വൈ എസ് ആറിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ട്‌ മെയില്‍ ആരംഭിക്കും

ആന്ധ്രാ മുന്‍ മുഖ്യന്‍ വൈ എസ് രാജാ ശേഖരറെഡ്ഡിയുടെ ജീവിത കഥ പറയുന്ന തെലുങ്ക്‌ ചിത്രത്തില്‍ മലയാളത്തിന്റെ മഹാ നടന്‍ അഭിനയിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി ..!  ചിത്രത്തിനെ ഷൂട്ട്‌ മേയില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ മഹി വി രാഘവ് ട്വിറ്ററില്‍ കുറിച്ചു ..  മുപ്പത് കോടിയാണു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് …!  20 വര്‍ഷത്തിനു ശേഷമാണു മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത് ..!വൈ എസ്‌ ആറിന്റെ ജീവിതത്തിലൂടെ ഒരു യാത്രയാണ്‌ ചിത്രം ..!രണ്ടു തവണ ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രിയും .അഞ്ചു  തവണ…

Read More

‘കാല കരികാലനിലെ’ തലൈവരുടെ ആക്ഷന്‍ രംഗങ്ങള്‍ എത്രയുണ്ടെന്ന് അറിയണ്ടേ ..? വിവരങ്ങള്‍ വെളിപ്പെടുത്തി സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍ ..!

രജനി ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ..’കാല കരികാലന്‍ ‘..!  ആഴ്ചകള്‍ക്ക് മുന്പ് ഇറങ്ങിയ  തീസറിനു വന്‍ വരവേല്‍പ്പ് ആയിരുന്നു ലഭിച്ചത് ..! ഉദ്വേഗജനകമായ സംഘടന രംഗങ്ങള്‍  തീസറില്‍ ആവോളമുണ്ടായിരുന്നു ..ഇപ്പോഴിതാ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോ ഗ്രാഫര്‍ ദിലീപ് സുബ്ബരയന്‍ ആരാധകര്‍ക്ക് അടുത്ത പ്രതീക്ഷയും നല്‍കി കഴിഞ്ഞു ..ചിത്രത്തില്‍ ആറു സഘടനങ്ങളാണു ഉള്‍പ്പെടുത്തിയിരിക്കുന്നത് …ഈ പ്രായത്തിലും നിറഞ്ഞ വീര്യത്തില്‍ ഇത്തരം രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ കൈകാര്യം ചെയ്യുന്ന തലൈവരുടെ മികവ്  തന്നെ അത്ഭുതപ്പെടുത്തിയെന്നു അദ്ദേഹം വ്യക്തമാക്കി ….ചെന്നയില്‍ ഒരു സ്വകാര്യ…

Read More
Click Here to Follow Us