രജനി ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ..’കാല കരികാലന്‍ ‘..! ആഴ്ചകള്‍ക്ക് മുന്പ് ഇറങ്ങിയ തീസറിനു വന്‍ വരവേല്‍പ്പ് ആയിരുന്നു ലഭിച്ചത് ..! ഉദ്വേഗജനകമായ സംഘടന രംഗങ്ങള്‍ തീസറില്‍ ആവോളമുണ്ടായിരുന്നു ..ഇപ്പോഴിതാ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോ ഗ്രാഫര്‍ ദിലീപ് സുബ്ബരയന്‍ ആരാധകര്‍ക്ക് അടുത്ത പ്രതീക്ഷയും നല്‍കി കഴിഞ്ഞു ..ചിത്രത്തില്‍ ആറു സഘടനങ്ങളാണു ഉള്‍പ്പെടുത്തിയിരിക്കുന്നത് …ഈ പ്രായത്തിലും നിറഞ്ഞ വീര്യത്തില്‍ ഇത്തരം രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ കൈകാര്യം ചെയ്യുന്ന തലൈവരുടെ മികവ് തന്നെ അത്ഭുതപ്പെടുത്തിയെന്നു അദ്ദേഹം വ്യക്തമാക്കി ….ചെന്നയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞത് ! ടീസറില്‍ വളരെയധികം പ്രതീക്ഷ ഉണര്‍ത്തുന്ന’ റെയിന്‍ എഫക്റ്റ്’ നിറഞ്ഞ ആക്ഷന്‍ രംഗത്തില്‍ ആരാധകരെ പുളകം കൊള്ളിക്കുന്ന ‘രജനി സ്റ്റൈല്‍ ‘ കാണാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു ..അവസാനം കാണിക്കുന്ന ഫയര്‍ ബാക്ക്ഗ്രൌണ്ട് രംഗമാണ് ക്ലൈമാക് ഫൈറ്റ് ….! ഏതായാലും ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു ..! ചിത്രം ഏപ്രില്‍ 27 നു തിയേറ്ററില്‍ എത്തും …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
ജയം രവി പേര് മാറ്റി; ഇനി പുതിയ പേരെന്ന് താരം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല് ‘രവി’... -
ആത്മഹത്യയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്
കൊച്ചി: രാഹുല് ഈശ്വറിനെതിരെ പോലിസില് പരാതി നല്‍കി നടി ഹണി റോസ്....